Flash News

ലോ അക്കാദമി; വി.എസിന്റെ കത്ത് പിണറായിക്കുള്ള “കുത്ത്”

February 9, 2017

v-s-achuthanandanലോ അക്കാദമി ഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ടു റവന്യൂ മന്ത്രിക്കു ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ കത്ത് ഉന്നമിടുന്നത് പാര്‍ട്ടി സംസ്ഥാനസമിതിയംഗവും അക്കാഡമി ഭരണസമിതി അംഗവുമായ കോലിയക്കോട് കൃഷ്ണന്‍ നായരെ. ലോ അക്കാഡമിയില്‍ വിദ്യാഭ്യാസാവശ്യത്തിനല്ലാതെ ഭൂമി വിനിയോഗിച്ചെന്നു വ്യക്തമായ സാഹചര്യത്തില്‍ അതു തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നാണു വി.എസിന്റെ ആവശ്യം.

വി.എസിന്റെ വിശ്വസ്തനായിരുന്ന കോലിയക്കോട്, പിന്നീടു പിണറായിക്കൊപ്പമായി. പാര്‍ട്ടി തര്‍ക്കങ്ങളില്‍ വി.എസിന്റെ വിമര്‍ശകനാണ് അദ്ദേഹം. കൃഷ്ണന്‍ നായര്‍ക്കെതിരായ ആയുധമാണെന്നു മനസിലാക്കിയാണു വി.എസിന്റെ ഇപ്പോഴത്തെ നീക്കം. അക്കാദമി വളപ്പില്‍ കൃഷ്ണന്‍ നായരും കുടുംബവും താമസിക്കുന്നത് അനധികൃതമായിട്ടാണെന്നു വ്യക്തമായിട്ടുണ്ട്. കോലിയക്കോടിനെ കുടിയിറക്കിയാല്‍ അതു പിണറായിക്കുള്ള “കുത്താ”കുമെന്നും വി.എസിനറിയാം.

വിദ്യാഭ്യാസ ആവശ്യത്തിനു നല്‍കിയ ഭൂമി വകമാറ്റിയാല്‍ തിരിച്ചു പിടിക്കാമെന്നു കരാറില്‍ വ്യക്തമാണ്. കൃഷ്ണന്‍ നായര്‍ക്കെതിരേ നടപടിയുണ്ടായാല്‍ അദ്ദേഹത്തിനു സംസ്ഥാന സമിതിയില്‍നിന്നും മാറിനില്‍ക്കേണ്ടിവരും. ഇക്കാര്യത്തില്‍ സി.പി.ഐ. ആണു വി.എസിന്റെ ബലം. വി.എസ്. ആദ്യം കത്തു നല്‍കിയപ്പോള്‍ തന്നെ റവന്യൂമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണമില്ലെന്ന പിണറായിയുടെ നിലപാടു തള്ളിയാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോയതും. അന്വേഷണവും തുടര്‍നടപടിയും പ്രഖ്യാപിക്കാന്‍ റവന്യൂ മന്ത്രിക്കു നിര്‍ദേശം നല്‍കിയ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇക്കാര്യത്തില്‍ വി.എസിനൊപ്പമാണെന്ന പരോക്ഷസന്ദേശം നല്‍കി.

പ്രിന്‍സിപ്പലിനെ മാറ്റിയാല്‍ തീരുന്നതല്ല, യഥാര്‍ഥ പ്രശ്‌നമെന്നാണു വി.എസ്. ചൂണ്ടിക്കാട്ടുന്നത്. അക്കാഡമി ഭൂമി വിഷയത്തില്‍ തന്റെ കത്ത് പരിഗണിച്ച് അന്വേഷണം നടത്തിയ മന്ത്രിക്ക് അഭിനന്ദനവും പിന്തുണയും പ്രഖ്യാപിച്ച അദ്ദേഹം ശക്തമായ തുടര്‍നടപടിയും ആവശ്യപെടുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top