Flash News

പ്രവാസി പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ന്നത് 300 പേര്‍ മാത്രം

February 13, 2017

Mahatma-Gandhi-Pravasi-Suraksha-Yojanaപ്രവാസികള്‍ക്കായുള്ള പെന്‍ഷന്‍ പദ്ധതി മഹാത്മ ഗാന്ധി പ്രവാസി സുരക്ഷാ യോജനയില്‍ ഇതുവരെ ചേര്‍ന്നത് 300 പേര്‍ മാത്രം. വേണ്ടത്ര അപേക്ഷകരില്ലാത്തതിനാല്‍ പദ്ധതി ഉപേക്ഷിക്കുകയാണ്. ഏഴു ദശലക്ഷം ഇന്ത്യന്‍ പ്രവാസികളുണ്ടെന്നാണ് കണക്ക്.

വയലാര്‍ രവി കേന്ദ്ര പ്രവാസികാര്യ മന്ത്രിയായിരിക്കെ, 2012 ജനുവരിയിലാണ് പദ്ധതി തുടങ്ങിയത്. പങ്കാളിത്ത പെന്‍ഷന്‍ എന്ന നിലക്ക് തയാറാക്കിയ പദ്ധതി പ്രകാരം അഞ്ചു വര്‍ഷത്തേക്ക് പുരുഷന്മാര്‍ പ്രതിവര്‍ഷം 5000 രൂപയും സ്ത്രീകള്‍ 2900 രൂപയും അടക്കണം. 60 വയസ്സ് തികയുമ്പോള്‍ 4000 രൂപയില്‍ കുറയാത്ത പെന്‍ഷനും കൂടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. സ്വാഭാവിക മരണത്തിന് 30,000, അപകട മരണം അല്ലെങ്കില്‍ അംഗവൈകല്യം എന്നിവക്ക് 75,000, ഭാഗികമായ അംഗവൈകല്യത്തിന് 35,000 എന്നിങ്ങനെയാണ് ഇന്‍ഷുറന്‍സ് കവറേജ്.

പദ്ധതിയെക്കുറിച്ച ബോധവത്കരണത്തിനും പ്രവാസികളെ കൂട്ടത്തോടെ പദ്ധതിയില്‍ അംഗങ്ങളാക്കാനും ഗള്‍ഫ് രാജ്യങ്ങളില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനമുണ്ടായിരുന്നു. ഒന്നും നടപ്പായില്ല.

പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കി വിദേശകാര്യ മന്ത്രാലയത്തിന്‍െറ ഭാഗമാക്കിയത് പദ്ധതിക്ക് തിരിച്ചടിയായി. പെന്‍ഷന്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ വിദേശകാര്യ മന്ത്രാലയം പ്രയോഗിക പ്രശ്നങ്ങള്‍ കൂടി ഉയര്‍ത്തിയതോടെയാണ് പദ്ധതി നിര്‍ത്തലാക്കുന്നത്. പ്രവാസികളുടെ വ്യാപാര പദ്ധതികള്‍ക്കും മറ്റും സഹായം നല്‍കുന്നതിനുള്ള ഓവര്‍സീസ് ഇന്ത്യന്‍ ഫെസിലിറ്റേഷന്‍ സെന്‍ററിന്‍െറ (ഒ.ഐ.എഫ്.സി) പ്രവര്‍ത്തനവും കേന്ദ്രം അവസാനിപ്പിക്കുകയാണ്. ഇന്ത്യന്‍ വംശജരായ പ്രവാസികളുടെ കുട്ടികള്‍ക്ക് ഹ്രസ്വകാല കോഴ്സുകള്‍ക്ക് പ്രവേശനം ഒരുക്കുന്നതിനുള്ള സ്റ്റഡി ഇന്ത്യ പ്രോഗ്രാമും അവസാനിപ്പിക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top