Flash News

യുവാക്കള്‍ക്ക് സ്മാര്‍ട് ഫോണ്‍, വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍… ജനപ്രിയ വാഗ്ദാനങ്ങളുമായി രാഹുലും അഖിലേഷും

February 11, 2017

unnamedലഖ്നോ: യു.പി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സമാജ്‌വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യം പത്തിന പൊതുമിനിമം പരിപാടി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി അഖിലേഷ് യാദവും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ചേര്‍ന്നാണ് മിനിമം പരിപാടി പുറത്തിറക്കിയത്. വാചക കസര്‍ത്തുമാത്രമാണ് ചിലര്‍ നടത്തുന്നതെന്നും പ്രവര്‍ത്തനം കാണാനില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശൈലിയെ പരാമര്‍ശിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു.

യുവാക്കള്‍ക്ക് സൗജന്യ സ്മാര്‍ട് ഫോണ്‍. നൈപുണ്യ വികസന പരിശീലനത്തിലൂടെ 20 ലക്ഷം പേര്‍ക്ക് തൊഴിലുറപ്പ്, കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളും, ഒരു കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് ചുരുങ്ങിയത് 1,000 രൂപ പ്രതിമാസ വരുമാനം. നഗരങ്ങളിലെ ദരിദ്രര്‍ക്ക് 10 രൂപക്ക് ഭക്ഷണം, സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് നേര്‍പകുതി സംവരണം, അഞ്ചു വര്‍ഷം കൊണ്ട് എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി, വെള്ളം, റോഡ്, ഒന്‍പതു മുതല്‍ 12 വരെയുള്ള ക്ളാസുകളിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും സൈക്കിള്‍, മികവു തെളിയിക്കുന്ന ആണ്‍കുട്ടികള്‍ക്കും സൈക്കിള്‍ സൗജന്യം, ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും ക്ഷേമപദ്ധതികളില്‍ ജനസംഖ്യാനുപാതിക വിഹിതം, ദലിത്, പിന്നാക്ക ജാതികളിലെ 10 ലക്ഷം വരുന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി വീട്, എല്ലാ ജില്ലകളെയും ആറു പ്രമുഖ നഗരങ്ങളെയും ബന്ധിപ്പിച്ച് നാലുവരിപ്പാത തുടങ്ങിയവയാണ് വാഗ്ദാനങ്ങള്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top