Flash News

ഇ.അഹമ്മദിന്‍െറ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ ദല്‍ഹി പോലിസിനും ആശുപത്രിക്കും നോട്ടീസ് അയച്ചു

February 12, 2017

6971-9348-E_AHAMEDന്യൂഡല്‍ഹി: മുസ്ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷനായിരുന്ന ഇ. അഹമ്മദിന്‍െറ മരണവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമീഷന്‍ രാം മനോഹര്‍ ലോഹ്യാ ആശുപത്രിക്കും ഡല്‍ഹി പോലീസിനും നോട്ടീസ് അയച്ചു. ഇ അഹമ്മദ് കടുത്ത മനുഷ്യാവകാശ ലംഘനത്തിനിരയായെന്ന് കാണിച്ച് മുസ്ലിം ലീഗ് നേതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. നാലാഴ്ചക്കകം മറുപടി നല്‍കണം.

മുസ്ലിംലീഗ് എം.എല്‍.എമാരായ പാറക്കല്‍ അബ്ദുല്ല, പി.കെ. ബഷീര്‍, ഡല്‍ഹിയിലെ കെ.എം.സി.സി നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ സയ്യിദ് മര്‍സൂഖ് ബാഫഖി എന്നിവരാണ് കേന്ദ്ര സര്‍ക്കാറിനും ഡല്‍ഹി പൊലിസിനുമെതിരെ സുപ്രീം കോടതി അഭിഭാഷകനായ ഹാരിസ് ബീരാന്‍ മുഖേന കമീഷനെ സമീപിച്ചത്.

മുതിര്‍ന്ന പാര്‍ലമെന്‍േററിയനെന്ന ആദരവ് ലഭിക്കേണ്ട അദ്ദേഹത്തിന് മനുഷ്യത്വരഹിതമായ സമീപനമാണ് അധികാരികളില്‍ നിന്നുണ്ടായതെന്നും അഹമ്മദ് മരിച്ചിട്ടും വിവരം ആശുപത്രി അധികൃതരും കേന്ദ്ര സര്‍ക്കാരും മണിക്കൂറുകളോളം മറച്ചുവെച്ചതായും പരാതിയില്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top