Flash News

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഇരുപക്ഷത്തിനും അവസരം നല്‍കും, ശശികലയുടെ കേസില്‍ വിധി മണിക്കൂറുകള്‍ക്കകം

February 13, 2017

sasikala-paneerselvamചെന്നൈ: എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ഉള്‍പ്പെട്ട അവിഹിത സ്വത്തു കേസില്‍ സുപ്രീംകോടതി മണിക്കൂറുകള്‍ക്കകം വിധി പറയും. വിധി വന്നാലുടന്‍ കാവല്‍ മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വത്തിനും ശശികലക്കും നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കും. ഇതിന് ഒരാഴ്ചക്കകം സമ്മേളനം വിളിച്ച് ചേര്‍ക്കും.

യു.പിയിലെ ജഗദംബിക പാല്‍-കല്യാണ്‍ സിങ് കേസിലുണ്ടായ സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചാണ് അറ്റോര്‍ണി ജനറല്‍ ഗവര്‍ണര്‍ക്ക് ഈ ഉപദേശം നല്‍കിയത്. രണ്ടു കൂട്ടര്‍ അവകാശവാദം ഉന്നയിച്ചിരിക്കെ, നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് 1998ലെ ഈ കേസില്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.

സുപ്രീം കോടതി ചൊവ്വാഴ്ച രാവിലെ 10.30നാണ് വിധി പറയുക. 1996 വരെയുള്ള അഞ്ചു വര്‍ഷം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുന്‍മുഖ്യമന്ത്രി ജയലളിത അവിഹിതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസാണിത്. തമിഴ്നാട്ടില്‍ പലേടത്തുമായി ഭൂമി, ഫാം ഹൗസുകള്‍, നീലഗിരിയില്‍ തേയിലത്തോട്ടം, 28 കിലോഗ്രാം സ്വര്‍ണം, 10,500 സാരികള്‍ എന്നിങ്ങനെ ജയലളിത സമ്പാദ്യം വാരിക്കൂട്ടിയെന്നാണ് കേസ്.

ജയലളിത, ശശികല, വി.എന്‍. സുധാകരന്‍, ജെ. ഇളവരശി എന്നിവരെ കുറ്റവിമുക്തരാക്കിയ കര്‍ണാടക ഹൈകോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാറും ഡി.എം.കെ നേതാവ് അന്‍പഴകനും നല്‍കിയ അപ്പീലില്‍ കഴിഞ്ഞ ജൂണ്‍ ഏഴിന് സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായിരുന്നു. ജയലളിത അന്തരിച്ചെങ്കിലും കേസിലെ മറ്റു പ്രതികള്‍ നിയമനടപടികളില്‍നിന്ന് ഒഴിവാകുകയില്ല. വരവില്‍കവിഞ്ഞ് 66 കോടി രൂപയുടെ സമ്പാദ്യമുണ്ടാക്കിയ കേസില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് ജയലളിതയെ കര്‍ണാടകത്തിലെ പ്രത്യേക കോടതി ശിക്ഷിച്ചത്. തമിഴ്നാട്ടില്‍ നീതിപൂര്‍വകമായ വിചാരണ നടക്കില്ളെന്നു ചൂണ്ടിക്കാട്ടിയാണ് ബംഗളൂരുവിലേക്ക് കേസ് മാറ്റിയത്. 2014ല്‍ ജയലളിതയും ശശികലയും ബംഗളുരുവില്‍ ജയിലിലടക്കപ്പെട്ടു. ഹൈകോടതി കുറ്റവിമുക്തയാക്കിയതോടെയാണ് ജയലളിത വീണ്ടും മുഖ്യമന്ത്രിയായത്.

സുപ്രീം കോടതി ശശികലയെയും മറ്റും വെറുതെ വിട്ടാല്‍ നിയമസഭയില്‍ വിശ്വാസവോട്ടു തേടി അധികാരത്തിലത്തൊം. ആറു മാസത്തിനകം ഏതെങ്കിലും മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടണം. എന്നാല്‍ ശിക്ഷിക്കപ്പെടുന്നപക്ഷം മുഖ്യമന്ത്രിയാകാന്‍ കഴിയില്ല. ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും പറ്റില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top