Flash News

ജനങ്ങളുടെ ഭാവി നശിപ്പിക്കുന്ന കോണ്‍ഗ്രസിന് മാതൃകാപരമായ ശിക്ഷ കൊടുക്കണം: മോദി

February 12, 2017

modi-mainഉത്തരാഖണ്ഡ്: രാജ്യം കൊള്ളയടിച്ചവര്‍ അത് തിരിച്ചുനല്‍കാതെ വിശ്രമമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ഭാവി നശിപ്പിക്കുന്ന കോണ്‍ഗ്രസിന് മാതൃകാപരമായ ശിക്ഷ കൊടുക്കണമെന്നും ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ മോദി ആവശ്യപ്പെട്ടു. 70 വര്‍ഷം രാജ്യത്തെ കൊള്ളയടിച്ചതിന് അന്ത്യമായി. കൊള്ളയടിച്ചതെല്ലാം തിരിച്ചുകൊടുക്കേണ്ടിവരും. അത് തിരിച്ചുകൊടുക്കുന്നതുവരെ തനിക്ക് വിശ്രമമമില്ല. ദേവഭൂമിയായ ഉത്തരാഖണ്ഡിനെ കോണ്‍ഗ്രസ് കൊള്ളഭൂമിയാക്കിയെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

സര്‍ജിക്കല്‍ സ്ട്രൈക്കിനെതിരെ സംശയം പ്രകടിപ്പിച്ച കോണ്‍ഗ്രസ് ധീരസൈനികരെ സംശയിക്കുകയാണ്. ഉത്തരാഖണ്ഡ് രൂപവവത്കരണത്തെ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നതായും പുതിയ സംസ്ഥാനത്തിനായി പ്രക്ഷോഭം നടത്തിയവരെ ദ്രോഹിച്ച സമാജ്വാദി പാര്‍ട്ടിയുമായി അവര്‍ യു.പിയില്‍ സഖ്യത്തിലാണെന്നും മോദി ആരോപിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top