Flash News

മീഡിയ പ്‌ളസ് ദേശീയ കായിക ദിനമാഘോഷിച്ചു

February 14, 2017

PHOTO 1 SPORTS DAY 2017 MEDIAPLUS AND PLANET HOME INTERIOR TEAM

ദേശീയ കായിക ദിനത്തില്‍ പങ്കെടുത്ത മീഡിയ പ്‌ളസ്, പ്‌ളാനറ്റ് ഹോം ഇന്റീരിയര്‍ കമ്പനി ടീമുകള്‍

ദോഹ: ഖത്തറിലെ പ്രമുഖ അഡ്‌വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്ലസ് ഖത്തര്‍ ദേശീയ കായിക ദിനം സമുചിതമായി ആഘോഷിച്ചു. കായിക ദിനത്തിന്റെ ആവേശം ഉയര്‍ത്തിപ്പിടിച്ച് പ്രത്യേകം തയ്യാറാക്കിയ ജഴ്‌സികളുമണിഞ്ഞ് രാവിലെ സലത്ത ഗ്രൗണ്ടില്‍ കമ്പനിയിലെ മുഴുവന്‍ ജീവനക്കാരും പങ്കെടുത്ത കൂട്ട നടത്തത്തോടെയാണ് പരിപാടികള്‍ തുടങ്ങിയത്. ആരോഗ്യകരമായ ജീവിതത്തിന് നടത്തം ശീലമാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയ നടത്തവും തുടര്‍ന്നു നടന്ന കൂട്ടയോട്ടവും മുഴുവന്‍ ആളുകളിലും കായിക ദിനത്തിന്റെ സന്ദേശം പ്രസരിപ്പിച്ചു. അക്കോണ്‍ ഗ്രൂപ്പ് വെന്‍ച്വാര്‍സ് ചെയര്‍മാന്‍ ശുക്കൂര്‍ കിനാലൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ഖത്തറിന്റെ ദേശീയ കായിക ദിനത്തില്‍ പ്രവാസി സംരംഭ കൂട്ടായ്മകളുടെ പങ്ക് പ്രധാനമാണെന്നും സജീവ പിന്തുണയോടെയാണ് ഈ മുന്നേറ്റത്തില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക കായിക ഭൂപടത്തില്‍ ഇതിനകം തന്നെ ശ്രദ്ധേയമായ സാന്നിധ്യം അടയാളപ്പെടുത്തിയ ഖത്തറിന്റെ കായിക കുതിപ്പുകള്‍ക്ക് ശക്തി പകരുന്നതാണ് ഓരോ കായിക ദിനങ്ങളും. പൊതു അവധി പ്രഖ്യാപിച്ച് രാജ്യം മുഴുവന്‍ ഒത്തൊരുമിച്ച് ആഘോഷിക്കുന്ന കായിക ദിനം സമൂഹത്തിന്റെ ചിന്താഗതിയിലും പ്രവര്‍ത്തനങ്ങളിലും ആരോഗ്യകരമായ മാറ്റം വരുത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

PHOTO 2 SPORTS DAY 2017 INAUGURATION

ദേശീയ കായിക ദിനത്തില്‍ പങ്കെടുത്ത മീഡിയ പ്‌ളസ്, പ്‌ളാനറ്റ് ഹോം ഇന്റീരിയര്‍ കമ്പനി ടീമുകള്‍ തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരം അക്കോണ്‍ ഗ്രൂപ്പ് വെന്‍ച്വാര്‍സ് ചെയര്‍മാന്‍ ശുക്കൂര്‍ കിനാലൂര്‍ ഉദ്ഘാടനം ചെയ്യുന്നു

സി.ഇ.ഒ. അമാനുല്ല വടക്കാങ്ങര, ഓപറേഷന്‍സ് മാനേജര്‍ റഷീദ പുളിക്കല്‍, സെയില്‍സ് മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, കണ്‍സല്‍ട്ടന്റ് എലീയാസ് ജേക്കബ്, മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് റഫീഖ് വടക്കാങ്ങര, അഫ്‌സല്‍ കിളയില്‍, സിയാഹുറഹ് മാന്‍, ജോജിന്‍ മാത്യൂ, സെയ്തലവി അണ്ടേക്കാട്, ആനന്ദ് ജോസഫ്, ഫ്‌ളോറ ഫെര്‍ണാണ്ടസ്, ഷാജി മോനായ്, ജിന്റോ സൈബാസ്റ്റിയന്‍, ഖാജാ ഹുസൈന്‍ പാലക്കാട് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

പ്‌ളാനറ്റ് ഹോം ഇന്റീരിയര്‍ കമ്പനി ജീവനക്കാരുമായുളള സൗഹൃദ ഫുട്‌ബോള്‍ മല്‍സരവുമായിരുന്നു കായിക ദിനത്തിന്റെ സുപ്രധാന പരിപാടി. കമ്പനി മാനേജിംഗ് ഡയറക്ടര്‍ ഷാജഹാന്‍ മാളിയേക്കലിന്റെ നേതൃത്വത്തിലുള്ള സംഘം കായികദിനം കൂടുതല്‍ ആകര്‍ഷകമാക്കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top