Flash News

ശശികലയുടെ രാഷ്‌ട്രീയ ഭാവി സുപ്രിം കോടതിയുടെ നാളത്തെ വിധി നിര്‍ണ്ണയിക്കും

February 13, 2017

sasikala-5ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലക്കെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ നാളെ വിധി പറയും. രാവിലെ 10.30ന് സുപ്രീം കോടതിയാണ് വിധി പ്രഖ്യാപിക്കുക. മുന്‍ മുഖ്യമന്ത്രി ജയലളിത, ശശികല, വി.എന്‍.സുധാകരന്‍, ജെ.ഇളവരശി എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാരും ഡിഎംകെ നേതാവ് കെ.അന്‍പഴകനും നല്‍കിയ അപ്പീലില്‍ കഴിഞ്ഞ ജൂണ്‍ ഏഴിന് സുപ്രീം കോടതിയില്‍ വാദം പൂര്‍ത്തിയായതാണ്. ഈയാഴ്ച തന്നെ വിധി പ്രസ്താവിക്കുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ തമിഴ്‌നാട് മുഖ്യമന്ത്രിയെന്ന സ്വപ്നം ശശികല ഉപേക്ഷിക്കേണ്ടി വരും.

സുപ്രിം കോടതിയുടെ ഈ വിധിയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഭാവി തീരുമാനിക്കുക. കുറ്റക്കാരിയെന്ന് തെളിഞ്ഞ് ജയിലിലേക്ക് പോകേണ്ടി വന്നാല്‍ ആറ് വര്‍ഷത്തേക്ക് ശശികലക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാവില്ല. പന്നീര്‍സെല്‍വം പക്ഷത്തിന്റെ പ്രധാന പിടിവള്ളിയാണ് ഈ കേസ്. ശശികലയുടെ സത്യപ്രതിഞ്ജ വൈകിപ്പിക്കുന്നതിന് കാരണമായി ഗവര്‍ണര്‍ ഈ കേസാണ് ചൂണ്ടിക്കാട്ടിയത്.

അതേസമയം, തമിഴ്‌നാട് നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവിന് നിയമോപദേശം ലഭിച്ചു. അറ്റോണി ജനറല്‍ മുകുള്‍ റോത്തഗിയാണ് നിയമസഭ വിളിച്ചുചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് നിയമോപദേശം നല്‍കിയത്.

പനീര്‍ശെല്‍വത്തിനാണോ ശശികലയ്ക്കാണോ ഭൂരിപക്ഷമുള്ളതെന്ന് ഒരാഴ്ചയ്ക്കുള്ളില്‍ സഭ വിളിച്ചുചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നാണ് അറ്റോണി ജനറല്‍ അറിയിച്ചിട്ടുള്ളത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top