Flash News

ശശികലയുടെ അകന്ന ബന്ധുക്കള്‍ പോലും പാര്‍ട്ടിയെ നിയന്ത്രിക്കുന്നുവെന്ന് പുറത്താക്കപ്പെട്ട പ്രസിഡീയം ചെയര്‍മാന്‍ മധുസൂദനന്‍

February 11, 2017

mla-2ചെന്നൈ: പാര്‍ട്ടിയുടെ പ്രസീഡിയം സ്ഥാനത്തത്തുനിന്ന് തന്നെ പുറത്താക്കാന്‍ താല്‍ക്കാലിക ജനറല്‍സെക്രട്ടറിയായ ശശികലക്ക് അവകാശമില്ലെന്ന് അണ്ണാഡി.എം.കെ പ്രസിഡീയം ചെയര്‍മാന്‍ ഇ.മധുസൂദനന്‍. ശശികലയും കുടുംബവും പാര്‍ട്ടിയെ അടക്കി ഭരിക്കുകയാണ്. താന്‍ തന്നെയാണ് അവരോട് ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ അഭ്യര്‍ഥിച്ചത്. സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ കുടുംബം ഒന്നടങ്കം അണ്ണാഡി.എം.കെയെ നിയന്ത്രിക്കുകയാണ്. അകന്ന ബന്ധുക്കള്‍ പോലും സ്വാധീനം ചെലത്തുന്നു.

ആദ്യം ബന്ധു ദിനകരനാണ് പാര്‍ട്ടിയില്‍ ഇടപെട്ടത്. ശശികലയുടെ കുടുംബത്തിലെ എല്ലാവരെയും പോയസ്ഗാര്‍ഡനില്‍ നിന്ന് പുറത്താക്കിയെങ്കിലും ജയലളിതയുടെ മരണ ശേഷം കൂട്ടത്തോടെ തിരിച്ചെത്തിയിരിക്കുന്നു. പനീര്‍സെല്‍വത്തിന്‍െറ പത്രസമ്മേളനത്തിന് ശേഷമാണ് താന്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നത്. മുഖ്യമന്ത്രിയും ട്രഷററുമായ പനീര്‍ സെല്‍വത്തിന് ഈ അവസ്ഥ ഉണ്ടാമെങ്കില്‍ തനിക്ക് എന്തും സംഭവിക്കാം. ശശികലയുടെ കുടുംബത്തെ രക്ഷിക്കാനല്ല. പാര്‍ട്ടിലെ ശക്തിപ്പെടുത്താനാണ് ഞങ്ങള്‍ ഒരുമിച്ചത്.

ഡി.എം.കെയുടെ കുടുംബഭരണം അവസാനിപ്പിക്കാനാണ് അണ്ണാഡി.എം.കെ സ്ഥാപിച്ചത്. എന്നാല്‍ അണ്ണാഡി.എം.കെയിലും കുടുംബഭരണം എത്തിയിരിക്കുന്നു. താനും ഒ.പി.എസും ആദ്യകാലം മുതല്‍ അണ്ണാഡി.എം.കെയിലുണ്ട്. എനിക്കെതിരെ ഡി.എം.കെ 49 കേസുകളാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാനം സ്വയം ഭരിക്കാനാണ് ഡി.എം.കെ ആഗ്രഹിക്കുന്നത്. അവര്‍ക്ക് പനീര്‍സെല്‍വത്തെ പിന്തുണക്കേണ്ട കാര്യമില്ലെന്നും മധുസൂദനന്‍ വ്യക്തമാക്കി.

പന്നീര്‍സെല്‍വം പക്ഷത്തേക്ക് കൂറുമാറിയ മധുസൂദനനെ ശശികല പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയിലെ പ്രാഥമികാംഗത്വവും ശശികല റദ്ദാക്കി. മുന്‍ മന്ത്രിയും ഓര്‍ഗനൈസിങ് സെക്രട്ടറിയുമായിരുന്ന കെ.എ സെങ്കോട്ടയ്യനാണ് പുതിയ ചെയര്‍മാന്‍. പാര്‍ട്ടിയില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനമാണ് പ്രസീഡിയം ചെയര്‍മാന്‍. മധുസൂദനനെ ജനറല്‍ സെക്രട്ടറിയാക്കാനാണ് ജയലളിത ആഗ്രഹിച്ചതെന്ന് പനീര്‍സെല്‍വം പറഞ്ഞിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top