- Malayalam Daily News - http://www.malayalamdailynews.com -

പളനി സ്വാമി 124 എം.എല്‍.എമാരുടെ പിന്തുണയുമായി ഗവര്‍ണറെ കണ്ടു, പന്നീര്‍സെല്‍വം പക്ഷത്തേക്ക് രണ്ടു എം.എല്‍.എമാര്‍ കൂടി

K Palaniswami with jayaചെന്നൈ: ശശികലക്കുപകരം നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രി എടപ്പാടി കെ. പളനിസാമി മന്ത്രിസഭ രൂപവത്കരണ അവകാശവാദവുമായി ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനെ കണ്ടു. 124 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് കത്തും നല്‍കി.

മഹാബലിപുരം കൂവത്തൂരിലെ റിസോര്‍ട്ടില്‍നിന്ന് 10 മന്ത്രിമാര്‍ക്കൊപ്പമെത്തിയാണ് ഗവര്‍ണറെ കണ്ടത്. രാജി പിന്‍വലിച്ച് വിശ്വാസവോട്ട് നേടാന്‍ പന്നീര്‍സെല്‍വത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വി. മൈത്രേയന്‍ എം.പിയും മുന്‍ എം.പി മനോജ് പാണ്ഡ്യനും ഗവര്‍ണറെ കണ്ടു. രണ്ട് എം.എല്‍.എമാര്‍ കൂടി പന്നീര്‍സെല്‍വം ക്യാമ്പിലത്തെിയതോടെ വിമതപക്ഷത്ത് പത്തു പേരായി.

സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് പന്നീര്‍സെല്‍വം ഉള്‍പ്പെടെ 20 നേതാക്കളെ ശശികല പുറത്താക്കി. ഇതോടെ പാര്‍ട്ടിയില്‍ പിളര്‍പ്പ് പൂര്‍ണമായി. പന്നീര്‍സെല്‍വത്തോട് കൂറ് പ്രഖ്യാപിച്ച എം.എല്‍.എമാരെയും എം.പിമാരെയും പുറത്താക്കിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]