Flash News

ഏക മകന്‍െറ വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

February 10, 2017

prasanna kumarദമ്മാം: ഏക മകന്‍െറ വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കരിക്കോട് പേരൂര്‍ സ്വദേശി, ചരവൂര്‍ ഹൗസില്‍ പ്രസന്ന കുമാര്‍ ( 61) ആണ് മരിച്ചത്. ഭക്ഷണശേഷം വിശ്രമിക്കുമ്പോഴാണ് ഹൃദയാഘാതമുണ്ടായത്.

അബ്ക്കേക്കിലെ അല്‍ഹാജരി ഡെക്കോര്‍ സ്ഥാപനത്തില്‍ 25 വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു. നവോദയ മാര്‍ക്കറ്റ് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമാണ്. ജുബൈലില്‍ ജോലി ചെയ്യുന്ന മകന്‍ മനു പ്രസന്നന്‍െറ വിവാഹാഘോഷത്തിന്‍െറ ഒരുക്കങ്ങള്‍ക്കായി ശനിയാഴ്ച നാട്ടില്‍ പോകാനിരിക്കെയാണ് മരണം. ഭാര്യ: നിര്‍മല പ്രസന്നന്‍, മകള്‍ ജയമാലിനി, മരുമകന്‍ അനൂപ്. മകന്‍ മനു പ്രസന്നന്‍ ജുബൈലിലുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top