Flash News

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ക്വട്ടേഷന്‍ സംഘം വെട്ടിക്കൊന്നു

February 10, 2017

murder DYFI worker jishnuആലപ്പുഴ: ആലപ്പുഴയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. കരുവാറ്റ ഊട്ടുപറമ്പ് സ്വദേശി ജിഷ്ണു (24) വാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വിഷ്ണുവും സുഹൃത്തും ബൈക്കില്‍ പോകുമ്പോള്‍ കരുവാറ്റയില്‍ റെയില്‍വെ ക്രോസിന് അടുത്ത് വെച്ച് നാലുബൈക്കുകളിലായി എത്തിയ എട്ടംഗ സംഘം ആക്രമണം നടത്തുകയായിരുന്നു. റോഡിലിട്ട് ജിഷ്ണുവിനെ ഇവര്‍ വെട്ടിക്കൊലപ്പെടുത്താന്‍ നോക്കിയെങ്കിലും സമീപത്തെ വീട്ടിലേക്ക് ജിഷ്ണു ഓടിക്കയറി. എന്നാല്‍ പിന്നാലെയത്തെിയ ആക്രമിസംഘം കല്ലും വേലികല്ലുംകൊണ്ട് ഇടിച്ച് വാതില്‍ തുറന്ന് അകത്തുകയറി വീട്ടുകാരുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ദേഹത്ത് പതിനാറോളം വെട്ടേറ്റിരുന്നു.

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ കാവടി ഘോഷയാത്രയില്‍ പങ്കെടുത്തശേഷം സുഹൃത്ത് സുരാജിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ലെവല്‍ക്രോസിന് സമീപം കാത്തുനിന്ന എട്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. ഇതില്‍ ചിലര്‍ മുഖംമൂടി ധരിച്ചിരുന്നു.

വീട്ടുകാരെയോ പരിസരത്ത് ഉണ്ടായിരുന്നവരെയോ ജിഷ്ണുവിന്‍െറ അടുത്തേക്ക് എത്താന്‍ ഏറെസമയം ആക്രമികള്‍ അനുവദിച്ചില്ല. സൈനികനായ അനൂപ് ഭവനത്തില്‍ അനൂപിന്‍െറ മാതാവ് ഗിരിജ, ഗര്‍ഭിണിയായ ഭാര്യ രേവതി, നാലുവയസ്സുകാരനായ മകന്‍ എന്നിവരുടെ കണ്‍മുന്നിലാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. രണ്ടാം നിലയിലേക്ക് ഓടിക്കയറിയ ജിഷ്ണുവിനെ അവിടെയിട്ടും വെട്ടുകയായിരുന്നു.

മുക്കാല്‍ മണിക്കൂറിനുശേഷം പൊലീസ് എത്തിയാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിനുമുമ്പ് മരിച്ചു. ഡി.വൈ.എഫ്.ഐ കരുവാറ്റ വടക്ക് മേഖല കമ്മിറ്റി ജോയന്‍റ് സെക്രട്ടറിയും മൂന്നാം വാര്‍ഡ് യൂനിറ്റ് പ്രസിഡന്‍റുമാണ് ജിഷ്ണു. വെല്‍ഡിംഗ് പണിക്കാരനാണ്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സുരാജിനും വെട്ടേറ്റു.

ഹരിപ്പാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ പ്രദേശത്ത് ക്വട്ടേഷന്‍ ആക്രമണം പതിവാണ്. കഴിഞ്ഞ ജനുവരി 24നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഉല്ലാസ് കൊല്ലപ്പെട്ടത്. ഈ കൊലപാതകവുമായി ഇപ്പോഴത്തെ സംഭവത്തിന് ബന്ധമുണ്ടോ എന്നകാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

യുവാവ് വെട്ടേറ്റ് മരിച്ചത് പൊലീസിന്‍െറ അനാസ്ഥ മൂലം: രമേശ് ചെന്നിത്തല

ആലപ്പുഴ: കരുവാറ്റയില്‍ യുവാവ് വെട്ടേറ്റ് മരിക്കാനിടയായത് പൊലീസിന്‍െറ അനാസ്ഥ മൂലമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രണ്ടാഴ്ചക്കുള്ളില്‍ അടുത്തടുത്ത് രണ്ട് കൊലപാതകങ്ങളാണ് ഇവിടെ നടന്നത്. ഇത് അത്യന്തം ഗൗരവമുള്ള കാര്യമാണ്.

സംഘര്‍ഷസാധ്യതയുള്ള പ്രദേശമായതിനാല്‍ താന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ കരുവാറ്റയില്‍ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിരുന്നു. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയതോടെ അത് നിര്‍ത്തലാക്കി. എയ്ഡ് പോസ്റ്റ് പുന$സ്ഥാപിക്കണമെന്ന് എസ്.പിയോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടും അത് ചെയ്തില്ല.

സംസ്ഥാനത്ത് ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കാന്‍ പൊലീസിന് കഴിയുന്നില്ല. ഗുണ്ട സംഘങ്ങളും സാമൂഹികവിരുദ്ധരും അരങ്ങുതകര്‍ക്കുമ്പോള്‍ പൊലീസ് നിഷ്ക്രിയമായി നോക്കിനില്‍ക്കുന്നതെയുള്ളൂ.
അടിക്കടി ഉണ്ടാകുന്ന സ്ഥലം മാറ്റം പൊലീസിന്‍െറ ആത്മവീര്യം കെടുത്തിയിരിക്കുകയാണ്. ആറുമാസത്തിനുള്ളില്‍ മൂന്നുതവണയാണ് എസ്.പിമാരെ മാറ്റിയത്. ഇത് സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥ ചെറുതല്ല. കാര്യക്ഷമതയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്തെന്നും ചെന്നിത്തല പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top