Flash News

ഭരണം പ്രതിസന്ധിയില്‍, ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി

February 11, 2017

raoചെന്നൈ: ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു സംസ്ഥാന ഭരണത്തില്‍ ഇടപെടുന്നു. ചീഫ് സെക്രട്ടറി ഗിരിജാ വൈദ്യനാഥന്‍, സംസ്ഥാന പൊലീസ് മേധാവി ടി.കെ രാജേന്ദ്രന്‍, ചെന്നൈ സിറ്റിപൊലീസ് കമ്മീഷണര്‍ എസ്. ജോര്‍ജ് എന്നിവരെ ഗവര്‍ണ്ണര്‍ വിളിച്ചുവരുത്തി. 129 അണ്ണാഡി.എം.കെ എം.എല്‍.എമാരെ ശശികലാ വിഭാഗം തടവില്‍ പാര്‍പ്പിച്ചതായ ഹേബിയസ് കോര്‍പ്പസ് പരാതിയില്‍ മദ്രാസ് ഹൈക്കോടതി പൊലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥരെ ഗവര്‍ണ്ണര്‍ വിളിപ്പിച്ചത്.

സംസ്ഥാനം ഭരണപ്രതിസന്ധിയിലേക്ക് എത്തിയിട്ട് ഒരാഴ്ചയോളമായിട്ടും ഉചിതമായ തീരുമാനം എടുക്കാതെ വെച്ച് താമസിപ്പിക്കുകയാണ്. അണ്ണാഡി.എം.കെ നിയമസഭാ കക്ഷിനേതാവായ ശശികലക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലെ സുപ്രീംകോടതിവിധി മറയായി ഉപയോഗിച്ചാണ് ഗവര്‍ണ്ണറുടെ നീക്കങ്ങള്‍. കാവല്‍ മുഖ്യമന്ത്രിയുടെ കീഴില്‍ തമിഴ്നാട്ടിലെ ഭരണം ഉഴറുകയാണ്. ദൈനദിന കാര്യങ്ങള്‍ പോലു സര്‍ക്കാര്‍ ഓഫീസുകളില്‍ നീങ്ങുന്നില്ല. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ജനം ഓഫീസുകളില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാനത്ത് ക്രമസമാധാനത്തകര്‍ച്ചയുണ്ട്. തടവിലാക്കപ്പെട്ടെന്ന് പറയപ്പെടുന്ന എംഎല്‍എമാരെക്കുറിച്ചുള്ള വിവരങ്ങള്‍ ആരായാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടു.

എംഎല്‍എമാരെ ശശികലയും സംഘവുംചേര്‍ന്ന് ബന്ദികളാക്കിയിരിക്കുകയാണെന്ന് പന്നീര്‍ശെല്‍വം ആവര്‍ത്തിച്ചു. മഹാബലിപുരത്തിനടുത്ത കൂവത്തൂരിലെ ബീച്ച് റിസോര്‍ട്ടില്‍ തൊണ്ണൂറിലേറെ പേരെയും കല്‍പാക്കത്തിനടുത്ത് പൂന്തണ്ടാലത്തെ മറ്റൊരു റിസോര്‍ട്ടില്‍ മുപ്പതിലേറെ പേരെയും പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. റിസോര്‍ട്ടിലേക്കുള്ള വഴികള്‍ ശശികല അനുകൂലികള്‍ തടഞ്ഞിരിക്കുകയാണ്.

എന്നാല്‍, ആരും തങ്ങളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് മഹാബലിപുരത്തെ റിസോര്‍ട്ടില്‍ കഴിയുന്നതെന്നുമുള്ള വാദവുമായി ശശികലയോട് അടുപ്പമുള്ള അഞ്ച് എംഎല്‍എമാര്‍ രംഗത്തുവന്നു. 98 എംഎല്‍എമാര്‍ ഇവിടെയുണ്ടെന്നും ബാക്കിയുള്ളവര്‍ ചെന്നൈയിലുണ്ടെന്നുമാണ് ഇവര്‍ പറയുന്നത്.

എംഎല്‍എമാര്‍ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തിരിക്കുന്നതെന്ന് മുന്‍ മന്ത്രിയും എഐഎഡിഎംകെ വക്താവുമായ ഡി വളര്‍മതി പറഞ്ഞു. ചിന്നമ്മ ഉടന്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമെന്ന് പാര്‍ടിയുടെ മറ്റൊരു വക്താവ് സി ആര്‍ സരസ്വതിയും അറിയിച്ചു.

മുന്‍ കേന്ദ്രമന്ത്രി ഇ പൊന്നുസ്വാമി, കന്യാകുമാരി മുന്‍ എംഎല്‍എ മുത്തുകൃഷ്ണന്‍ എന്നിവര്‍ പന്നീര്‍ശെല്‍വത്തിന് പിന്തുണയുമായി രംഗത്തുവന്നു. ചലച്ചിത്ര താരങ്ങളായ വിസു, പാര്‍ഥിപന്‍, ശ്രേയ എന്നിവരും പന്നീര്‍ശെല്‍വത്തെ അനുകൂലിച്ച് പ്രസ്താവനയിറക്കി. അതേസമയം, ശശികല മുഖ്യമന്ത്രിയാകണമെന്നാണ് നടി വിജയശാന്തി പറഞ്ഞത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top