Flash News

മാരാമണ്‍ കണ്‍വെന്‍ഷന് ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും

February 11, 2017

maramonപത്തനംതിട്ട: 122ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഞായറാഴ്ച ഉച്ചക്ക് 2.30ന് മാര്‍ത്തോമ സഭ അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്‍റ് ഡോ. യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. പ്രാരംഭ ആരാധനക്ക് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത നേതൃത്വം നല്‍കും.

ബിഷപ് എഡ്വേഡ് മുകുന്ദ ലേ ലി റാമ ലോണ്ടി (ദക്ഷിണാഫ്രിക്ക), റവ. ക്ളയോ ഫസ് ജെ. ലാറു (യു.എസ് .എ), ലോര്‍ഡ് ഗ്രിഫിത്ത്സ് (യു.കെ ) എന്നിവരാണ് മുഖ്യ പ്രസംഗകര്‍. 15ന് രാവിലെ പത്തിന് എക്യൂമെനിക്കല്‍ സമ്മേളനം നടക്കും. അന്ന് ഉച്ചക്ക് രണ്ടിന് സമൂഹതിന്മകള്‍ക്കെതിരെയുള്ള ബോധവത്്കരണ സമ്മേളനം നടക്കും. എക്യൂമെനിക്കല്‍ സമ്മേളനത്തില്‍ ബിഷപ് ജോണ്‍ എസ്. സദാനന്ദയും ബോധവത്കരണ സമ്മേളനത്തില്‍ ഡോ. സിറിയക് തോമസും പ്രസംഗിക്കും. 13, 14 തീയതികളില്‍ കുടുംബ വേദി യോഗങ്ങള്‍ നടക്കും. പി. ജോണ്‍ വെസ്ളി നേതൃത്വം നല്‍കും. 16, 17,18 തീയതികളില്‍ യുവവേദി യോഗങ്ങള്‍ ഉണ്ടാകും.18ന് രാവിലെ വലിയ മെത്രാപ്പോലീത്തയുടെ ജന്മശതാബ്ദി സമ്മേളനം നടക്കും. അന്ന് ഉച്ചകഴിഞ്ഞ് മിഷണറിയോഗവും ഉണ്ടാകും. കണ്‍വെന്‍ഷന്‍ നഗറിലും പരിസരത്തും പ്ളാസ്റ്റിക്, ഫ്ളക്സ് ബോര്‍ഡുകള്‍ എന്നിവ നിരോധിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. മാര്‍ത്തോമ സുവിശേഷ പ്രസംഗസംഘമാണ് നേതൃത്വം നല്‍കുന്നത് .

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top