Flash News

യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്ലിന്‍ രാജിവെച്ചത് ട്രം‌പിന് വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ട്

February 15, 2017

tdy_alexander_trump_160711.nbcnews-ux-1080-600വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മൈക്കല്‍ ഫ്‌ലിന്നിലുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് അദ്ദേഹം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനം രാജിവെച്ചതെന്ന് വൈറ്റ് ഹൗസിന്റെ വിശദീകരണം. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പെന്‍സറാണ് വിശദീകരണം നല്‍കിയത്.

ട്രംപിന് ഫ്‌ലിന്നിലുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടുവെന്നും അതിനാലാണ് രാജി ആവശ്യപ്പെട്ടതെന്നും സ്‌പെന്‍സര്‍ വ്യക്തമാക്കി. ട്രംപ് അധികാരത്തിലേറും മുമ്പ് ഡിസംബറില്‍ ഫ്‌ലിന്‍ റഷ്യന്‍ സ്ഥാനപതിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലെ നിയമപ്രശ്‌നം മാത്രമാണ് ഇപ്പോഴത്തെ രാജിയിലേക്ക് നയിച്ചതെന്ന വാദം സ്‌പെന്‍സര്‍ നിഷേധിച്ചു. റഷ്യയോട് മിതമായ നിലപാടായിരിക്കും ഫ്‌ലിന്‍ സ്വീകരിക്കുകയെന്ന് ട്രംപിന് നേരത്തെതന്നെ വിവരം ലഭിച്ചിരുന്നുവെന്നും, ഇതും രാജി ആവശ്യപ്പെടാന്‍ കാരണമായെന്ന് സ്‌പെന്‍സര്‍ കൂട്ടിച്ചേര്‍ത്തു.

ഫ്‌ലിന്‍ സ്വമേധയാ രാജിവച്ചതാണെന്ന വാദവുമായി ട്രംപിന്റെ ഉപദേശകരിലൊരാളായ കെല്ല്യണ്‍ കോണ്‍വേ രംഗത്തെത്തിയതിന് പിന്നാലെയാണ് ഇതു സംബന്ധിച്ച് സ്‌പെന്‍സര്‍ ഔദ്യോഗിക വിശദീകരണം നല്‍കിയത്. അതേസമയം, ഫോണിലൂടെ തങ്ങള്‍ രഹസ്യങ്ങള്‍ കൈമാറിയെന്ന ആരോപണം അമേരിക്കയിലെ റഷ്യന്‍ അംബാസഡര്‍ സെര്‍ജി ഐ കിസ്ലെക് തള്ളിയിരുന്നു. ഫ്‌ലിന്നിന്റെ ഫോണ്‍ സംഭാഷണം ഉപയോഗിച്ച് റഷ്യ അമേരിക്കയെ ബ്ലാക്ക്‌മെയില്‍ ചെയ്‌തേക്കാമെന്ന് മുന്‍ ആക്ടിംഗ് അറ്റോര്‍ണി ജനറല്‍ സാലി യേറ്റ്‌സ് ഉള്‍പ്പെടെയുള്ളവര്‍ വൈറ്റ് ഹൗസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top