Flash News

ശശികലയെ പിന്തുണക്കുന്ന എം.എല്‍.എമാര്‍ക്ക് കോടികള്‍ കൈമാറിയതായി ആരോപണം

February 11, 2017

Zemanta Related Posts Thumbnailചെന്നൈ: അണ്ണാ ഡി.എം.കെ എം.എല്‍.എമാരുടെ പിന്തുണ ഉറപ്പിക്കാന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയും കൂട്ടരും കോടിക്കണക്കിന് രൂപ വാരിവിതറുന്നതായി ആരോപണം. ഓരോ എം.എല്‍.എക്കും രണ്ട് കോടി രൂപ മുതല്‍ പത്തുകോടി വരെ വിലപേശല്‍ നടന്നിട്ടുണ്ടത്രേ. പകുതി തുക എം.എല്‍.എ നിര്‍ദേശിക്കുന്ന ആള്‍ വശം ഏല്‍പ്പിക്കും. ബാക്കിതുക ശശികല സത്യപ്രതിജ്ഞ ചെയ്ത് കഴിഞ്ഞതിനുശേഷം കൈമാറും.

എം.എല്‍.എമാരെ ചെന്നൈയില്‍നിന്ന് 90 കിലോമീറ്റര്‍ അകലെ വിജനമായ പ്രദേശങ്ങളിലെ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലുമായാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ മന്നാര്‍ഗുഡി മാഫിയ കൊണ്ടുവന്ന അണ്ണാ ഡി.എം.കെ പ്രവര്‍ത്തകരുടെയും ഗുണ്ടകളുടെയും തടങ്കലിലാണ് എം.എല്‍.എമാരുടെ താമസം. ഇവരുടെ മൊബൈല്‍ഫോണുകളും ഗുണ്ടകള്‍ പിടിച്ചുവാങ്ങിയിരിക്കയാണ്. ‘മൊബൈല്‍ഫോണ്‍ ജാമറുകളും’ സ്ഥാപിച്ചിട്ടുണ്ട്. ഹോട്ടല്‍ മുറികളില്‍ ടി.വികള്‍ പ്രവര്‍ത്തനരഹിതമാക്കി. നടപടികളില്‍ ഒരു വിഭാഗം എം.എല്‍.എമാര്‍ പ്രതിഷേധിച്ചെങ്കിലും ഉന്നത നേതാക്കള്‍ ഇടപെട്ട് സമാധാനിപ്പിക്കുകയായിരുന്നു. റിസോര്‍ട്ടിന് ചുറ്റും ഗുണ്ടകള്‍ വലയം തീര്‍ത്ത നിലയിലാണ്.

ശശികലയുടെ കുടുംബാംഗങ്ങളായ ടി.ടി.വി. ദിനകരന്‍, വെങ്കടേഷ് തുടങ്ങിയവരാണ് എല്ലാത്തിനും നേതൃത്വം നല്‍കുന്നത്. വാര്‍ത്തകള്‍ പ്രചരിച്ചതോടെ പത്തോളം എം.എല്‍.എമാര്‍ റിസോര്‍ട്ടിന് സമീപം വാര്‍ത്തലേഖകരെ സമീപിച്ച് തങ്ങളെ ആരും ബന്ദിയാക്കിയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് താമസിക്കുന്നതെന്നും അറിയിച്ചിരുന്നു. തടവിലാക്കപ്പെട്ടവരില്‍ ഇരുപതിലധികം എം.എല്‍.എമാര്‍ പന്നീര്‍ശെല്‍വത്തോട് കൂറുപുലര്‍ത്തുന്നവരാണ്. ഇവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top