Flash News

തമിഴ്‌നാട് ഗവര്‍ണ്ണറുടെ നിര്‍ണ്ണായക തീരുമാനം ഇന്ന് ഉണ്ടായേക്കും; മന്ത്രിസഭ രൂപീകരിക്കാന്‍ ഡി‌എം‌കെയും രംഗത്ത്

February 13, 2017

Sasikala_Vidyagarrao_Panner1ചെന്നൈ:തമിഴ്‌നാട് രാഷ്ട്രീയത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു, സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് തീരുമാനമെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ശശികല പക്ഷവും പനീര്‍സെല്‍വം പക്ഷവും ഇന്ന് ഗവര്‍ണറെ കണ്ടേക്കും. ഇതിനൊപ്പം അണ്ണാ ഡിഎംകെ എംഎല്‍എമാരെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി, മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.

അതേസമയം പനീര്‍സെല്‍വം ഇന്ന് 11.10ന് സെക്രട്ടറിയേറ്റിലേക്ക് പോകും.

പൊതു പ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമിയാണ് കോടതിയെ സമീപിച്ചത്. എംഎല്‍എമാരെ അടിയന്തരമായി മോചിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഡിഎംകെയുടെ പ്രവര്‍ത്തക സമിതിയോഗം ഇന്ന് ചേരും. വൈകിട്ട് അഞ്ചിന് ഡിഎംകെ ആസ്ഥാനത്ത് വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിലാണ് യോഗം.

അതേസമയം, എംഎല്‍എമാരെ തനിക്കൊപ്പം നിര്‍ത്താനുള്ള നീക്കവുമായി മുന്നോട്ട് പോകുകയാണ് ശശികല. ഇതിന്റെ ഭാഗമായി കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിയുന്ന എം.എല്‍എമാരോടു സംസാരിക്കവേ ശശികല കണ്ണീരണിഞ്ഞു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി, ജീവനുള്ളിടത്തോളം കാലം പാര്‍ട്ടിയെയും സര്‍ക്കാരിനെയും സംരക്ഷിക്കുമെന്ന് വ്യക്തമാക്കി. എംഎല്‍എമാരുടെ പിന്തുണ ഉണ്ടായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാത്ത ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കാനും തീരുമാനിച്ചു. എന്നാല്‍ ശശികലയുടേതു മുതലക്കണ്ണീരാണെന്നു പനീര്‍സെല്‍വം തിരിച്ചടിച്ചു.

എംഎല്‍എമാര്‍ തടങ്കലിലല്ലെന്നു പറഞ്ഞ ശശികല പാര്‍ട്ടി ഒരു കുടുംബം പോലെ ഒറ്റക്കെട്ടാണെന്നും പ്രഖ്യാപിച്ചു. ശത്രുക്കള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ അതു വിലപോവില്ല. എംജിആറിനു ശേഷം ജയലളിത നേരിട്ട അതേ പ്രതിസന്ധിയിലൂടെയാണു താനും കടന്നു പോകുന്നത് എന്നു പറഞ്ഞ ശശികല കണ്ണീര്‍ വാര്‍ത്തു. സര്‍ക്കാര്‍ രൂപീകരിക്കുക എന്നതാണ് ഒരേയൊരു ലക്ഷ്യം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാത്ത ഗവര്‍ണറുടെ നീക്കം ദുരൂഹമാണ്. ബിജെപിയും ഡിഎംകെയുമാണ് ഇതിനു പിന്നില്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top