Flash News

തമിഴ്നാട്ടില്‍ ഗവര്‍ണര്‍ എത്തുന്നു, അധികാരത്തിനായി പന്നീര്‍സെല്‍വം – ശശികല പോര്

February 8, 2017

mlaചെന്നൈ: എം.എല്‍.എമാരെ വശത്താക്കി ഭരണം പിടിക്കാന്‍ പന്നീര്‍സെല്‍വം – ശശികലാ പക്ഷങ്ങള്‍ പതിനെട്ടടവും പയറ്റുകയാണ്. ഒ. പന്നീര്‍സെല്‍വത്തിന്‍െറ ചൊവ്വാഴ്ച രാത്രിയിലെ നാടകീയ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ബുധനാഴ്ച അഞ്ചുപേര്‍ ഒഴിച്ച് 129 എം.എല്‍.എമാരും ശശികലാ പക്ഷത്ത് അണിനിരന്നു. അഞ്ച് പേര്‍ മാത്രമാണ് പന്നീര്‍ സെല്‍വത്തിനൊപ്പമുള്ളത്. പന്നീര്‍സെല്‍വത്തിന് വിശ്വാസവോട്ട് തേടാന്‍ അവസരം നല്‍കുകയാണെങ്കില്‍ ഡി.എം.കെ അദ്ദേഹത്തെ പിന്തുണച്ചേക്കും.

ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു ചെന്നൈയില്‍ എത്തിയാലുടന്‍ പന്നീര്‍സെല്‍വം മുഖ്യമന്ത്രിസ്ഥാനത്തുനിന്നുള്ള രാജി പിന്‍വലിക്കാന്‍ സന്നദ്ധത അറിയിക്കും. മറുപക്ഷം, പാര്‍ട്ടി നിയമസഭാ കക്ഷിനേതാവായി ശശികലാ നടരാജനെ തെരഞ്ഞെടുത്ത കത്ത് അണ്ണാ ഡി.എം.കെ ഗവര്‍ണര്‍ക്ക് കൈമാറും. തന്നെ പിന്തുണക്കുന്ന എം.എല്‍.എമാരുടെ പേരും ശശികല നല്‍കും.

ആറുക്കുട്ടി, വി.മാണിക്യം, മനോരഞ്ജിതം, ശണ്‍മുഖനാഥന്‍, മനോഹരന്‍ എന്നിവരാണ് പന്നീസെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച എം.എല്‍.എമാര്‍. മനോഹരനും ശണ്‍മുഖനാഥനും ബുധനാഴ്ച രാവിലെ അണ്ണാഡി.എം.കെ ആസ്ഥാനത്ത് നടന്ന എം.എല്‍.എമാരുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം വൈകുന്നേരം ഏഴോടെ പന്നീര്‍സെല്‍വത്തിന്‍െറ വീട്ടിലത്തെുകയായിരുന്നു. അടുത്തദിവസങ്ങളില്‍ 17 എം.എല്‍.എമാര്‍ കൂടി പന്നീര്‍സെല്‍വത്തിനൊപ്പം എത്തുമെന്ന് അവര്‍ അവകാശപ്പെട്ടു. രാജ്യസഭാംഗം വി.മൈത്രേയന്‍, മുന്‍ സ്പീക്കര്‍ പി.എച്ച് പാണ്ഡ്യന്‍, മുന്‍ മന്ത്രി കെ.പി മുനിയ സാമി തുടങ്ങിയവരും പന്നീര്‍സെല്‍വത്തിനൊപ്പമാണ്. മുന്‍ ബി.ജെ.പി രാജ്യസഭാംഗമായിരുന്ന മൈത്രേയന്‍ അണ്ണാ ഡി.എം.കെ- ബി.ജെ.പി ഇടനിലക്കാരന്‍ കൂടിയാണ്.

131 എം.എല്‍.എമാര്‍ പങ്കെടുത്ത യോഗം ശശികലയെ നിയമസഭാ കക്ഷി നേതാവായി അംഗീകരിച്ചതായി പാര്‍ട്ടി ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.എ സെങ്കോട്ടയ്യന്‍ അവകാശപ്പെട്ടു. അണ്ണാഡി.എം.കെക്ക് 135 എം.എല്‍.എമാരുണ്ട്.

ശശികലയെ മുഖ്യമന്ത്രിയാക്കാന്‍ തന്നെ നിര്‍ബന്ധിച്ച് രാജിവെപ്പിക്കുകയായിരുന്നെന്ന പന്നീര്‍സെല്‍വത്തിന്‍െറ പ്രസ്താവനയത്തെുടര്‍ന്നാണ് പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഉണ്ടായത്. തുടര്‍ന്ന് പന്നീര്‍ സെല്‍വത്തെ ട്രഷറര്‍ സ്ഥാനത്ത് നിന്ന് നീക്കി. ബുധനാഴ്ച ശശികല വിളിച്ച യോഗത്തിനുശേഷം മന്ത്രിമാരുടെ നേതൃത്വത്തില്‍ എം.എല്‍.എമാരെ അനുനയിപ്പിച്ച് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ നാല് പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണ്. ശശികലയുടെ സത്യപ്രതിജഞ നടക്കുംവരെ എം.എല്‍.എമാരെ പുറത്തുവിടില്ല. മൊബൈല്‍ ഫോണ്‍, ഇന്‍റനെറ്റ് സൗകര്യങ്ങള്‍ തടഞ്ഞിട്ടുണ്ട്. നിയമസഭയില്‍ പ്രത്യേക ബ്ളോക്കായി ഇരിക്കാന്‍ രഹസ്യ ധാരണയിലെത്തിയ 40 പേരെയാണ് ശശികല നിരീക്ഷിക്കുന്നത്.

ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള നീക്കങ്ങള്‍ ഗവര്‍ണറുടെ നിലപാടുകളാലാണ് വൈകുന്നത്. മഹാരാഷ്ട്രയിലുള്ള ഗവര്‍ണര്‍ തമിഴ്‌നാട്ടിലേക്ക് തിരിച്ചുവരാത്തത് വിലങ്ങുതടിയായതോടെ എംപിമാരെ അയച്ച് രാഷ്ട്രപതിയെ കാണാനാണ് ശശികലയുടെ നീക്കം. ഇന്ന് രാത്രി തന്നെ അണ്ണാഡിഎംകെ എംപിമാര്‍ രാഷ്ട്രപതിയെ കണ്ട് ഗവര്‍ണര്‍ സത്യപ്രതിജ്ഞ വൈകിക്കുന്നതില്‍ പരാതി ഉന്നയിക്കും. ശശികലക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീം കോടതി ഉത്തരവ് ഈ ആഴ്ച ഉണ്ടാകുമെന്നിരിക്കെയാണ് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ശശികലയുടെ കാര്യത്തില്‍ വേഗത്തില്‍ തീരുമാനമെടുക്കാത്തത്.

ശശികലയ്ക്കെതിരെ തമിഴ്നാട് കാവൽ മുഖ്യമന്ത്രി ഒ പനീർസെൽവം രംഗത്തെത്തിയതിനെ തുടർന്ന് തമിഴ് രാഷ്ട്രീയം കലങ്ങിമറിഞ്ഞ അവസ്ഥയിലാണ്. പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ടാൽ രാജിപിൻവലിക്കാൻ തയാറാണെന്ന് പനീർസെൽവം പ്രഖ്യാപിച്ചതോടെയാണ് ഭൂരിപക്ഷം എംഎൽഎമാരും തനിക്കൊപ്പമാണെന്ന് തെളിയിക്കാൻ ശശികല നിയമസഭാ കക്ഷിയോഗം വിളിച്ചു ചേർത്തത്.

അസംതൃപ്ത അണ്ണാ ഡി.എം.കെ എം.എല്‍.എമാരുമായി രഹസ്യ ചര്‍ച്ച നടത്താന്‍ ഡി.എം.കെ നിയമസഭാ സഹ അധ്യക്ഷന്‍ ദുരൈ മുരുകനെ പ്രതിപക്ഷ നേതാവ് സ്റ്റാലിന്‍ നിയമിച്ചിരിക്കുകയാണ്. ഭരണപദവികളടക്കമുള്ളവ വാഗ്ദാനം ചെയ്യുന്നുണ്ട്. വിമത അണ്ണാ ഡി.എം.കെ രാജ്യസഭാംഗം ശശികല പുഷ്പയെയും ഡി.എം.കെ ഉപയോഗപ്പെടുത്തുന്നുണ്ട്. എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പിന്തുണ ശശികലക്ക് ഉറപ്പിക്കാന്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടക്കുന്നുണ്ട്.

തമിഴ്നാട്ടില്‍ പന്നീര്‍സെല്‍വത്തിന്‍െറ കോലം കത്തിച്ചു

ചെന്നൈ: അണ്ണ ഡി.എം.കെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ആഹ്ളാദ പ്രകടനം നടത്തി. പന്നീര്‍സെല്‍വത്തിനനുകൂലമായും പ്രതികൂലമായും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. പന്നീര്‍സെല്‍വത്തിന് പിന്തുണയുമായി രംഗത്തിറങ്ങിയ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും ആഹ്ളാദ പ്രകടനങ്ങള്‍ നടത്തിയുമാണ് രംഗത്തിറങ്ങിയത്. ശശികലയുടെ ഫ്ളക്സ് ബോര്‍ഡുകളും മറ്റും തകര്‍ത്തു. വിവിധയിടങ്ങളിലെ ദീപ പേരവൈ പ്രവര്‍ത്തകരും പന്നീര്‍സെല്‍വത്തിന് അനുകൂലമായി രംഗത്തിറങ്ങി. പ്രവര്‍ത്തകര്‍ പന്നീര്‍സെല്‍വത്തിന്‍െറ കോലം കത്തിച്ചത് സംഘര്‍ഷത്തിനിടയാക്കി.

പന്നീര്‍സെല്‍വത്തിന്‍െറ സ്വന്തം ജില്ലയായ തേനിയില്‍ പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധവുമായാണ് രംഗത്തിറങ്ങിയത്. ജന്‍മദേശമായ പെരിയകുളത്ത് പന്നീര്‍സെല്‍വത്തിന്‍െറ വീടിന് മുന്നില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് തടിച്ചുകൂടിയത്. പടക്കം പൊട്ടിച്ച് പ്രകടനം നടത്തിയ ഇവര്‍ പ്രദേശത്തെ ശശികലയുടെ പടമുള്ള മുഴുവന്‍ ബോര്‍ഡുകളും ബാനറുകളും നശിപ്പിച്ചു. തേനി നെഹ്റു പ്രതിമക്ക് സമീപത്ത് ശശികല-പന്നീര്‍സെല്‍വം അനുകൂലികള്‍ ഏറ്റുമുട്ടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top