Flash News

“എന്റെ സൂര്യപുത്രി”യിലൂടെ മലയാളികളുടെ മനം കവര്‍ന്ന അമല 25 വര്‍ഷങ്ങള്‍ക്കുശേഷം മടങ്ങിയെത്തുന്നു; “കെയര്‍ ഓഫ് സൈറാ ബാനു” വില്‍ മജ്ഞു വാര്യരും

February 14, 2017

Saira-Banuമഞ്ജു വാര്യരും അമലയും പ്രധാന വേഷത്തിലെത്തുന്ന “കെയര്‍ ഓഫ് സൈറാബാനു” എന്ന സിനിമയുടെ ഫസ്റ്റ്‌ലുക് പോസ്റ്റര്‍ പുറത്തിറങ്ങി.

“എന്റെ സൂര്യപുത്രി” എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന അമല 25 വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷമാണ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. റോഷന്‍ ആന്‍ഡ്രൂസിന്റെ സഹസംവിധായകനായ സോണി ആന്റണി സെബാസ്റ്റ്യന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പോസ്റ്റ് വുമണ്‍ സൈറാ ബാനുവായി മഞ്ജു വാര്യരും അഡ്വക്കേറ്റ് ആനി ജോണ്‍ തറവാടിയായി അമലയും അഭിനയിക്കുന്നു. കിസ്മത്തിലൂടെ ശ്രദ്ധേയനായ ഷൈന്‍ നിഗം ജോഷ്വാ പീറ്ററായും ചിത്രത്തിലുണ്ട്.

Zemanta Related Posts Thumbnailഗണേഷ് കുമാര്‍, ജഗദീഷ്, ജോയ് മാത്യു, പി. ബാലചന്ദ്രന്‍, ഇന്ദ്രന്‍സ്, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, സുനില്‍ സുഖദ, രാഘവന്‍, കൊച്ചുപ്രേമന്‍, സുജിത് ശങ്കര്‍, അമിത് ചക്കാലയ്ക്കല്‍, സോഹന്‍ സീനുലാല്‍, വെട്ടുക്കിളി പ്രകാശ്, വിനോദ് കെടാമംഗലം, ബിജു സോപാനം, നിരഞ്ജന, കാഞ്ചന, മാസ്റ്റര്‍ അമാന്‍, മാസ്റ്റര്‍ വൈഷ്ണവ്, ബേബി ഹൃദ്യാ ശ്യാം എന്നിവരാണു മറ്റു താരങ്ങള്‍.

ഇറോസ് ഇന്റര്‍നാഷണല്‍, മാക്യുട്രോ പിക്‌ചേഴ്‌സ് എന്നിവര്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ ആര്‍.ജെ. ഷാന്‍ എഴുതുന്നു. ബിപിന്‍ ചന്ദ്രനാണു സംഭാഷണം എഴുതുന്നത്. ബി.കെ. ഹരിനാരായണന്‍, ജിലു ജോസഫ് എന്നിവരുടെ വരികള്‍ക്ക് മെജോ ജോസഫ് സംഗീതം നല്‍കും.

manju-warrier-1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top