Flash News

ഏഷ്യാനെറ്റ് ന്യൂസിനെതിരെയും വിനു വി. ജോണിനെതിരെയും സി‌പി‌എം ക്യാമ്പയിന്‍; ചാനലിന്റെ ഫെയ്സ്ബുക്ക് പേജ് അണ്‍‌ലൈക്ക് ചെയ്യാന്‍ ആഹ്വാനം

February 11, 2017

vinu-v-john-heddeer-856x412കേരളത്തില്‍ ഭരണം ലഭിച്ചേതാടെ പിണറായി സര്‍ക്കാരിനെയും സിപിഎമ്മിനെ അപമാനിക്കാനായി ഏഷ്യാനെറ്റ് നിരന്തരം വാര്‍ത്തകള്‍ ചമയ്ക്കുന്നുവെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയില്‍ ഏഷ്യാനെറ്റിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ പ്രചരണം. ഏഷ്യാനെറ്റ് ന്യൂസിന്റെ ഫെയ്സ്ബുക്ക് പേജ് അണ്‍ലൈക്ക് ചെയ്യാന്‍ ആഹ്വാനവുമായാണ് സോഷ്യല്‍ മീഡിയയിലെ സിപിഎം അനുകൂലികള്‍ രംഗത്ത് എത്തിയിരിക്കുന്നത്.

ഏഷ്യാനെറ്റ് നിരന്തരം നിര്‍ഭയം സിപിഎമ്മിനെ ആക്രമിക്കുന്നുവെന്ന പരാതി ഏറെക്കാലമായി നിലനില്‍ക്കുന്നതാണ്. ന്യൂസ് ഔവറില്‍ ഏഷ്യാനെറ്റിന്റെ ന്യൂസ് റീഡറായ വിനു വി. ജോണിന്റെ അവതരണ രീതിയെ സൈബര്‍ ലോകത്തെ സിപിഎം അനുകൂലികള്‍ നോട്ടമിട്ടിരുന്നതാണ്. ഇതിനിടെ സിപിഎം പ്രവര്‍ത്തകര്‍ വിനു ഒരു സ്വകാര്യചടങ്ങില്‍ പങ്കെടുത്ത വീഡിയോ വൈറലാക്കിയിട്ടുണ്ട്.

നിഷ്പക്ഷ അവതാരകന്‍ എന്ന ലേബലില്‍ അറിയപ്പെടുന്ന വിനുവിന്റെ പല നിലപാടുകളും വിമര്‍ശന വിധേയമായിട്ടുണ്ട്. മുന്‍കാലത്ത് ബി ജെ പി വിനുവിനെതിരെ രംഗത്ത് വന്നിരുന്നു. ഒരു സമയം തിരുവനന്തപുരം പ്രസ്‌ക്ലബ്ബിലെ ബാര്‍ വിഷയവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ്ന്യൂസ് ചാനലിലിലെ ജീവനക്കാര്‍ തന്നെ വിനുവിനെതിരെ പരസ്യമായി രംഗത്ത് വന്നു. എന്നാല്‍ അടുത്തിടെയായി ഏഷ്യാനെറ്റ് ചാനലിലെ വാര്‍ത്തകളിലൂടെ സി പി എമ്മിനെ കടന്നാക്രമിക്കുന്നത് പതിവാക്കിയതോടെ സി പി എമ്മുകാരുടെ കണ്ണിലെ കരടായിരിക്കുകയാണ് വിനു.

തന്റെ ചര്‍ച്ചാ പരിപാടികളില്‍ അടുത്ത കാലത്തായി ബി ജെ പിയോടുള്ള അടുപ്പവും, സി പിഎമ്മിനോടുള്ള അമര്‍ഷവും വിനു പരസ്യമായി തന്നെ പ്രകടമാക്കി വരുകയുമാണ്. ഇതിനെ തുടര്‍ന്ന് സൈബര്‍ ലോകത്ത് സി പി എം അനുഭാവികളില്‍ നിന്നും കടുത്ത വിമര്‍ശനമാണ് വിനുവും ഏഷ്യാനെററും ഏറ്റു വാങ്ങി വരുന്നത്. ഏഷ്യാനെറ്റിന്റെ ഫെയ്സ് ബുക്ക് പേജ് വ്യാപകമായി തന്നെ അണ്‍ലൈക്ക് ചെയ്തും പ്രതിഷേധം പ്രചരിപ്പിക്കുകയാണ് സി പി എം അനുഭാവികള്‍.

