- Malayalam Daily News - http://www.malayalamdailynews.com -

പന്നീര്‍സെല്‍വത്തിന് പിന്തുണയുമായി ദീപയും എത്തി, എം.എല്‍.എമാര്‍ താമസിക്കുന്ന റിസോര്‍ട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

police at MLAs resortചെന്നൈ: ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍ കാവല്‍ മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വത്തെ കണ്ട് പിന്തുണ അറിയിച്ചു. പാര്‍ട്ടിയുടെ നല്ല ഭാവിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ദീപ പറഞ്ഞു. മറീന ബീച്ചിലെ ജയ സ്മാരകത്തിലാണ് ഇരുവരും കണ്ടുമുട്ടിയത്. ഇരുവരും ജയലളിത സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. പന്നീര്‍സെല്‍വത്തിന്‍െറ വീട്ടിലും ദീപയെത്തി.

പന്നീര്‍സെല്‍വം പക്ഷത്തെ മന്ത്രി മാ ഫോയ് കെ.പാണ്ഡ്യരാജന്‍, സി. പൊന്നയ്യന്‍, കെ.പി. മുനുസാമി എന്നിവര്‍ കൂവത്തൂരിലേക്ക് പോയി എം.എല്‍.എമാരെ കാണാനുള്ള ശ്രമം പൊലീസ് തടഞ്ഞു. തുടര്‍ന്ന് ശശികലയും എം.എല്‍.എമാരും തങ്ങുന്ന റിസോര്‍ട്ട് പരിസരത്ത് കാഞ്ചിപുരം കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാത്രി ഒമ്പതോടെ ശശികല കൂവത്തൂരിലെ റിസോര്‍ട്ടില്‍നിന്ന് മടങ്ങി. എം.എല്‍.എമാര്‍ ഒഴിഞ്ഞുപോകാത്തതിനത്തെുടര്‍ന്ന് പൊലീസ് റിസോര്‍ട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു.

എം.എല്‍.എമാരെ പുകച്ചുപുറത്തുചാടിക്കാനാണ് പൊലീസ് നീക്കം. എം.എല്‍.എമാര്‍ക്ക് പുറത്തുവരാന്‍ കഴിഞ്ഞാല്‍ അവര്‍ പന്നീര്‍സെല്‍വം ക്യാമ്പിലെത്തുമെന്നാണ് കണക്കുകൂട്ടല്‍. ഇപ്പോള്‍ അവര്‍ ശശികലയുടെ തടവിലാണുള്ളത്. സുപ്രീം കോടതി വിധി വന്നശേഷം എം.എല്‍.എമാര്‍ക്കുമേല്‍ നിരീക്ഷണം ശക്തമാക്കി. കൂടുതല്‍ ഗുണ്ടകളെ ഇവരെ നോക്കാന്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. ഒരാളെയും പുറത്തുവിടുന്നില്ല. മാധ്യമപ്രവര്‍ത്തകരെപ്പോലും ആക്രമിച്ച് ഓടിക്കുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]