Flash News

തമിഴ്നാട്ടില്‍ അഞ്ച് എം.പിമാര്‍ കൂടി പന്നീര്‍സെല്‍വം പക്ഷത്തേക്ക്, ശശികല ക്യാമ്പില്‍ 40 എം.എല്‍.എമാര്‍ കലാപക്കൊടി ഉയര്‍ത്തി, വിയര്‍ത്തുകുളിച്ച് ശശികല

February 12, 2017

sasikala with MLAsചെന്നൈ: തമിഴ്നാട്ടില്‍ ശശികലയെ അണ്ണാ ഡി.എംകെ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ പിന്തുണച്ച അഞ്ച് എം.പിമാര്‍കൂടി പന്നീര്‍സെല്‍വത്തിന് പിന്തുണയുമായി രംഗത്തത്തെി. ഇതോടെ, പന്നീര്‍സെല്‍വത്തിന്‍െറ പാളയത്തിലെത്തിയ എം.പിമാരുടെ എണ്ണം പത്തായി. ബി. സെങ്കോട്ടുവന്‍, ജയസിങ് ത്യാഗരാജ നാട്ടര്‍ജീ , എസ്. രാജേന്ദ്രന്‍, മരുതരാജ, ആര്‍. ലക്ഷ്മണന്‍ എന്നിവരാണ് പന്നീര്‍സെല്‍വത്തിന് പിന്തുണ നല്‍കിയ എം.പിമാര്‍. രണ്ട് രാജ്യസഭാംഗങ്ങള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ നേരത്തെ പിന്തുണ നല്‍കിയിരുന്നു. ഇതിന് പിന്നില്‍ ആരാണെന്ന് വ്യക്തമാണെന്ന് കേന്ദ്ര സര്‍ക്കാറിന്‍െറയും ബി.ജെ.പിയുടെയും പേര് വെളിപ്പെടുത്താതെ ശശികല കുറ്റപ്പെടുത്തി.  സമയം വൈകിപ്പിച്ച് കൂടുതല്‍ എം.എല്‍.എമാരെ പന്നീര്‍സെല്‍വം പക്ഷത്തേക്ക് എത്തിക്കാനുള്ള ഗവര്‍ണറുടെ തന്ത്രം ഫലം കാണുന്നതായാണ് സൂചന. ശശികലക്കെതിരായ കേസില്‍ സുപ്രീം കോടതി വിധി പ്രതികൂലമായാല്‍ പന്നീര്‍സെല്‍വം പക്ഷത്തേക്ക് കൂടുതല്‍ എം.എല്‍.എമാര്‍ എത്തുമെന്ന് ഉറപ്പാണ്.

കൂടുതല്‍ എം.എല്‍.എമാരെ തങ്ങളുടെ പക്ഷത്തെത്തിക്കാന്‍ പന്നീര്‍സെല്‍വം ശ്രമിക്കുന്നുണ്ട്. ഇത് മുന്നില്‍ കണ്ട എം.എല്‍.എമാര്‍ ശശികലയുമായി വിലപേശല്‍ നടത്തുകയാണ്. നിയമസഭാകക്ഷി നേതാവായി ശശികലയെ തെരഞ്ഞെടുത്തതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് നിയമസഭയില്‍ പ്രത്യേക ബ്ളോക്കായി ഇരിക്കാന്‍ തീരുമാനിച്ചിരുന്ന 40 എം.എല്‍.എമാരാണ് ശശികല ക്യാമ്പില്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. ഇതേതുടര്‍ന്ന് എം.എല്‍.എമാര്‍ക്ക് കൂടുതല്‍ പദവികളും മറ്റും ഉറപ്പുനല്‍കാന്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ശശികല റിസോര്‍ട്ടില്‍ എത്തി. എം.എല്‍.എമാര്‍ പന്നീര്‍സെല്‍വം പക്ഷവുമായി ബന്ധപ്പെടാതിരിക്കാന്‍ ശക്തമായ സുരക്ഷ ഒരുക്കി.