vinu-v-johnഇതിനിടെയാണ് പഴയൊരു വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ച് തുടങ്ങിയിരിക്കുന്നത്. ഓര്‍ത്തഡോക്സ് സഭയുടെ ഏതോ ചടങ്ങില്‍ വിനു പങ്ങടുത്തതാണ് വീഡിയോയിലുള്ളത്. 2012ലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കേരളാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട സോണി ചെറുവത്തൂരിനെ അനുമോദിക്കുന്നതാണ് വീഡിയോയിലുള്ളത്. വിനുവിന്റെ കടുത്ത മത പക്ഷപാതിത്വം വെളിവാക്കുന്നതാണ് വീഡിയോ. സോണി ക്രിസ്ത്യാനിയാണെന്നറിഞ്ഞ് താന്‍ അത്ഭുതപ്പെടുന്നതായും, ഓര്‍ത്തഡോക്സ് ആണെന്നറിഞ്ഞ് താന്‍ ഏറെ സന്തോഷിക്കുന്നതായും വിനു പറയുന്നു. സോണി ഇന്ത്യ ക്രിക്കറ്റ് ടീമിലെത്തുന്ന ആദ്യ ഓര്‍ത്തഡോക്സ് വിശ്വാസിയാകട്ടെയെന്നും വിനു ആശംസിക്കുന്നു. വിനുവിന്റെ നിഷ്പക്ഷതയുടെ പൊള്ളത്തരം തുറന്ന് കാട്ടുന്നതാണ് വീഡിയോ എന്നാണ് ഇത് പ്രചരിപ്പിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

അടുത്ത കാലത്തായി നടന്ന ലോ അക്കാദമി സമരത്തിലും യൂണിവേഴ്സിറ്റി കോളജില്‍ യുവാവിനെ ആക്രമിച്ച വിഷയത്തിലും എസ്എഫ്‌ഐയെ ഏറെ പ്രതിരോധത്തിലാക്കിയ തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയും ചര്‍ച്ചകള്‍ സംഘടിപ്പിച്ചതുമാണ് ഇപ്പോള്‍ സിപിഎമ്മുകാരെ പ്രകോപിപ്പിച്ചിരിക്കുന്നത്. സഞ്ചാരസ്വാതന്ത്ര്യം സംബന്ധിച്ച് പിണറായി വിജയന്റെ നിലപാട് സംബന്ധിച്ച ചര്‍ച്ചയും സിപിഎമ്മിനെ പ്രകോപിച്ചിട്ടുണ്ട്.

പാമ്പാടി നെഹ്റു കോളേജില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ വിനു കോളജ് മാനേജ്മെന്റിന് അനുകൂലമായി സംസാരിച്ചുവെന്ന ആരോപണവും സൈബര്‍ സഖാക്കള്‍ ഇപ്പോള്‍ വീണ്ടും ഉയര്‍ത്തുന്നുണ്ട്. ലോ അക്കാദമിയില്‍ ബിജെപിയുടെ സമര പന്തല്‍ സന്ദര്‍ശിച്ചതും ബിജെപിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതും വിനുവിന്റെ സംഘപരിവാര്‍ അനുകൂലിയാണ് എന്ന് സമര്‍ത്ഥിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. വിനുവിനെ കഥാപാത്രമാക്കി ട്രോളുകളും ഇറക്കിയിരുന്നു.

പക്ഷപാതപരമായ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്ന ആരോപണം ഏഷ്യാനെറ്റിന് എതിരെ ഉയരുന്നത് ഇതാദ്യമല്ല. ബിജെപി തന്നെ ഏഷ്യാനെറ്റിനെ ബഹിഷ്‌കരിച്ചിരുന്നു. കോണ്‍ഗ്രസുകാരും നേരത്തെ ഏഷ്യാനെറ്റിനെതിരെ രംഗത്ത് വന്നിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കേരള സാങ്കേതിക സര്‍വകലാശാലയിലെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് കെടിയു വിദ്യാര്‍ത്ഥികള്‍ ഏഷ്യാനെറ്റിന്റെ ആന്‍ഡ്രോയ്ഡ് ആപ്പിന്റെ റിവ്യൂവില്‍ ഏറ്റവും കുറഞ്ഞ റേറ്റിംഗ് നല്‍കി പ്രതിഷേധിച്ചിരുന്നു. മോശം കമന്റുകള്‍ എഴുതിയും അവര്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.

ഒരു വര്‍ഷം മുമ്പ് സംഘപരിവാറാണ് അണ്‍ലൈക്ക് ക്യാംപെയിന്‍ ശക്തമായി നടത്തിയത്. അസഹിഷ്ണുത വിഷയം പറഞ്ഞ ആമിര്‍ഖാനെ സ്‌നാപ് ഡീല്‍ അംബാസിഡര്‍ സ്ഥാനത്തുനിന്നും മാറ്റുന്നതിന് വേണ്ടിയായിരുന്നു ആ ക്യാംപെയിന്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top