Flash News

മുഹമ്മദ് മുര്‍സിയെ സൈന്യം പുറത്താക്കി

July 3, 2013 , ഷരീഫ് ബാബു

morsiകെയ്‌റോ: ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ സൈന്യം അട്ടിമറിയിലൂടെ പുറത്താക്കി. മുര്‍സിയെ പുറത്താക്കിയതായി പ്രഖ്യാപിച്ച സൈന്യം സുപ്രിം കോടതി ചീഫ് ജസ്റ്റിസ് അദ്ലി മന്‍സൂറിനെ ഇടക്കാല പ്രസിഡന്റായി പ്രഖ്യാപിച്ചു. ഭരണഘടന റദ്ദാക്കിയതായും രാജ്യത്തോട് ടെലിവിഷനില്‍ നടത്തിയ പ്രഖ്യാപനത്തില്‍ സൈനിക മേധാവി ജനറല്‍ അബ്്ദുല്‍ ഫത്താഹ് അല്‍ സിസി അറിയിച്ചു. രാജ്യത്തിന്റെ ഭാവി സംബന്ധിച്ച റോഡ് മാപ്പും സൈന്യം പ്രഖ്യാപിച്ചിട്ടുണ്ട് ദേശീയ അനുരജ്്ഞന സമിതിയാണ് ഇത് നടപ്പാക്കുക.

 

സര്‍ക്കാര്‍, പ്രതിപക്ഷം, യുവജന സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളുമായി ചര്‍ച്ചനടത്തിയ സൈന്യം നേരത്തേ ഔദ്യോഗിക ടെലിവിഷന്‍ നിലയത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. സൈന്യം നല്‍കിയ സമയപരിധി ബുധനാഴ്ച രാത്രിയോടെ അവസാനിച്ച സാഹചര്യത്തിലായിരുന്നു അത്. 30 വര്‍ഷം നീണ്ട ഹുസ്്‌നി മുബാറകിന്റെ സ്വേഛാധിപത്യ ഭരണത്തിനൊടുവില്‍ ഈജിപ്തില്‍ അധികാരത്തിലേറിയ ജനാധിപത്യ സര്‍ക്കാരിനെയാണ് സൈന്യം അട്ടിമറിച്ചത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top