Flash News

തമിഴ്‌നാട് രാഷ്‌ട്രീയത്തില്‍ സുപ്രധാന വഴിത്തിരിവ്; പ്രിസീഡിയം ചെയര്‍മാന്‍ കാലുമാറി പനീര്‍‌സെല്‍‌വത്തിനോടൊപ്പം

February 9, 2017

Chennai: Tamil Nadu Chief Minister O Panneerselvam and AIADMK General Secretary V K Sasikala at the party MLA's meeting in which she was elected as AIADMK Legislative party leader, set to become Tamil Nadu CM, at Party's Headquarters in Chennai on Sunday. PTI Photo(PTI2_5_2017_000160b)

ചെന്നൈ: തമിഴ്‌നാട് തിരക്കിട്ട രാഷ്ട്രീയനീക്കങ്ങള്‍ക്ക് വേദിയാവുന്നതിനിടെ ശശികല ക്യാംപിന് തിരിച്ചടി. പ്രിസീഡിയം ചെയര്‍മാന്‍ ഇ. മധുസൂദനന്‍ പനീര്‍സെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ചു. പനീര്‍സെല്‍വത്തിന്റെ വസതിയിലത്തിയാണു മധുസൂദനന്‍ പിന്തുണ അറിയിച്ചത്. ഒപ്പമുള്ള എംഎല്‍എമാരെ അജ്ഞാതകേന്ദ്രങ്ങളില്‍ പാര്‍പ്പിച്ച് ശശികല ഭൂരിപക്ഷം ഉറപ്പിക്കുമ്പോള്‍ ഒ. പനീര്‍സെല്‍വം ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല.

ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ചെന്നൈയിലെത്തി. അഞ്ചുമണിക്ക് പനീര്‍സെല്‍വം രാജ്ഭവനിലെത്തി ഗവര്‍ണറെ കാണും. 7.30ന് ശശികല ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് എത്തുമ്പോള്‍ എംഎല്‍എമാരെ കൂടെ കൂട്ടേണ്ടെന്ന് ഗവര്‍ണര്‍ ശശികലയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗവര്‍ണറെ സ്വീകരിക്കാന്‍ ഒപിഎസ് വിമാനത്താവളത്തിലെത്തിയിരുന്നു.

ഇതിനിടെ പാര്‍ട്ടിയില്‍ ഒരു സ്ഥാനമാനങ്ങളും വേണ്ടന്ന ശശികലയുടെ മാപ്പപേക്ഷ ഒപനീര്‍ശെല്‍വം പ്രദര്‍ശിപ്പിച്ചു. ജയലളിത പുറത്താക്കിയതിന് ശേഷം പാര്‍ട്ടിയിലേക്ക് ശശികല തിരിച്ച് വന്നപ്പോള്‍ നല്‍കിയ മാപ്പപേക്ഷയാണിത്. തന്നെ പിന്തുണച്ച മധുസൂദനന് പനീര്‍ശെല്‍വം നന്ദിയും അറിയിച്ചു. പാര്‍ട്ടിയെ സംരക്ഷിക്കാന്‍ നിന്നയാളാണ് മധുസൂദനെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുവെന്നും പനീര്‍ശെല്‍വം അറിയിച്ചു. ജയലളിതക്ക് ശേഷം എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയാകേണ്ടിയിരുന്നത് മധൂസൂദനനായിരുന്നു. അമ്മയെ ചതിക്കുകയാണ് ശശികല ചെയ്തത്. 2012ല്‍ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാനായി നല്‍കിയ മാപ്പപേക്ഷയില്‍ ഒരു സ്ഥാനമാനവും വേണ്ടെന്നാണ് എഴുതി നല്‍കിയതെന്നും പറഞ്ഞ പനീര്‍സെല്‍വം എംജിആര്‍ തുടങ്ങിയ പാര്‍ട്ടിയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്നും അറിയിച്ചു.

അതേസമയം ശശികല എഐഎഡിഎംകെ നേതാക്കളുടെ അടിയന്തരയോഗം വിളിച്ചു. സമ്മര്‍ദം ശക്തമാക്കാന്‍ അണ്ണാഡിഎംകെ എംപിമാര്‍ വൈകിട്ട് രാഷ്ട്രപതിയെ കാണുന്നുണ്ട്. ഗവര്‍ണര്‍ ശശികലയുടെ സത്യപ്രതിജ്ഞ വൈകിപ്പിക്കുന്നുവെന്ന് ഇവര്‍ രാഷ്ട്രപതിയോട് പരാതിപ്പെടും. ഗവര്‍ണര്‍ അല്‍പം മുമ്പ് മുംബൈയില്‍ നിന്ന് തിരിച്ചു.

അതേസമയം, ശശികലയ്ക്ക് 129 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് എഎൈഡിഎംകെ നേതാവ് വളര്‍മതി പറഞ്ഞു. വൈകിട്ട് ഗവര്‍ണര്‍ക്ക് മുന്നില്‍ ഭൂരിപക്ഷം തെളിയിക്കും. പനീര്‍സെല്‍വത്തിന് പിന്നില്‍ ഡിഎംകെയാണെന്നും എം.എല്‍.എമാര്‍ തടവിലല്ലെന്നും വളര്‍മതി വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top