Flash News

ശശികല വിഭാഗത്തെ ആദ്യം ഗവര്‍ണര്‍ ക്ഷണിക്കുമെന്ന് സൂചന, ഗവര്‍ണറുടെ തീരുമാനം ഉടന്‍

February 14, 2017

Chennai: Tamil Nadu Chief Minister O Panneerselvam and AIADMK General Secretary V K Sasikala at the party MLA's meeting in which she was elected as AIADMK Legislative party leader, set to become Tamil Nadu CM, at Party's Headquarters in Chennai on Sunday. PTI Photo(PTI2_5_2017_000160b)

ചെന്നൈ: സുപ്രീം കോടതി വിധിയെതുടര്‍ന്ന് ശശികല ജയിലിലാകുമെങ്കിലും മന്ത്രിസഭ ഉണ്ടാക്കാന്‍ ആദ്യം ഗവര്‍ണര്‍ ശശികല പക്ഷത്തെ ക്ഷണിച്ചേക്കും. ഒ. പന്നീര്‍സെല്‍വം രാജിവെക്കുകയും ഗവര്‍ണര്‍ അംഗീകരിക്കുകയും ചെയ്തതാണ്. ശശികലക്ക് മുഖ്യമന്ത്രിയാകാന്‍ കഴിയില്ലെങ്കിലും എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പളനിസാമിയെ അവര്‍ നിര്‍ദേശിച്ചു കഴിഞ്ഞിട്ടുണ്ട്. കോടതി വിധിക്കുശേഷവും ശശികല പക്ഷത്താണ് കൂടുതല്‍ എം.എല്‍.എമാര്‍. അത് യാഥാര്‍ഥ്യവും പന്നീര്‍സെല്‍വത്തിന്‍േറത് കൂടുതല്‍ പിന്തുണ കിട്ടുമെന്ന വിശ്വാസവുമാണ്.

നിയമസഭ സമ്മേളനം വിളിച്ചുകൂട്ടാനുള്ള നിര്‍ദേശം ഗവര്‍ണര്‍ അടുത്ത ദിവസം തന്നെ നല്‍കിയേക്കും. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള ആദ്യവസരം പളനിസാമിക്ക് ലഭിക്കും. അദ്ദേഹത്തിന് അതു കഴിഞ്ഞില്ലെങ്കില്‍ മാത്രമാണ് പന്നീര്‍സെല്‍വം പക്ഷത്തിന് സാധ്യത ഇതിനിടയില്‍ കൂടുതല്‍ എം.എല്‍.എമാരെ അടര്‍ത്തിയെടുത്ത് ഭൂരിപക്ഷം ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ മാത്രമാണ് പന്നീര്‍സെല്‍വത്തിന് മുഖ്യമന്ത്രിക്കസേരയില്‍ തുടരാന്‍ കഴിയുക.

ഗവര്‍ണറുടെ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. അറ്റോണി ജനറല്‍ മുകുള്‍ രോഹതഗിക്ക് പുറമെ മുതിര്‍ന്ന നിയമവിദഗ്ധരായ മോഹന പരാസരന്‍, സോളി സൊറാബ്ജി എന്നിവരോടും ഗവര്‍ണര്‍ നിയമോപദേശം തേടി. പ്രത്യേക സമ്മേളനം വിളിച്ച് നിയമസഭക്കുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാമെന്ന് രോഹതഗിയും പരാസരനും വിദഗ്ധോപദേശം നല്‍കി. ഭൂരിപക്ഷമുള്ളവരെ വിളിക്കണമെന്ന് സൊറാബ്ജി നിയമോപദേശം നല്‍കിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top