Flash News

ജയലളിതയുടെ മരണത്തിലെ ദുരൂഹത ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷിച്ചാല്‍ പുറത്തവരുമെന്ന് പന്നീര്‍സെല്‍വം

February 8, 2017

sasikala-paneerselvamചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെുകുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുമെന്നും ഇതിലുടെ മാത്രമേ സത്യ പുറത്തുവരുകയുള്ളൂവെന്നും കാവല്‍ മുഖ്യമന്ത്രി ഒ.പന്നീര്‍ സെല്‍വം. ചികിത്സയും മരണവുംസംബന്ധിച്ച് അന്വേഷണത്തിന് സുപ്രീം കോടതി ജഡ്ജി അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കണം. ജനങ്ങള്‍ സത്യം മനസ്സിലാക്കണം. സംശയ നിവാരണത്തിനുളള ബാധ്യത സര്‍ക്കാരിനുണ്ട്. ജയലളിതയെ ആസ്പത്രിയില്‍ കാണാന്‍ അനുവദിച്ചില്ലെന്നും ഗവര്‍ണ്ണര്‍ മാത്രമാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം എം.എല്‍.എമാരും തനിക്കാണ് മാനസിക പിന്തുണ നല്‍കുന്നത്. നിയമസഭയില്‍ ശക്തി തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജയലളിത കാണിച്ചു തന്ന പാതയിലൂടെയാണ് മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചത്. ഒരവസരത്തിലും പാര്‍ട്ടിയെ വഞ്ചിച്ചിട്ടില്ല. ഡി.എംകെയുമായി ഒരു ധാരണയോ അടുപ്പമോ ബന്ധമോ ഇല്ല.

ജയലളിതയുടെ മരണം സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ അടുത്ത കാലത്ത് ഉയര്‍ന്നു വന്നിരുന്നു. അതിനെക്കുറിച്ച് അന്വേഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ അതിനായി ഒരു ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തും. മരണം സംബന്ധിച്ച് ഉയര്‍ന്ന സംശയങ്ങള്‍ സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കും .അവസരം ലഭിച്ചാല്‍ മുഖ്യമന്ത്രിസ്ഥാനത്ത് നിന്നുള്ള രാജി പിന്‍വലിക്കുമെന്നും നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഐഎഡിഎംകെ നേതാക്കളായ പിഎച്ച് പാണ്ഡ്യന്‍, അദ്ദേഹത്തിന്റെ മകനും മുന്‍ രാജ്യസഭാംഗവുമായ മനോജ് പാണ്ഡ്യന്‍, മുന്‍ എംഎല്‍എ കെപി മുന്നു സ്വാമി, കാവുണ്ടംപാളയം എംഎല്‍എ വിസി ആരുകുട്ടി, രാജ്യസഭാ എംപി മൈത്രേയന്‍ എന്നിവരും പനീര്‍സെല്‍വത്തോടൊപ്പമുണ്ടായിരുന്നു.

രണ്ട് തവണ താൻ മുഖ്യമന്ത്രിയായി. അത് അമ്മയുടെ ആഗ്രഹപ്രകാരമായിരുന്നു. എന്നും അമ്മയുടെ പാത പിന്തുടർന്നു. താന്‍ ഒരിക്കലും പാര്‍ട്ടിയെ ചതിച്ചിട്ടില്ല. തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച തീരുമാനം സാഹചര്യങ്ങള്‍ അനുകൂലമെങ്കില്‍ പിന്‍വലിക്കും. പാര്‍ട്ടിയെ താന്‍ ഉപേക്ഷിക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ലെന്നും പനീര്‍സെല്‍വം പറഞ്ഞു.

2007ൽ തന്‍റെ മകൻ പ്രദീപിന്‍റെ വിവാഹവേളയിൽ തന്‍റെ സ്വഭാവത്തെക്കുറിച്ച് അമ്മ പറഞ്ഞിട്ടുണ്ട്. ടി.വിയിലും മറ്റു അത് കാണാം. മറ്റൊന്നും അതേക്കുറിച്ച് തനിക്ക് പറ‍യാനില്ല. എം.ജി.ആറിന്‍റെയും ജയലളിതയുടേയും പാത പിൻതുടരുകയാണ് താൻ. ഈ നീക്കം ബി.ജെ.പിയുടെ ഗൂഢാലോചനയല്ലെന്ന് പന്നീർസെൽവം പറഞ്ഞു. പാര്‍ട്ടിയുടെ ഒത്തൊരുമയ്ക്ക് വേണ്ടിയാണ് താന്‍ എല്ലാക്കാലവും പ്രവര്‍ത്തിച്ചതെന്നും തന്റെ നീക്കത്തിന് പിന്നില്‍ ബിജെപിയാണെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

ശശികലയെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണം. പാര്‍ട്ടിക്ക് പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങള്‍ മുഴുവന്‍ തനിക്കൊപ്പമുണ്ട്. ജയലളിതയുടെ മരുമകള്‍ ഉള്‍പ്പെടെ പിന്തുണക്കുന്നവരെ ക്ഷണിക്കും. ഗവര്‍ണര്‍ ചെന്നൈയിലെത്തിയാലുടന്‍ കൂടിക്കാഴ്ച നടത്തും. സഭയിലെ തന്റെ ഭൂരിപക്ഷം തെളിയിക്കാന്‍ തയാറാണ്. ശശികലയെ താത്കാലികമായാണ് ജനറല്‍ സെക്രട്ടറിയാക്കിയത്. ഇടക്കാല ജനറല്‍ സെക്രട്ടറിക്കുപകരം പുതിയയാളെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് നടത്തണം.

പാര്‍ട്ടി പ്രവര്‍ത്തകരുടെ വന്‍ നിരയാണ് ഒ.പി.എസിന്റെ ചെന്നൈയിലെ വസതിക്ക് മുന്നില്‍ കാത്തുനില്‍ക്കുന്നത്. ശശികലയെ എതിര്‍ക്കുന്ന ഒരു വിഭാഗം നേതാക്കളും അദ്ദേഹത്തിന് ഒപ്പം മാധ്യമങ്ങളെ കാണാന്‍ എത്തിയിരുന്നു. കരഘോഷത്തോടെയാണ് പ്രവര്‍ത്തകര്‍ ഒ.പി.എസിന്റെ വാക്കുകള്‍ ശ്രവിച്ചത്.

ഓരോ നഗരത്തിലും ചെന്ന് തമിഴ്ജനതയെ താൻ കാണും. അമ്മയുടെ മരുമകളായ ദീപക്ക് തന്‍റെ പിന്തുണ വാഗ്ദാനം ചെയ്യുന്നു. ദീപ തന്നെ പിന്തുണക്കുകയാണെങ്കിൽ സ്വീകരിക്കാൻ തയാറാണ്. അമ്മക്കുവേണ്ടിയാണ് താൻ ഇവിടെ നിൽക്കുന്നത്. അവരുടെ ആത്മാവാണ് തന്നെ നയിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. താൽക്കാലിക ജനറൽ സെക്രട്ടറിയെ മാറ്റിയ പുതിയആളെ തെരഞ്ഞെടുക്കാനായി തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top