Flash News

സ്വന്തം പാര്‍ട്ടിയുണ്ടാക്കാന്‍ രജനീകാന്തിനോട് ആര്‍.എസ്.എസ്; ചെയ്യരുതെന്ന് അമിതാഭ് ബച്ചന്റെ ഉപദേശം

February 10, 2017

ra-2-800x412തമിഴ്‌നാട് രാഷ്ട്രീയം തിളച്ചുമറിയുന്നതിനിടെ പുതിയ രാഷ്ട്രീയപ്പാര്‍ട്ടിയുമായി രജനീകാന്ത് ഉടനെത്തുമെന്നു റിപ്പോര്‍ട്ട്. ആര്‍.എസ്.എസ്. നേതാവ് എസ്. ഗുരുമൂര്‍ത്തിയുടെ ഉപദേശപ്രകാരമാണ് 66 കാരനായ സൂപ്പര്‍സ്റ്റാറിന്റെ നീക്കമെന്നും റിപ്പോര്‍ട്ട്. തമിഴ് രാഷ്ട്രീയത്തിലേക്കു ബി.ജെ.പിക്കു കടന്നുകയറാനുള്ള നീക്കത്തിന്റെ ഭാഗമായാണു ഗുരുമൂര്‍ത്തിയുടെ ഉപദേശമെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുകയെന്നതാണു ബി.ജെ.പി. ല്യക്ഷമിടുന്നത്. രജനീകാന്തിനെ മുഖ്യമന്ത്രിയാക്കി ഉയര്‍ത്തിക്കാട്ടിയാല്‍ തമിഴ് രാഷ്ട്രീയത്തില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നും ബി.ജെ.പി വിലയിരുത്തുന്നു. ബി.ജെ.പി. നേരിട്ടു രംഗത്തിറങ്ങിയിട്ടും തമിഴ്‌നാട്ടില്‍ കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണു രജനീകാന്തിനെ മുന്നില്‍ നിര്‍ത്തി കളിക്കാനൊരുങ്ങുന്നത്.

എന്നാല്‍, ഇതിനെതിരേ ശക്തമായ ഉപദേശവുമായി അമിതാഭ് ബച്ചനും രംഗത്തിറങ്ങിയിട്ടുണ്ട്. സജീവ രാഷ്ട്രീയത്തിന്റെ ഭാഗമാകരുതെന്ന ഉപദേശമാണ് അദ്ദേഹം നല്‍കിയിരിക്കുന്നതെന്നും സൂചനയുണ്ട്. യു.പിയിലെ അലഹബാദ് ലോക്‌സഭയില്‍നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയിലെത്തിയിട്ടുള്ളയാളാണ് അമിതാഭ്. നിരവധി ഹിന്ദി ചിത്രങ്ങളില്‍ ബച്ചനും രജനിയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഈ സൗഹൃദത്തിന്റെ വെളിച്ചത്തിലാണ് ബച്ചന്‍ ഉപദേശം നല്‍കിയതെന്നും ചൂണ്ടിക്കാട്ടുന്നു.

നേരത്തേ, തമിഴ്‌നാട്ടില്‍ പന്നീര്‍ശെല്‍വം തന്നെ മുഖ്യമന്ത്രിയാകണമെന്ന നിര്‍ദേശവുമായി കമല്‍ ഹാസന്‍ രംഗത്തെത്തിയിരുന്നു. ഏതാനും ചില താരങ്ങള്‍ ഒഴിച്ചാല്‍ ബാക്കിയുള്ളവരെല്ലാം പന്നീര്‍ശെല്‍വത്തിന്റെ പക്ഷത്താണ്. ജയലളിതയ്ക്കുശേഷം രാഷ്ട്രീയ പിന്‍ഗാമിയായി ഉയര്‍ത്തിക്കാട്ടിയ തല അജിത്തിന്റെ വിവരങ്ങളും ഇല്ല. അജിത് മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങള്‍ ഇടയ്ക്കു പരന്നിരുന്നു. വിദേശ ഷൂട്ടിംഗ് നിര്‍ത്തിവച്ച് ജയലളിയയുടെ സംസ്‌കാരച്ചടങ്ങിനുശേഷം എത്താനും താരം ശ്രദ്ധിച്ചിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top