Flash News

റിസോര്‍ട്ടില്‍ കഴിയുന്ന എം.എല്‍.എമാരെ ശശികല സന്ദര്‍ശിച്ചു

February 11, 2017

mlaചെന്നൈ: മന്ത്രിസഭാ രൂപീകരണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ ഒളിവിൽ കഴിയുന്ന എംഎൽഎമാരെ കാണാൻ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികല കൂവത്തൂരിലെ റിസോർട്ടിലെത്തി. 128 എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തതായി അണ്ണാ ഡിഎംകെ വൃത്തങ്ങൾ അറിയിച്ചു. എംഎൽഎമാരെ നേരിൽകണ്ട് കാര്യങ്ങൾ വിശദീകരിക്കാനും പിന്തുണയുണ്ടെന്ന് ഉറപ്പാക്കാനുമാണ് ശശികല നേരിട്ട് കൂവത്തൂരിൽ എത്തിയത്. ഒപ്പം നില്‍ക്കണമെന്ന് ശശികല എംഎല്‍എമാരോട് അഭ്യര്‍ത്ഥിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

മഹാബലിപുരത്തെയും കൂവത്തൂരിലെയും രണ്ടു റിസോർട്ടുകളിലായാണ് ശശികല എംഎൽഎമാരെ പാർപ്പിച്ചിരുന്നത്. ശശികലയുടെ സന്ദർശനം പ്രമാണിച്ച് മഹാബലിപുരത്തെ റിസോർട്ടിൽനിന്ന് എംഎൽഎമാരെ കൂവത്തൂരിലേക്ക് മാറ്റുകയായിരുന്നു.

ഇതിനിടെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിന് മുന്നില്‍ പനീര്‍ശെല്‍വം പക്ഷക്കാര്‍ പ്രതിഷേധവുമായെത്തിയത് ചെറിയ സംഘര്‍ഷത്തിന് കാരണമായി. എം.എല്‍.എ മാരെ കാണണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ എത്തിയത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ നീക്കി.

mla1ശശികലയോടുള്ള കൂറ് എം.എല്‍.എമാര്‍ വ്യക്തമാക്കിയതായി പുതിയ പാര്‍ട്ടി പ്രസിഡീയം ചെയര്‍മാന്‍ കെ. എ സെങ്കോട്ടയ്യന്‍ അറിയിച്ചു. മറുകണ്ടം ചാടാതിരിക്കാനുള്ള സുരക്ഷകള്‍ ശശികല വിലയിരുത്തി. കൊഴിഞ്ഞുപോക്ക് തടയാന്‍ ശശികലാ പക്ഷം പഴുതടച്ച സുരക്ഷയാണ് റിസോര്‍ട്ടുകളില്‍ ഏര്‍പ്പെടുത്തിയത്. മാധ്യമ പ്രവര്‍ത്തകരെ രണ്ട് കിലോമീറ്റര്‍ അകലെ തടഞ്ഞു. ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ എം തമ്പിദുരൈ, അഡ്വ. നവനീത് കൃഷണന്‍ എം.പി എന്നിവരും ഒപ്പമുണ്ടായിരുന്നു.

റിസോര്‍ട്ടിന് പുറത്ത് ശശികലക്ക് നേരെ നാട്ടുകാര്‍ ഒ.പി.എസ് അനുകൂല മുദ്രാവാക്യം വിളിച്ചു. കള്ളപ്പണക്കേസില്‍ കഴിഞ്ഞമാസം അറസ്റ്റിലായ ശേഖര്‍ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. ചില എം.എല്‍.എമാര്‍ സമീപത്തെ മറ്റ് റിസോര്‍ട്ടുകളിലും തങ്ങുന്നുണ്ട്. അഭിപ്രായവ്യത്യാസമുള്ള എം.എല്‍.എമാരെ തടവിലിട്ടിട്ടുണ്ടെന്നാണ് പന്നീര്‍സെല്‍വം ആരോപിക്കുന്നത്.

നിലവിൽ നിയമസഭാകക്ഷി നേതാവായ ശശികലയ്ക്കു പകരം പുതിയ നേതാവിനെ തിരഞ്ഞെടുത്ത് ഭരണം പിടിക്കാനും നീക്കമുണ്ടെന്നാണ് സൂചന.പകരം എടപ്പാടി പളനിസ്വാമി, കെ.എ. സെങ്കോട്ടയ്യന്‍ എന്നിവരെ പരിഗണിക്കുന്നു. ഇരുവരും ശശികലയുമായി അടുത്തു നിൽക്കുന്നവരാണ്. ഇത്തരമൊരു നീക്കവുമായി മുന്നോട്ടുപോയാൽ ഗവർണർക്ക് എതിർക്കാൻ സാധിക്കില്ല. ശശികല പിൻസീറ്റിലിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുകയും ചെയ്യും. കൂവത്തൂർ റിസോർട്ടിലെത്തി എംഎൽഎമാരെ കണ്ടതിനു ശേഷമാണ് തീരുമാനമെടുത്തത്. ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചെങ്കിലും അനുമതി നല്‍കിയില്ല.

