Flash News
ബിജെപിയുടെ അജണ്ടയായിരുന്നു ബാബ്റി മസ്ജിദ് തകര്‍ക്കുക എന്നത്; സ്ഥലം ഖനനം ചെയ്തപ്പോള്‍ കിട്ടിയത് മൃഗങ്ങളുടെ എല്ലുകള്‍; ക്ഷേത്രമായിരുന്നെന്ന് തെറ്റായ റിപ്പോര്‍ട്ട് എഴുതിയത് ആര്‍ക്കിയോളജി വകുപ്പ്: അലിഗഢ് യൂണിവേഴ്സിറ്റി ചരിത്രാദ്ധ്യാപകന്‍   ****    ആറ്റുകാല്‍ പൊങ്കാലയ്ക്ക് പ്ലാസ്റ്റിക്ക് വിമുക്ത പദ്ധതി നടപ്പിലാക്കാനുള്ള പദ്ധതിയുമായി തിരുവനന്തപുരം ജില്ലാ കളക്ടര്‍   ****    മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു: പാസ്‌പോര്‍ട്ട് ആന്റിഗ്വ സര്‍ക്കാറിന് നല്‍കി   ****    2014ല്‍ വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടന്നു; രാജ്യത്തെ ഞെട്ടിച്ച് ഹാക്കറുടെ വെളിപ്പെടുത്തല്‍   ****    ആര്‍സിഇപി കരാറില്‍ നിന്നു പിന്മാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം: വി.സി. സെബാസ്റ്റ്യന്‍   ****   

മു​ട്ട കു​റു​മ

February 12, 2017

Mutta kuruma

ആവശ്യമുള്ള സാധനങ്ങള്‍  egg

മുട്ട : 4 എണ്ണം, വലിയ ഉള്ളി : 2 എണ്ണം, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1 ടേബിള്‍സ്പൂണ്‍, തക്കാളി : 1, മുളകുപൊടി : 1 ടീസ്പൂണ്‍, മല്ലിപ്പൊടി : 1 ടീസ്പൂണ്‍, മഞ്ഞപ്പൊടി : 1/4 ടീസ്പൂണ്‍, തേങ്ങ ചിരവിയത് : 3 ടേബിള്‍സ്പൂണ്‍, എണ്ണ :2 ടേബിള്‍സ്പൂണ്‍, ഉപ്പു : പാകത്തിന്, മല്ലിയില : അല്പം, പട്ട : ഒരിഞ്ചു കഷ്ണം
ഗ്രാമ്പൂ : 3 എണ്ണം, പെരും ജീരകം : 1/4 ടീസ്പൂണ്‍, അണ്ടിപരിപ്പ് : 5 എണ്ണം

തയാറാക്കുന്നവിധം:
മുട്ട വേവിച്ചു തോലു കളഞ്ഞു വെക്കുക. പട്ടയും ഗ്രാമ്പൂവും പെരുംജീരകവും എണ്ണയില്ലാതെ വറുത്ത ശേഷം അണ്ടിപരുപ്പും തേങ്ങയും ചേര്‍ത്ത് നന്നായി അരച്ച് വെക്കുക. ഒരു നോണ്‍ സ്റ്റിക് പാനില്‍ എണ്ണയൊഴിച്ച് നീളത്തില്‍ അരിഞ്ഞ ഉള്ളി നന്നായി വഴറ്റുക. ഇതില്‍ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതു ചേര്‍ത്തി വഴറ്റണം. തീ കുറച്ച് മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞപ്പൊടിയും ചേര്‍ക്കുക. പച്ചമണം മാറിയാല്‍ തക്കാളി അരിഞ്ഞതും ചേര്‍ത്ത് വഴറ്റണം. തേങ്ങയും പട്ടയും അണ്ടിപ്പരിപ്പും മറ്റും ചേര്‍ത്ത് അരച്ചുവെച്ച മിശ്രിതം ചേര്‍ക്കുക. ഒന്നൊര കപ്പ്‌ വെള്ളമൊഴിച്ച് ഉപ്പിട്ട് ഒന്നു തിളപ്പിക്കുക. ഇതില്‍ വേവിച്ചു വെച്ച മുട്ട രണ്ടായി നെടുകെ മുറിച്ച് ഈ കറിയിലേക്ക്‌ മെല്ലെ ചേര്‍ക്കുക. കറി കുറുകിവരുമ്പോള്‍ തീയില്‍ നിന്നും മാറ്റി മല്ലിയില മേലെ തൂവുക.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top