Flash News

പുനഃപരിശോധനാ ഹര്‍ജി നല്‍കാം, എങ്കിലും ശശികലക്ക് പ്രതീക്ഷക്ക് വകയില്ല

February 14, 2017

sasikala wheepsചെന്നൈ: അവിഹിതമായി സ്വത്തു സമ്പാദിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ശശികലയുടെ മുമ്പില്‍ ഇനി ഒരു വഴിയേയുള്ളൂ. പുനപരിശോധനാ ഹര്‍ജി. വിധി പറഞ്ഞ എല്ലാ ജഡ്ജിമാരും ഒരേ നിലപാട് പ്രകടിപ്പിച്ച വിധിയാണെന്നിരിക്കെ, ശശികലക്കും കൂട്ടര്‍ക്കും ഇനി പ്രതീക്ഷക്ക് വകയില്ല. സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹരജി നല്‍കിയാലൂം വിധിയില്‍ മാറ്റമുണ്ടാകാനിടയില്ല.

ശശികല ഉടന്‍ കീഴടങ്ങണം. ശശികല, മൂത്ത സഹോദരിയുടെ മകന്‍ വി.എന്‍. സുധാകരന്‍, മൂത്ത സഹോദരന്‍െറ ഭാര്യ ജെ. ഇളവരശി എന്നിവര്‍ നാലു വര്‍ഷം തടവുശിക്ഷ അനുഭവിക്കണം. 10 കോടി രൂപ വീതം പിഴ ഒടുക്കണം. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ ശിക്ഷാകാലാവധിക്കുശേഷം ആറു വര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറ്റില്ല. അവിഹിത ആസ്തി കണ്ടുകെട്ടും.

ഒന്നാം പ്രതിയായ ജയലളിത ഡിസംബറില്‍ അന്തരിച്ചതിനാല്‍ വിചാരണ കോടതി വിധിയില്‍ ജയലളിതയുടെ ശിക്ഷയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ സുപ്രീം കോടതി ഒഴിവാക്കി. നാലു വര്‍ഷത്തെ തടവും 100 കോടി രൂപ പിഴയുമാണ് ജയലളിതക്ക് ബംഗളൂരുവിലെ പ്രത്യേക കോടതി വിധിച്ചിരുന്നത്. ഇതേതുടര്‍ന്ന് ജയലളിത അപ്പീല്‍ നല്‍കുകയും ഹൈകോടതി എല്ലാവരെയും കുറ്റമുക്തരാക്കുകയും ചെയ്തു. ഇതിനെതിരെ കര്‍ണാടക സര്‍ക്കാറും ഡി.എം.കെ നേതാവ് അന്‍പഴകനുമാണ് സുപ്രീംകോടതിയില്‍ എത്തിയത്.

ജയലളിത മുഖ്യമന്ത്രിസ്ഥാനത്തായിരുന്നെങ്കില്‍ രാജിവെച്ച് ശിക്ഷ അനുഭവിക്കേണ്ടിവരുമായിരുന്നു. ജയലളിത മുഖ്യമന്ത്രിയായിരുന്ന 1996 വരെയുള്ള അഞ്ചു വര്‍ഷത്തിനിടയില്‍ 66 കോടി രൂപയുടെ അവിഹിത സമ്പാദ്യമുണ്ടാക്കിയെന്ന കേസിലാണ് സുപ്രധാന വിധി. ജയലളിതയെയും മറ്റു മൂന്നു പ്രതികളെയും കുറ്റമുക്തരാക്കിയ കര്‍ണാടക ഹൈകോടതി വിധി റദ്ദാക്കി വിചാരണ കോടതി വിധി പൂര്‍ണമായും ശരിവെക്കുകയാണ് രണ്ടംഗ സുപ്രീംകോടതി ബെഞ്ച് ചെയ്തത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top