Flash News
ഏഴ് മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തേക്കിറങ്ങാന്‍ കഴിയാതെ തൃപ്തി ദേശായി; നെടുമ്പാശ്ശേരി വിമാനത്താവളത്തിനു ചുറ്റും പ്രതിഷേധക്കാര്‍; സം‌രക്ഷണം നല്‍കാനാവില്ലെന്ന് പോലീസ്   ****    പ്രളയത്തിനിടെ ഒരു പ്രണയം; മുസ്ലിം യുവാവും ഹിന്ദു യുവതിയും പ്രണയിനികളാകുന്ന കഥ ‘കേദാര്‍നാഥ്’ ട്രെയ്‌ലര്‍   ****    പ്രളയാനന്തര കേരള പുനര്‍ നിര്‍മിതിയില്‍ പ്രവാസികളുടെ പങ്ക് അഭിനന്ദനീയം : റോഷി അഗസ്റ്റിന്‍ എം.എല്‍. എ   ****    പി സി മാത്യുവിന്റ ഭാര്യാ മാതാവ് ശോശാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ) നിര്യാതയായി   ****    വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ജമാല്‍ ഖഷോഗിയെ വധിച്ചവര്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് സൗദി പ്രൊസിക്യൂഷന്‍   ****   

കോ​ഴി ഉ​ല​ര്‍​ത്തി​യ​ത്

February 11, 2017

Kozhi ularthiyath

ആവശ്യമുള്ള സാധനങ്ങള്‍

കോഴി : 1/2 കിലോchickenstew-superJumbo
തൈര് : ഒരു ടേബിള്‍സ്പൂണ്‍ണ്‍
സവാള : ഒന്ന്
കാപ്സിക്കം : ഒന്ന്
ഇഞ്ചി വെളുത്തുള്ളി അരച്ചത്‌ :
1 ടീസ്പൂണ്‍
ചെറിയ ഉള്ളി : 4 എണ്ണം
മഞ്ഞള്‍പ്പൊടി : 1/8 ടീസ്പൂണ്‍
ഉപ്പു : ആവശ്യത്തിന്
എണ്ണ : 2 ടേബിള്‍ സ്പൂണ്‍
കുരുമുളക് : 1 ടേബിള്‍ സ്പൂണ്‍
ചുവന്ന മുളക് : 4 എണ്ണം
ജീരകം : 1/4 ടീസ്പൂണ്‍
മല്ലി : 1 ടീസ്പൂണ്‍ണ്‍
ഗ്രാമ്പൂ : 4 എണ്ണം
പട്ട : ഒരു കഷ്ണം

തയാറാക്കുന്ന വിധം
കുരുമുളകും ചുവന്ന മുളകും ജീരകവും മല്ലിയും ഗ്രാമ്പൂവും പട്ടയും എല്ലാം കൂടി എണ്ണയില്ലാതെ വറുക്കുക. ആറിയ ശേഷം ഉള്ളി ചേര്‍ത്തു അരക്കുക. കോഴി കഴുകി ചെറിയ കഷ്ണങ്ങളായി അരിഞ്ഞു വെക്കുക. അരിഞ്ഞു വെച്ച കോഴിയില്‍ ഉപ്പും മഞ്ഞപ്പൊടിയും ഇഞ്ചി വെളുത്തുള്ളി അരച്ചതും വറുത്തരച്ചു വെച്ച മസാലയും തൈരും ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്ത് ഒരു മണിക്കൂര്‍ നേരത്തേക്ക് ഫ്രിഡ്ജില്‍ വെക്കുക. വലിയ ഉള്ളിയും കാപ്സിക്കവും കനമില്ലതെ ഒരിഞ്ചു നീളത്തില്‍ അരിഞ്ഞു വെക്കുക. ഒരു നോണ്‍സ്റ്റിക് പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ചു ചൂടാക്കിയ ശേഷം അരിഞ്ഞു വെച്ച ഉള്ളിയും കാപ്സിക്കവും ഇട്ടു ഒരു മിനിട്ടു നേരത്തേക്കു മൂപ്പിച്ച ശേഷം പാനില്‍ നിന്നും മാറ്റി വെക്കുക. പാനില്‍ ബാക്കി എണ്ണയൊഴിച്ചു ചൂടാക്കി ഫ്രിഡ്ജില്‍ നിന്നും എടുത്ത കോഴി ഇട്ടു രണ്ടു മൂന്നു മിനിട്ടു മൂപ്പിക്കുക. എന്നിട്ടു പാന്‍ അടച്ചുവെക്കുക, വെള്ളം ചേര്‍ക്കണ്ട ആവശ്യമില്ല. മൂന്നു മിനിട്ടു കഴിഞ്ഞു മൂടി തുറന്നു നോക്കി മൂപ്പിച്ചു വെച്ച ഉള്ളിയും കാപ്സിക്കവും ചേര്‍ത്ത് ഇളക്കി ചെറിയ തീയില്‍ വെച്ചു ബ്രൗണ്‍ നിറം ആവുന്നതു വരെ മൂപ്പിക്കുക. അതിനു മുകളില്‍ മല്ലിയില വിതറി വിളമ്പാം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top