മഹാബലിപുരത്തെ റിസോര്‍ട്ടുകളിലേക്ക് പന്നീര്‍സെല്‍വം വരുന്നതായ സൂചനകളെത്തുടര്‍ന്നാണ് ശശികല ഇവിടെ എത്തി എം.എല്‍.എമാരുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയത്. എം.എല്‍.എമാരെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിച്ച ശശികല അവര്‍ സ്വതന്ത്രരാണെന്ന് പറഞ്ഞു. പക്ഷം പിടിക്കുന്ന ഗവര്‍ണര്‍ക്കെതിരെ എം.എല്‍.എമാരുമായി ചേര്‍ന്ന് ചെന്നൈയില്‍ ധര്‍ണ നടത്താന്‍ ശശികലയുടെ ക്യാമ്പ് ആലോചിക്കുന്നുണ്ട്. ഗവര്‍ണറുടെ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് തമിഴ്നാട് മുന്‍ ഗവര്‍ണര്‍ കെ. റോസയ്യ ഹൈദരാബാദില്‍ പ്രതികരിച്ചു. റിസോര്‍ട്ട് പരിസരത്ത് എത്തിയ മാധ്യമപ്രവര്‍ത്തകരെ ഒരു വിഭാഗം അണ്ണാ ഡി.എം.ക പ്രവര്‍ത്തകര്‍ തടഞ്ഞു.

ശശികലയുടെ പക്ഷത്ത് 128 എം.എല്‍.എമാരുണ്ട്. പന്നീര്‍സെല്‍വം പക്ഷത്തെ രാജ്യസഭാംഗം വി.മൈത്രേയന്‍ ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവിനെ സന്ദര്‍ശിച്ച് എം.എല്‍.എമാരെ റിസോര്‍ട്ടുകളില്‍നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

ഒരു എംഎല്‍എയ്ക്ക് ചുറ്റും നാല് ഗുണ്ടകള്‍ വീതം; റിസോര്‍ട്ടിലുള്ള എംഎല്‍എമാര്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് പനീര്‍സെല്‍വം

paneerselvam-1റിസോര്‍ട്ടില്‍ കഴിയുന്ന അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് തമിഴ്‌നാട്ടിലെ കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം. കൂവത്തൂരിലെ റിസോര്‍ട്ടില്‍ നിന്നും പലരും തന്നെ ബന്ധപ്പെട്ടു. ഒരു എംഎല്‍എയ്ക്ക് ചുറ്റും നാല് ഗുണ്ടകള്‍ വീതമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എമാരെ ബന്ദികളാക്കിയിരിക്കുകയാണെന്നും പനീര്‍സെല്‍വം ആവര്‍ത്തിച്ചു.

ചിന്തിച്ച് തീരുമാനമെടുക്കണമെന്ന് പനീര്‍സെല്‍വം എംഎല്‍എമാരോട് ആവശ്യപ്പെട്ടു. ജനം വോട്ട് ചെയ്തത് തനിക്കോ ശശികലയ്‌ക്കോ അല്ല, ജയലളിതയ്ക്കാണെന്നും പനീര്‍സെല്‍വം പറഞ്ഞു. മുതലക്കണ്ണീര്‍ ഒഴുക്കിയത് കൊണ്ടു കാര്യമില്ലെന്നും എല്ലാം അസംബ്ലിയില്‍ തെളിയിക്കുമെന്നും പനീര്‍സെല്‍വം പറഞ്ഞു.

ജയലളിതയുടെ ബന്ധുവായ ദീപയ്ക്ക് പോലും ജയലളിതയുടെ മൃതദേഹം കാണാന്‍ അനുവദി ലഭിച്ചില്ല. എന്തു കൊണ്ടാണിത്. ഇന്നലെയും ശശികല കൂവത്തൂരിലേക്ക് പോയി. ഇന്ന് വീണ്ടും പോകേണ്ടി വരുന്നു. എന്തിനാണിത്? ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ ചെന്നൈയ്ക്ക് പുറത്തുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും എതിര്‍പ്പ് ഉന്നയിക്കുന്നുണ്ടെന്നും പനീര്‍സെല്‍വം പറഞ്ഞു.

റിസോര്‍ട്ടിലുള്ള എംഎല്‍എമാരെ മോചിപ്പിക്കാന്‍ കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം ഇന്ന് പൊലീസിനെ അയച്ചേക്കുമെന്ന് അണ്ണാ ഡിഎംകെ നേതാവും പനീര്‍സെല്‍വം ക്യാംപിലെ പ്രമുഖനുമായ ദുരൈ പാണ്ഡ്യന്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top