Flash News

ലോ അക്കാദമി കൈയ്യേറിയ സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ഗേറ്റ് 24 മണിക്കൂറിനുള്ളില്‍ പൊളിച്ചുനീക്കണമെന്ന് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കി

February 10, 2017

law-academy_0-830x412ലോ അക്കാദമിക്ക് റവന്യു വകുപ്പ് നോട്ടീസ് നല്‍കി. സര്‍ക്കാര്‍ പുറമ്പോക്കില്‍ സ്ഥിതി ചെയ്യുന്ന ഗേറ്റ് 24 മണിക്കൂറിനകം പൊളിച്ചു നീക്കണമെന്ന് അക്കാദമി മാനേജ്‌മെന്റിനോട് നോട്ടീസില്‍ ആവശ്യപ്പെട്ടു. ക്യാംപസിനകത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടല്‍, ബാങ്ക് എന്നീ സ്ഥാപനങ്ങളെക്കുറിച്ച് വിശദീകരണവും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുറമ്പോക്കിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്ന് റവന്യൂ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരുന്നതിനെത്തുടര്‍ന്നാണ് നടപടി.

ലോ അക്കാദമിയില്‍ ഉപയോഗിക്കാതെകിടക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കണണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന റെവന്യു സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. കെഎല്‍എ ആക്റ്റിലെ റൂള്‍ 8(3) പ്രകാരം ഭൂമി ഏറ്റെടുക്കണമെന്നായിരുന്നു നിര്‍ദേശം. ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലും ബാങ്കും ഒഴിപ്പിക്കണമെന്നും കെട്ടിടം കളക്ടര്‍ ഏറ്റെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

lakshmi-nair-5ഭരണ പരിഷ്‌കാര കമ്മീഷന്‍ അംഗമായ വിഎസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് റവന്യു വകുപ്പ് ലോ അക്കാദമിയുടെ കൈവശമുളള ഭൂമിയെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ലോ അക്കാദമിയുടെ ഭൂമിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പിന്നാലെ പിണറായിയുടെ നിലപാട് തെറ്റാണെന്ന് പറഞ്ഞ് വിഎസും രംഗത്തെത്തി.

ലോ അക്കാദമിക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയതും ആ ഭൂമിയില്‍ നടന്നിട്ടുള്ള അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പറ്റി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് വിഎസ് അച്യുതാന്ദന്‍ റവന്യൂമന്ത്രിക്ക് കത്ത് നല്‍കിയിരുന്നത്. വിഎം സുധീരനും എഐവൈഎഫ് അടക്കമുള്ള യുവജന-വിദ്യാര്‍ത്ഥി സംഘടനകളും അന്വേഷണം നടത്തണമെന്നും ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എംഎന്‍ ഗോവിന്ദന്‍ നായര്‍ കൃഷി മന്ത്രിയായിരിക്കേ ലോ അക്കാദമിക്ക് ഭൂമി നല്‍കുകയും കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കേ ഉടമസ്ഥാവകാശം നല്‍കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് നല്‍കിയ ഭൂമി ഹോട്ടല്‍, ഫ്‌ളാറ്റ് നിര്‍മ്മാണം ഇവയ്ക്ക് ഉപയോഗിച്ചു എന്നാണ് ലോ അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായര്‍ക്കെതിരായും ലക്ഷ്മി നായര്‍ക്കും എതിരെയും ഉയര്‍ന്ന പരാതികളിലൊന്ന്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top