Flash News

ശശികലയുടെ കത്ത് ഗവര്‍ണ്ണര്‍ നിരസിച്ചു, പന്നീര്‍സെല്‍വം പക്ഷത്തേക്ക് കൂടുതല്‍ എം.എല്‍.എമാരും നേതാക്കളും

February 11, 2017

sasikala-newചെന്നൈ: മുഖ്യമന്ത്രിയാകാനുള്ള ശശികലാ നടരാജന്‍െറ തന്ത്രങ്ങള്‍ പാളുന്നു. വിദ്യാഭ്യാസ മന്ത്രി മാഫോയ് പാണ്ഡ്യരാജനും മറ്റ് മൂന്ന് ലോക്സഭാ അംഗങ്ങളും അണ്ണാഡി.എം.കെ വക്താവ് സി.പൊന്നയ്യനും പന്നീര്‍സെല്‍വത്തിനൊപ്പമത്തെി. കൃഷ്ണഗിരി എം.പി അശോക് കുമാര്‍, നാമക്കല്‍ എം.പി പി.ആര്‍ സുന്ദരം, തിരുപ്പൂര്‍ എം.പി സത്യഭാമ എന്നിവരാണ് ശശികല പക്ഷത്തുനിന്ന് ചാടിയത്. ഇതോടെ പന്നീര്‍സെല്‍വം പക്ഷത്ത് ആറു എം.എല്‍.എമാരും അഞ്ച് എം.പിമാരുമായി. ശശികലക്കൊപ്പം 128 എം.എല്‍എമാരുണ്ട്. മൈലപ്പൂര്‍ എം.എല്‍.എ മുന്‍ ഡി.ജി.പിക്കൂടിയായ നടരാജന്‍ പിന്തുണ പ്രഖ്യാപിച്ചതായി സൂചനയുണ്ട്. 20 ഓളം എം.എല്‍.എമാര്‍ അടുത്തദിവസങ്ങളില്‍ പന്നീര്‍സെല്‍വം പക്ഷത്ത് എത്തുമെന്നാണ് പറയുന്നത്. രാജ്യസഭാംഗങ്ങളായ വി. മൈത്രേയന്‍,ശശികലാ പുഷ്പ എന്നിവര്‍ പന്നീര്‍സെല്‍വത്തിനൊപ്പമാണ്.

പാണ്ഡ്യരാജന്‍െറ വിപ്ളവകരമായ കടന്നുവരവ് അമ്മയുടെ ആത്മാവിനെ സന്തോഷിപ്പിച്ചതായി പന്നീര്‍ സെല്‍വം പറഞ്ഞു. ഭൂരിപക്ഷ വോട്ടര്‍മാരുടെ അഭിപ്രായം മാനിച്ചും അമ്മ ജയലളിതയോടുള്ള ആദരവും അണ്ണാഡി.എം.കെയുടെ ഐക്യവും നിലനിര്‍ത്താനാണ് ശശികലാ പക്ഷം വിട്ടതെന്നും എല്ലാ എം.എല്‍.എമാര്‍ക്കും ഇതേ അഭിപ്രായമാണെന്നും പാണ്ഡ്യരാജന്‍ പറഞ്ഞു.

ശശികല പ്രതിയായ അനധികൃത സ്വത്ത് സമ്പാദനകേസില്‍ സുപ്രീംകോടതി വിധി വരുംവരെ തീരുമാനം വൈകിപ്പിച്ച് പനീസെല്‍വത്തിന് അനുകുലമായ സാഹചര്യമൊരുക്കുകയാണ് ഗവര്‍ണര്‍. ഇതിനിടെ ശശികലാ പക്ഷത്ത്നിന്ന് കൂടുതല്‍ എം.എല്‍.എമാര്‍ പന്നീര്‍സെല്‍വം പക്ഷത്ത് വരുകയും ഭൂരിപക്ഷം സംഘടിപ്പിക്കാമെന്നുമാണ് കണക്കുകൂട്ടല്‍.

തന്നെ പിന്തുണക്കുന്ന എം.എല്‍.എമാരോടൊത്ത് അടിയന്തിരമായി കൂടിക്കാഴ്ച്ച അനുമതി നല്‍കണമെന്ന ശശികലയുടെ അഭ്യര്‍ഥന ഗവര്‍ണ്ണര്‍ സി.വിദ്യാസാഗര്‍ നിരസിച്ചു. ‘‘അണ്ണാഡി.എം.കെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത തനിക്ക് സമ്പൂര്‍ണ്ണ ഭൂരിപക്ഷമുണ്ട്. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഉടന്‍ ക്ഷണിക്കണം. ഭൂരിപക്ഷം തെളിയിക്കാന്‍ എം.എല്‍.എമാരെ രാജ്ഭവനില്‍ ഹാജരാക്കാന്‍ അനുമതി നല്‍കണം’’; ശശികല പറഞ്ഞു. നേതാവായി തെരഞ്ഞെടുത്തതിന്‍െറ വ്യക്തമായ രേഖകള്‍ നല്‍കിയിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ശശികലാ ക്യാമ്പിലെ പ്രധാനിയും അണ്ണാഡി.എം.കെ വക്താവും മുന്‍ നിയമ മന്ത്രിയുമായ സി. പൊന്നയ്യന്‍ പന്നീര്‍സെല്‍ത്തിന് പിന്തുണയുമായി എത്തി. അണ്ണാഡി.എം.കെ പുതുച്ചേരി ഘടകത്തിലെ നാലു എം.എല്‍.എമാരും പാര്‍ട്ടി അഭിഭാഷക ഘടകം, ഐ.ടി വിഭാഗവും പന്നീര്‍സെല്‍വത്തിനൊപ്പമുണ്ട്. അണ്ണാഡി.എം.കെ സഖ്യത്തിലുള്ള സമത്വമക്കള്‍ കക്ഷി അധ്യക്ഷനും നടനുമായ ശരത് കുമാര്‍ പന്നീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചു.

തമിഴ്നാട് നിയമസഭയില്‍ അണ്ണാഡി.എം.കെക്ക് 135 അംഗങ്ങളാണുള്ളത്. പന്നീര്‍സെല്‍വം പക്ഷത്ത് അദ്ദേഹമുള്‍പ്പെടെ ഏഴ്പേരും ശശികലക്ക് സ്പീക്കര്‍ ഉള്‍പ്പെടെ 128 പേരുടെയും പിന്തുണയുണ്ട്. 234 അംഗ നിയമസഭയില്‍ ജയലളിതയുടെ മരണത്തിലൂടെ ഒരംഗത്തിന്‍െറ കുറവിനത്തെുടര്‍ന്ന് കേവല ഭൂരിപക്ഷത്തിന് 117 വേണം. ശശികല പക്ഷത്തുനിന്ന് 12 അംഗങ്ങളെ കൂടി അടര്‍ത്തിഎടുത്താല്‍ പന്നീര്‍സെല്‍വത്തിന് വിശ്വാസ വോട്ട് നേടാം. ശശികല വിശ്വാസവോട്ടെടുപ്പില്‍ പുറത്താകും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top