Flash News

അണ്ടര്‍ 19 ക്രിക്കറ്റ് ടീം ഭക്ഷണത്തിനു പോലും കൈയില്‍ കാശില്ലാതെ പട്ടിണിയില്‍

February 8, 2017

u-19-cricket-team-830x412ബി.സി.സി.ഐയില്‍ നിന്നു പ്രതിമാസ അലവന്‍സ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ഭക്ഷണത്തിനു പോലും പണമില്ലാതെ ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീം വിഷമിക്കുന്നു. ടീമിലെ താരങ്ങള്‍ക്കും പരിശീലകനും മുന്‍ ഇന്ത്യന്‍ നായകനുമായ രാഹുല്‍ ദ്രാവിഡടക്കം മറ്റ് ഒഫീഷ്യലുകള്‍ക്കും ഒന്നര മാസത്തോളമായി അലവന്‍സ് ലഭിച്ചിട്ടില്ല. ബി.സി.സി.ഐ. ഭരണസമിതിയെ സുപ്രീം കോടതി പിരിച്ചുവിട്ടതാണ് സാമ്പത്തിക പ്രതിസന്ധിക്കു കാരണം. ഇതിനു പുറമേ കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നിയമവും ടീമിനെ വലച്ചു. ആഴ്ചയില്‍ 24000 രൂപ മാത്രമേ പിന്‍വലിക്കാവൂയെന്ന തീരുമാനം മൂലം വീട്ടില്‍ നിന്നു പണം അയച്ചു കിട്ടിയിട്ടും ടീമിന് പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

ബോര്‍ഡ് സെക്രട്ടറിയുടെ ഒപ്പുണ്ടെങ്കില്‍ മാത്രമേ പ്രതിമാസ അലവന്‍സ് അടക്കമുള്ള ഫണ്ടിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകു. എന്നാല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് അജയ് ഷിര്‍ക്കെയെ കോടതി പുറത്താക്കിയതോടെ അലവന്‍സ് അനുവദിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്.

ജോയിന്റ് സെക്രട്ടറി അമിതാഭ് ചൗധരിയും ട്രഷറര്‍ അനിരുദ്ധ് ചൗധരിയും ബി.സി.സി.ഐയുടെ പദവിയില്‍ ഇപ്പോഴുമുണ്ടെങ്കിലും ഇതില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഒപ്പിടാനുള്ള അധികാരം ലഭിക്കണമെങ്കില്‍ മറ്റുള്ള അംഗങ്ങളുടെയെല്ലാം അംഗീകാരം ലഭിക്കണം.

18 കളിക്കാരും ഏഴ് സപ്പോര്‍ട്ട് സ്റ്റാഫുമാണ് അണ്ടര്‍-19 സംഘത്തിലുള്ളത്. ഒരോ ദിവസവും 6800 രൂപ വീതമാണ് കളിക്കാര്‍ക്കുള്ള അലവന്‍സ്. പണം ലഭിക്കാതായതോടെ വീട്ടില്‍ നിന്ന് പൈസ വാങ്ങിയാണ് ഭക്ഷണം പോലും കഴിക്കുന്നതെന്ന് ടീമംഗം പറയുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര കളിച്ചുവരികയാണ് ഇന്ത്യന്‍ ടീം. മത്സരത്തിന്റെ സമ്മര്‍ദ്ദത്തിനും പരിശീലനത്തിന്റെ കാഠിന്യത്തിനുമിടയില്‍ നേരിട്ട ഈ സാമ്പത്തിക ബുദ്ധിമുട്ട് ടീമിനെ നന്നായി വലച്ചു.

കളിയുള്ള ദിവസങ്ങളില്‍ ഉച്ചക്കുള്ള ഭക്ഷണം അതത് അസോസിയേഷനുകള്‍ ലഭ്യമാക്കും. രാവിലെ ഹോട്ടലില്‍ നിന്ന് കോംപ്ലിമെന്ററി ബ്രേക്ക്ഫാസ്റ്റും ലഭിക്കും. എന്നാല്‍ രാത്രി ഭക്ഷണത്തിന് ടീം ഏറെ ബുദ്ധിമുട്ടുന്നു. മുംബൈയിലെ ഫൈവ്‌സ്റ്റാര്‍ ഹോട്ടലിലാണ് ബി.സി.സി.ഐ താമസ സൗകര്യമൊരുക്കിയത്. അതുകൊണ്ടു തന്നെ അവിടുത്തെ ഭക്ഷണത്തിന് വില അല്‍പം കൂടുതലാണ്. ഒരു സാന്‍ഡ്‌വിച്ചിന് 1500 രൂപയ്ക്ക് മുകളിലാണ് വില. പിന്നെങ്ങനെയാണ് രാത്രിഭക്ഷണം കഴിക്കുകയെന്നും ടീമംഗം ചോദിക്കുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top