Flash News

ചി​ക്ക​ന്‍ മി​ക്സ് വെ​ജി​റ്റ​ബി​ള്‍

February 12, 2017

Chicken mix veg

ആവശ്യമുള്ള സാധനങ്ങള്‍ mixed-vege-copy

ചിക്കന്‍ – 2 കിലോ, സവാള- 4 എണ്ണം, പച്ചമുളക് -10, വെളുത്തുള്ളി- 10 അല്ലി, ഇഞ്ചി – ഒരു വലിയ കഷ്ണം
കറിവേപ്പില – ആവശ്യത്തിന്, വെളിച്ചെണ്ണ – ആവശ്യത്തിന്, കാരറ്റ് – രണ്ടെണ്ണം, ബീന്‍സ് – 6 എണ്ണം
വെണ്ടക്ക- 6 എണ്ണം, ഉരളക്കിഴങ്ങ് – 2 എണ്ണം, ഗരം മസാല – 1 ടീസ്പൂണ്‍, മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍

തയാറാക്കുന്ന വിധം

ഇനി അടി കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വെച്ച് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. വെളിച്ചെണ്ണ ചൂടായാല്‍ അതിലേക്ക് സവാള ഇട്ടു വഴറ്റുക. അതിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും തക്കാളിയും ചേര്‍ത്തു വഴറ്റുക. ഇവ നന്നായി വഴന്നു വരുമ്പോള്‍ അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കണ്‍ കഷണങ്ങളും ചേര്‍ക്കുക. ശേഷം ഗരം മസാലയും മഞ്ഞള്‍പൊടിയും.മുളകുപൊടിയും ചേര്‍ത്തു നന്നായി ഇളക്കി അടച്ച് ചെറിയ തീയില്‍ വെക്കുക ചിക്കന്‍ ചെറിയ വേവായി തുടങ്ങുമ്പോള്‍ അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന വെണ്ടക്ക ഒഴിച്ചുള്ള ബാക്കി പച്ചകറികളും കറിവേപ്പിലയും കൂടി ചേര്‍ത്ത് (വെണ്ടക്ക വേവ് കുറവായത് കൊണ്ട് കുറച്ചു കഴിഞ്ഞ് ചേർത്താല്‍ മതിയാവും) ഉപ്പും കൂടി നോക്കിയതിനു ശേഷം വീണ്ടും ചെറിയ തീയില്‍ അടച്ചു വെച്ചു വേവിക്കാം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top