Flash News

പരപ്പന അഗ്രഹാര ജയിലിനുമുന്നില്‍ നാടകീയ രംഗങ്ങള്‍, ശശികലയെ ‘സ്വീകരിക്കാന്‍’ കോടതിയില്‍ നേതാക്കളാരുമില്ല

February 15, 2017

chinnammmaaa-545x325ബംഗളൂരു: അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ കീഴടങ്ങാന്‍ പരപ്പന അഗ്രഹാര കോടതിയിലത്തെുമ്പോള്‍ സ്വീകരിക്കാന്‍ നേതാക്കളുടെ പടയില്ല. ശശികലയും മൂത്ത സഹോദരന്‍െറ ഭാര്യ ജെ. ഇളവരശിയുമാണ് കീഴടങ്ങാന്‍ ആദ്യമത്തെിയത്. ജയില്‍ വളപ്പില്‍ സജ്ജമാക്കിയ പ്രത്യേക കോടതിയില്‍ നടപടി പൂര്‍ത്തിയാക്കി ജഡ്ജി ഇരുവരെയും ജയിലിലേക്ക് മാറ്റാന്‍ ഉത്തരവിട്ടു. പിന്നാലെ വി.എന്‍. സുധാകരനും കീഴടങ്ങി.

ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈ, ഭര്‍ത്താവ് എം. നടരാജന്‍ എന്നിവരും മുതിര്‍ന്ന നേതാക്കളും മാത്രമാണ് ഈ സമയം കോടതിയിലുണ്ടായിരുന്നത്. അണ്ണാ ഡി.എം.കെയുടെ എം.എല്‍.എമാരോ, എം.പിമാരോ എത്തിയില്ല. മുന്‍മുഖ്യമന്ത്രി ജയലളിതയോടൊപ്പം 2014-ല്‍ 22 ദിവസം ശശികല ഇതേ ജയിലിലായിരുന്നു. അന്ന് ലഭിച്ചത് വി.ഐ.പി. പരിഗണനയായിരുന്നു. തമിഴ്‌നാട്ടില്‍നിന്ന് ഒഴുകിയെത്തിയ അണികള്‍ പൊട്ടിക്കരഞ്ഞാണ് അന്ന് പരപ്പന അഗ്രഹാര ജയിലിനുപുറത്ത് കാത്തിരുന്നത്. തമിഴ്‌നാട്ടില്‍നിന്നുള്ള നൂറിലധികം അഭിഭാഷകരും പാര്‍ട്ടിപ്രവര്‍ത്തകരും പിന്തുണയ്ക്കായി എത്തി. എന്നാല്‍, ജയലളിതയുടെ കാലത്തിനുശേഷം ഇതേ കേസില്‍ ശിക്ഷിക്കപ്പെട്ട പരപ്പന അഗ്രഹാര ജയിലിലെത്തിയപ്പോള്‍ അവസ്ഥ നേരെ തിരിഞ്ഞു. കീഴടങ്ങാനെത്തിയ പ്രത്യേക കോടതിയില്‍ അഭിഭാഷകരെത്തിയില്ല. തമിഴ്‌നാട്ടില്‍നിന്ന് അണികള്‍ ഒഴുകിയെത്തിയില്ല. ജയില്‍പരിസരത്ത് തടിച്ചുകൂടിയവരില്‍ ഒരു വിഭാഗം പ്രതിഷേധിക്കുകയും ചെയ്തു.

റോഡുമാര്‍ഗം കാറില്‍ എ.ഐ.എ.ഡി.എം.കെ.യിലെ ഒരു എം.എല്‍.എ. മാത്രമാണ് ശശികലയുടെ കാറിലുണ്ടായിരുന്നത്. അകമ്പടിയായി നിരവധി വാഹനങ്ങളുണ്ടായിരുന്നെങ്കിലും തമിഴ്‌നാട് അതിര്‍ത്തി കടന്നപ്പോള്‍ ആരും പിന്തുണയുമായി എത്തിയില്ല.

imageഇതിനിടെ ശശികലയുടെ വാഹനവ്യൂഹത്തിനുനേരെ ഒരുവിഭാഗം ആക്രമണം നടത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ജയലളിതയെ ഇല്ലാതാക്കിയത് ശശികലയാണെന്ന് കുറ്റപ്പെടുത്തിയായിരുന്നു ആക്രമണം. ആറു വാഹനങ്ങള്‍ക്ക് കേടുപറ്റി.

ജയലളിത കീഴടങ്ങാനത്തെിയ കാറില്‍ തന്നെയായിരുന്നു ശശികലയുടെയും യാത്ര. സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിവീശി. ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് കോടതി നടപടി ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍നിന്ന് പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയിലേക്ക് മാറ്റിയത്.

നേരത്തേ ആറു മാസത്തോളം ശശികല തടവില്‍ കഴിഞ്ഞിരുന്നതിനാല്‍ ഇനി മൂന്നര വര്‍ഷത്തെ തടവ് അനുഭവിച്ചാല്‍ മതിയാകും.

വീട്ടിലെ ഭക്ഷണം, മിനറല്‍ വാട്ടര്‍ തുടങ്ങി നീണ്ട ലിസ്റ്റ്; പ്രത്യേകം സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് ജയില്‍ അധികൃതര്‍ക്ക് ശശികലയുടെ കത്ത്

ചെന്നൈ: അനധികൃതസ്വത്ത് സമ്പാദന കേസില്‍ ബംഗളൂരു കോടതിയില്‍ കീഴടങ്ങും മുമ്പേ പരപ്പന അഗ്രഹാര ജയിലില്‍ തനിക്ക് വേണ്ട സുഖസൗകര്യങ്ങള്‍ ആവശ്യപ്പെട്ട് അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല. ആവശ്യങ്ങള്‍ നിരത്തി ജയില്‍ അധികൃതര്‍ക്കാണ് ശശികല കത്തയച്ചത്.

പ്രമേഹം ഉളളതിനാല്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം വേണം, പാശ്ചാത്യ ശൈലിയിലുള്ള ടോയ്‌ലറ്റ്, 24 മണിക്കൂറും ചൂടുവെള്ളം, മിനറല്‍ വാട്ടര്‍ എന്നിവയാണ് കത്തിലെ പ്രധാന ആവശ്യങ്ങള്‍.

ശശികലയെ പ്രത്യേക സെല്ലില്‍ പാര്‍പ്പിക്കുമെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിവരം. സെല്ലില്‍ കട്ടിലും ടിവിയും ഉണ്ടാകും. ഒരു സഹായിയേയും അനുവദിക്കുമെന്ന് ജയില്‍ അധികൃതരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റു തടവുകാര്‍ക്ക് നല്‍കുന്ന ഭക്ഷണമേ ശശികലയ്ക്കും നല്‍കുകയുള്ളൂ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top