- Malayalam Daily News - http://www.malayalamdailynews.com -

ഫാ. ഉഴുന്നാലിലിന്‍െറ മോചനാവശ്യപ്പെട്ട് എം.പിമാരുടെ ധര്‍ണ

tom-uzhunnalil.jpg.image.784.410ന്യൂഡല്‍ഹി: യമനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഫാ. ടേം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച പാര്‍ലമെന്‍റിന് പുറത്ത് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ധര്‍ണ നടത്തി.

ഒരു വര്‍ഷമായി ഉഴുന്നാലിലിനെ തട്ടിക്കൊണ്ട് പോയിട്ട്. കൂടെയുണ്ടായിരുന്ന മറ്റു രാജ്യക്കാരെ മോചിപ്പിച്ചു. കേന്ദ്ര സര്‍ക്കാറിന്‍െറ നടപടി കാര്യക്ഷമതയില്ലാത്താത് മൂലമാണ് ഉഴുന്നാലിലിന്‍െറ മാത്രം മോചനം വൈകുന്നത്. കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തിലും കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ഈ വിഷയം ഉന്നയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ടോം ഉഴുന്നാലിലിനെ അറിയില്ല എന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞതെന്നും എം.പിമാര്‍ കുറ്റപ്പെടുത്തി. ഉഴുന്നാലിലിന്‍െറ പുറത്തു വന്ന വീഡിയോ ഭയപ്പെടുത്തുന്നതാണ്. മോചിപ്പിക്കാനുള്ള നടപടി സര്‍ക്കാര്‍ കാര്യക്ഷമാക്കണമെന്നും എം.പിമാര്‍ വ്യക്തമാക്കി.

എം.പിമാരായ മുല്ലപ്പളളി രാമചന്ദ്രന്‍, കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, പി. കരുണാകരന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എന്‍.കെ. രാമചന്ദ്രന്‍, പി.കെ. ശ്രീമതി, ജോയ്സ് ജോര്‍ജ്, ആന്‍േറാ ആന്‍റണി, എ.സമ്പത്ത്, എം.കെ രാഘവന്‍, ജോസ്.കെ മാണി, സി.പി. നാരായണന്‍, ജോയി എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]