Flash News

സിനിമാ സമരത്തിന് നേതൃത്വം നല്‍കിയ ലിബര്‍ട്ടി ബഷീറിന്റെ തിയ്യേറ്ററുകളില്‍ പുതിയ സിനിമകളില്ല; എല്ലാം സെമി പോണ്‍ സിനിമകള്‍ !

February 12, 2017

dileep-liberty-basheer-12-1.jpg.image.784.410മലയാള സിനിമയില്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തി വിതരണ സംഘടന അടക്കി വാണ ലിബര്‍ട്ടി ബഷീറിന് സമരത്തിന് ശേഷം വന്‍ തിരിച്ചടി. ക്രിസ്മസ് റിലീസുകള്‍ ഒന്നിനുപിറകെ ഒന്നായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ജോമോന്റെ സുവിശേഷങ്ങള്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ഫുക്രി, എസ്ര എന്നിങ്ങനെ ക്രിസ്മസിന് തീയേറ്ററുകളിലെത്തേണ്ട പ്രധാന ചിത്രങ്ങളെല്ലാം ഇതിനകം തിയറ്ററുകളില്‍ നിറഞ്ഞു കളിക്കുകയാണ്.

എന്നാല്‍ ഒന്നര മാസത്തോളം നീണ്ട സിനിമ സമരത്തിന് നേതൃത്വം നല്‍കിയ ലിബര്‍ട്ടി ബഷീറിനും ഒപ്പം നില്‍ക്കുന്ന മറ്റ് തീയേറ്റര്‍ ഉടമകള്‍ക്കും റിലീസ് സിനിമകള്‍ ഒന്നും പ്രദര്‍ശിപ്പിക്കാന്‍ ആയില്ല. തങ്ങളുടെ വ്യവസ്ഥകള്‍ രേഖാമൂലം അംഗീകരിക്കുന്നത് വരെ സിനിമകള്‍ നല്‍കില്ലെന്നായിരുന്നു സമരത്തിന് അവസാനംകണ്ട ചര്‍ച്ചയില്‍ നിര്‍മ്മാതാക്കളും വിതരണക്കാരും നിലപാടെടുത്തത്.

ലിബര്‍ട്ടി ബഷീറിന്റെ ഉടമസ്ഥതയില്‍ തലശ്ശേരിയിലുള്ള തീയേറ്റര്‍ കോപ്ലക്‌സില്‍ അഞ്ച് സ്‌ക്രീനുകളാണുള്ളത്. ഇതില്‍ ലിബര്‍ട്ടി പാരഡൈസില്‍ ഇപ്പോള്‍ പ്രദര്‍ശനമില്ല. ഈ കോപ്ലക്‌സില്‍ ഇപ്പോള്‍ കളിക്കുന്നത് എല്ലാം, അന്യഭാഷ ചിത്രങ്ങളോ, എ ചിത്രങ്ങളോ ആണ്. അഞ്ച് സ്‌ക്രീന്‍ ആണ് ഇവിടെയുള്ളത് ഇതില്‍ നാലില്‍ മാത്രമാണ് ഇപ്പോള്‍ പ്രദര്‍ശനം.

ലിറ്റില്‍ പാരഡൈസിലും ലിബര്‍ട്ടി മൂവി ഹൗസിലും മിനി പാരഡൈസിലുമൊക്കെ ഒരുകാലത്ത് സി ക്ലാസ് തീയേറ്ററുകാര്‍ പ്രദര്‍ശിപ്പിച്ചിരുന്നതരം സിനിമകളാണ്. സെമി-പോണ്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന തമിഴ്, ഇംഗ്ലീഷ് സിനിമകള്‍. എല്ലാം പഴയവ തന്നെ. പതിമൂന്നാംപക്കം പാര്‍ക്കാം, സീക്രട്ട് ഗേള്‍സ് 009, പൊല്ലാത്തവള്‍ എന്നീ സിനിമകള്‍. ബാലെ വെള്ളയ്യ തേവ എന്ന, ശശികുമാര്‍ നായകനായി, കഴിഞ്ഞ വര്‍ഷാവസാനം പുറത്തുവന്ന തമിഴ് ചിത്രമാണ് ലിബര്‍ട്ടി മൂവി ഹൗസില്‍. ലിബര്‍ട്ടി സ്യൂട്ട് എന്ന സ്‌ക്രീനില്‍ മാത്രമാണ് പുതിയ ചിത്രമുള്ളത് – ബോളിവുഡില്‍ നിന്നുള്ള ഷാരൂഖ് ഖാന്റെ റയീസ്. എന്തായാലും ലിബര്‍ട്ടി ബഷീറിന്റെ ഈ വീഴ്ച വലിയ ചര്‍ച്ചയാകുകയാണ് സോഷ്യല്‍ മീഡിയയില്‍.

ഒരു കാലത്ത് വിലക്കുകളുമായി നടന്ന വ്യക്തിയുടെ പതനമായി പലരും ഇത് കാണുന്നു. അതേ സമയം ചില പത്രങ്ങളിലെ ഇന്നത്തെ സിനിമ പേജ് ഷെയര്‍ ചെയ്താണ് ലിബര്‍ട്ടി ബഷീറിനെ ചിലര്‍ ട്രോളുന്നു. അതേ സമയം പുതിയ സംഘടനയല്ല, വിതരണക്കാരുടെയും നിര്‍മ്മാതാക്കളുടെയും തീരുമാനമാന പ്രകാരമാണ് വിലക്ക് എന്നാണ് വിതരണക്കാരുടെ പുതിയ സംഘടന പറയുന്നത്.

തങ്ങള്‍ക്ക് ലഭിക്കുന്ന വിഹിതത്തില്‍ വര്‍ധന വേണമെന്ന തീയേറ്റര്‍ ഉടമകളുടെ അപ്രതീക്ഷിത ആവശ്യമാണ് സിനിമാപ്രദര്‍ശന മേഖലയെ ഒരുമാസത്തോളം മുള്‍മുനയില്‍ നിര്‍ത്തിയത്. തീയേറ്റര്‍ വിഹിതം നിലവിലെ 40-60 എന്ന ശതമാനക്കണക്കില്‍ നിന്ന് 50-50 ശതമാനത്തിലേക്ക് മാറ്റണമെന്നായിരുന്നു എ ക്ലാസ് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ആവശ്യം. തുടര്‍ന്ന് തീയേറ്റര്‍ അടച്ചിട്ടുള്ള സമരം. ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സിനിമാസംഘടന രൂപീകരിക്കപ്പെട്ടതോടെയാണ് ഒരു മാസത്തോളം നീണ്ട സിനിമാമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമായത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top