Flash News
കൊച്ചി വിമാനത്താവളത്തില്‍ പ്രതിഷേധക്കാര്‍ക്ക് മുമ്പില്‍ മുട്ടുമടക്കി മുംബൈയിലേക്ക് തിരിച്ചുപോയ തൃപ്തി ദേശായിക്കെതിരെ മുംബൈ വിമാനത്താവളത്തിലും പ്രതിഷേധം   ****    രാത്രി നിയന്ത്രണം ലംഘിക്കാന്‍ മലകയറിയ ശശികല അറസ്റ്റില്‍; സംസ്ഥാന വ്യാപകമായി ഇന്ന് ഹര്‍ത്താല്‍   ****    മീ ടൂ ഏഷ്യാനെറ്റിലും; മുന്‍ മാധ്യമപ്രവര്‍ത്തക തന്റെ ദുരനുഭവം പങ്കുവെച്ച് ഫെയ്സ്ബുക്കില്‍   ****    പ്രളയക്കെടുതി: കേരള മുസ്‌ലിം കമ്മ്യൂണിറ്റി അസോസിയേഷന്‍ 25 ലക്ഷം രൂപ നല്‍കി   ****    മുന്‍ എം.എല്‍.എ ഫ്രാന്‍സിസ് ജോര്‍ജിന് എയര്‍പോര്‍ട്ടില്‍ ബിനു പൂത്തുറയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി   ****   

ശശികലയുടെ മാപ്പപേക്ഷ പന്നീര്‍സെല്‍വം പുറത്തുവിട്ടു, പാര്‍ട്ടി അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ബാങ്കിന് കത്തും നല്‍കി

February 9, 2017

o-panneerselvam-at-his-residence_5832e5f0-ef03-11e6-9744-939f10ba6c21ചെന്നൈ: അഴിമതിയെ തുടര്‍ന്ന് ജയലളിത പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ ശശികലയെ പോയസ് ഗാര്‍ഡനിലേക്ക് തിരിച്ചെടുത്തപ്പോള്‍ ശശികല സ്വന്തം കൈപ്പടയില്‍ ജയലളിതക്ക് നല്‍കിയ മാപ്പപേക്ഷ പന്നീര്‍സെല്‍വം പുറത്തുവിട്ടു. രാഷ്ട്രീയത്തിലോ അധികാരസ്ഥാനങ്ങളോടോ താല്‍പര്യമില്ലെന്നും പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലൊന്നും ഇടപെടില്ലെന്നും താങ്കളോടൊപ്പം ജീവിച്ച് തീര്‍ക്കാന്‍ ഇളയ സഹോദരിയായ തന്നെ അനുവദിക്കണമെന്നുമായിരുന്നു കത്ത്. 2011ല്‍ പുറത്താക്കിയ ശശികലയെ 2012ല്‍ ആണ് ജയലളിത തിരിച്ചെടുത്തത്.

പാര്‍ട്ടിയുടെ കറന്‍റ് അക്കൗണ്ടിലെ പണം തന്‍െറ അനുമതിയില്ലാതെ പിന്‍വലിക്കാന്‍ ആരെയും അനുവദിക്കരുതെന്നാവശ്യപ്പെട്ട് ബാങ്ക് ഓഫ് ഇന്ത്യ, കാരൂര്‍ വൈശ്യ ബാങ്ക് ജനറല്‍ മാനേജര്‍മാര്‍ക്ക് പന്നീര്‍സെല്‍വം കത്ത് നല്‍കി. ജയലളിത മരിച്ച ഒഴിവിലാണ് ശശികലക്ക് ജനറല്‍ സെക്രട്ടറിയുടെ താല്‍ക്കാലിക പദവി നല്‍കിയതെന്നും സ്ഥിരം ജനറല്‍ സെക്രട്ടറിയുടെ കീഴിലാണ് ട്രഷറര്‍ വരുന്നതെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു.

അതിനിടെ, പന്നീര്‍സെല്‍വത്തിന് പിന്തുണയുമായി അണ്ണാ ഡി.എം.കെ പ്രസീഡിയം ചെയര്‍മാന്‍ ഇ. മധുസൂദനന്‍ എത്തിയതോടെ ക്യാമ്പ് സജീവമായി. പാര്‍ട്ടി സ്ഥാപകന്‍ എം.ജി.ആറിന്‍െറയും മുന്‍ മുഖ്യമന്ത്രി ജയലളിതുടെയും ആഗ്രഹ പ്രകാരം പാര്‍ട്ടി ഒരു കുടുംബത്തിന് കീഴിലാകാന്‍ പാടില്ലെന്ന് മധുസൂദനന്‍ പറഞ്ഞു. ശശികല തങ്ങുന്ന പോയസ് ഗാര്‍ഡനിലെ വേദനിലയം ജയലളിതയുടെ സ്മാരകമാക്കുമെന്ന് പ്രഖ്യാപിച്ച പന്നീര്‍സെല്‍വം, ജയലളിതയുടെ കാലത്ത് സസ്പെന്‍ഷനിലായ മുന്‍ ചീഫ് സെക്രട്ടറി കെ. ജ്ഞാനദേശികനെയും മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പ് മേധാവി അതുല്‍ ആനന്ദിനെയും തിരിച്ചെടുക്കാന്‍ നിര്‍ദേശം നല്‍കി. മലയാളിയായ ചെന്നൈ സിറ്റി പൊലീസ് കമീഷണര്‍ എസ്. ജോര്‍ജിനെ മാറ്റി സഞ്ജയ് അറോറയെ നിയമിക്കാനും ഉത്തരവിട്ടു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top