Flash News

ബ്രിട്ടീഷ് അക്കാഡമി ഫിലിം അവാര്‍ഡിലും ലാ ലാ ലാന്‍ഡ് തിളങ്ങി; ലയണിലെ അഭിനയത്തിന് ദേവ് പട്ടേല്‍ മികച്ച സഹനടനുള്ള പുരസ്ക്കാരം നേടി

February 13, 2017

_94606226_emmadev_epapaഇത്തവണത്തെ അക്കാദമി അവാര്‍ഡ് നോമിനേഷനില്‍ ഏറ്റവും മികച്ച പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ ലാ ലാ ലാന്‍ഡിന് ബാഫ്റ്റയിലും മികച്ച നേട്ടം. ബ്രിട്ടീഷ് അക്കാഡമി ഫിലിം ആന്‍ഡ് ടെലിവിഷന്‍ അവാര്‍ഡില്‍ ലാ ലാ ലാന്‍ഡ് അഞ്ച് പുരസ്‌കാരങ്ങളാണ് നേടിയത്. മികച്ച ചിത്രം, മികച്ച നടി എന്നീ അവാര്‍ഡുകളും ലാ ലാ ലാന്‍ഡിനാണ്. എമ്മ സ്റ്റോണാണ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത്. നടനായി കാസി അഫ്‌ളെക്കാണ്. മാഞ്ചെസ്റ്റര്‍ ബൈ ദ് സീ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം.

ഇന്ത്യന്‍ വംശജനായ ദേവ് പട്ടേല്‍ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. ലയണ്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദേവ് പട്ടേലിന് പുരസ്‌കാരം ലഭിച്ചത്. ഇത്തവണ അക്കാദമി അവാര്‍ഡ് നോമിനേഷനുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ വംശജനും സ്ലംഡോഗ് മില്യണയറിലൂടെ ശ്രദ്ധേയനുമായ ദേവ് പട്ടേലിന് സപ്പോര്‍ട്ടിംഗ് റോളില്‍ മികച്ച പ്രകടനത്തിന് നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. ലയണ്‍ എന്ന സിനിമയിലെ പ്രകടനത്തിനാണ് നോമിനേഷന്‍.

ചരിത്രത്തില്‍ ഏറ്റവുമധികം ഓസ്‌കര്‍ നോമിനേഷനുകള്‍ നേടുന്ന ചിത്രങ്ങള്‍ക്കൊപ്പം ഡാമിയന്‍ ചസെല്‍ സംവിധാനം ചെയ്ത നിയോ മ്യൂസിക്കല്‍ ‘ലാ ലാ ലാന്‍ഡ്’. എക്കാലത്തും ഏറ്റവുമധികം നോമിനേഷനുകള്‍ ലഭിച്ച ‘ടൈറ്റാനിക്കി’നും ‘ആള്‍ എബൗട്ട് ഈവി’നുമൊപ്പമാണ് ലാ ലാ ലാന്‍ഡും ഇടം പിടിച്ചത്. 14 നോമിനേഷനുകള്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top