Flash News

കെ. ബാബുവിന്‍െറ അനധികൃത സ്വത്ത്: ബാബുറാമിന്‍െറ ബാങ്ക് അക്കൗണ്ടുകള്‍ ഹാജരാക്കണമെന്ന് ഹൈകോടതി

February 10, 2017

k-babu-bar-bribery-case759കൊച്ചി: മുന്‍ മന്ത്രി കെ. ബാബുവിന്‍െറ ബിനാമിയെന്ന് ആരോപണമുയര്‍ന്ന ബാബുറാമിന്‍െറ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച വിവരങ്ങള്‍ നല്‍കാന്‍ ഹൈകോടതി നിര്‍ദേശം. ഇദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ നിക്ഷേപങ്ങളുടെയും വിശദവിവരങ്ങള്‍ ഒരാഴ്ചക്കകം സത്യവാങ്മൂലമായി സമര്‍പ്പിക്കാനാണ് ഇടക്കാല ഉത്തരവ്.

ബാബുവുമായി തനിക്ക് സാമ്പത്തിക ഇടപാടുകളൊന്നുമില്ലെന്നും അനാവശ്യമായാണ് തന്നെ പ്രതിചേര്‍ത്തതെന്നും ചൂണ്ടിക്കാട്ടിയാണ് ബാബുറാം കോടതിയെ സമീപിച്ചത്. എന്നാല്‍, ബാബുവുമായി ബിനാമി ബന്ധമുണ്ടെന്ന നിലപാടാണ് വിജിലന്‍സിന്‍േറത്. ബാബുവിനെതിരായ ബാര്‍ കോഴക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയത് ഇദ്ദേഹമാണ്.

ബാബുവും ബാബുറാമും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങളും കണ്ടത്തെിയിട്ടുണ്ട്. ബാബുവിന്‍െറ അനധികൃത സമ്പാദ്യം കൊണ്ട് ബാബുറാമിന്‍െറയും ഭാര്യയുടെയും പേരില്‍ വസ്തു വാങ്ങിക്കൂട്ടിയതിന്‍െറ രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിജിലന്‍സ് അവകാശപ്പെടുന്നത്. ബാബുവിനും ബാബുറാമിനും പുറമെ തൃപ്പൂണിത്തുറ സ്വദേശി മോഹനനെയും വിജിലന്‍സ് കേസില്‍ പ്രതിയാക്കിയിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top