പാർട്ടി പ്രിസീഡിയം ചെയർമാനായി കെ.എ.സെങ്കോട്ടയ്യനെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. പനീർസെൽവത്തിനൊപ്പം പോയ മധുസൂദനനെ മാറ്റിയ ശേഷമായിരുന്നു നടപടി.

അതേസമയം, പനീര്‍സെല്‍വത്തിന് പിന്തുണ ഏറിയെന്ന് മന്ത്രി പാണ്ഡ്യരാജന്‍ അവകാശപ്പെട്ടു. നാടകം ഉടന്‍ അവസാനിക്കും. 135 എം.എല്‍.എമാരും പിന്തുണയ്ക്കും. 20 എം.എല്‍.എമാരുമായി ഫോണില്‍ സംസാരിച്ചെന്നും പാണ്ഡ്യരാജന്‍ അറിയിച്ചു.

ഇതിനിടെ ശശികലയ്ക്കു കനത്ത തിരിച്ചടി നൽകി വിശ്വസ്തന്‍ സി. പൊന്നയ്യന്‍ ഒപിഎസ് ക്യാംപില്‍ ചേർന്നു. പാര്‍ട്ടി സ്ഥാപക നേതാക്കളിലൊരാളാണ് പൊന്നയ്യന്‍. രണ്ട് എം.പി മാരും കൂറുമാറി പനീർസെൽവത്തിനൊപ്പമെത്തി. കൃഷ്ണഗിരി എം.പി അശോക് കുമാറും നാമക്കല്‍ എം.പി. പി. ആര്‍. സുന്ദരവുമാണ് ഒ.പി.എസ്ക്യാംപിലെത്തിയത്.

പോയസ് ഗാര്‍ഡനിലെ വേദനനിലയം ജയലളിത സ്മാരകമാക്കാന്‍ പനീര്‍ശെല്‍വം നീക്കം ശക്തമാക്കി. ശശികലയ്ക്കെതിരായ ജനവികാരം മുതലാക്കി തെരുവില്‍ ശക്തിപ്രകടനം നടത്താനും ആലോചനയുണ്ട്. കഴിഞ്ഞദിവസം ശശികലയോടൊപ്പം ഗവര്‍ണറെ കാണാന്‍ പോയ പത്തംഗംസംഘത്തിലെ പ്രധാനിയായ വിദ്യാഭ്യാസ മന്ത്രി കെ. പാണ്ഡ്യരാജന്‍ പനീര്‍സെല്‍വത്തിന് പിന്തുണയുമായെത്തിയത് തീരെ അപ്രതീക്ഷിതമായി. ജനങ്ങളുടെ തീരുമാനത്തിന് ഒപ്പംനില്‍ക്കുമെന്ന് ട്വിറ്ററില്‍ കുറിച്ചതിന് പിന്നാലെയാണ് അദ്ദേഹം ഗ്രീന്‍വെയ്സ് റോഡിലെ ഒ.പി.എസ്സിന്റെ വസതിയിലെത്തിയത്. പനീര്‍സെല്‍വം അവസരവാദിയും നുണയനുമാണെന്ന് രണ്ടുദിവസം മുമ്പ് പരസ്യമായി ആക്ഷേപിച്ചയാളാണ് പാണ്ഡ്യരാജന്‍

ഇതിന് തൊട്ടുമുമ്പ് കൃഷ്ണഗിരി എം.പി അശോക് കുമാറും നാമക്കല്‍ എം.പി. പി.ആര്‍ സുന്ദരവും ഒ.പി.എസ് ക്യാംപിലെത്തി. മന്ത്രിമാരും എം.എല്‍.എമാര്‍ അടക്കം കൂടുതല്‍ പേര്‍ ഒപ്പമെത്തുമെന്നാണ് ഒപിഎസ് പ്രതീക്ഷിക്കുന്നത്. വോട്ടര്‍മാരുടെ അഭിപ്രായം മാനിക്കുമെന്നും. ശശികല ഇപ്പോള്‍ താമസിക്കുന്ന പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വസതിയായ വേദനിലയം അമ്മസ്മാരകമാക്കാനും പനീര്‍സെല്‍വം നീക്കംതുടങ്ങി.

അഭിപ്രായ രൂപീകരണത്തിനായി ഒപ്പുശേഖരണ യജ്ഞം തുടങ്ങി. ആദ്യ ഒപ്പ് ഒ.പി.എസ് തന്നെ ചാര്‍ത്തി. പോയസ് ഗാര്‍ഡന് സുരക്ഷാ ഡ്യൂട്ടിയിലുളള പൊലീസിനെ പൂര്‍ണമായും പിന്‍വലിക്കാനും നീക്കമുണ്ട്. എം.കെ സ്റ്റാലിന്റെ ആവശ്യപ്രകാരം നേരത്തെ ഭാഗികമായി പിന്‍വലിച്ചിരുന്നു.എ.ഐ.എ.ഡി.എം കെയുടെ ഐ.ടി വിഭാഗത്തിന്റെ സെങ്കൈ ജി. രാജമചന്ദ്രന്‍ കഴിഞ്ഞദിവസം തന്നെ ഒ.പിഎസ്സിനൊപ്പമെത്തിയുരന്നു. ശശികലയ്ക്കെതിരെ അണിചേരാന്‍ യുവാക്കളെ ആഹ്വാനം ചെയ്തുകൊണ്ട് നവമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top