Flash News

ഇന്ത്യയുടെ യശസ്സുയര്‍ത്തി ഐ.എസ്.ആര്‍.ഒ; ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച ലോക റിക്കാര്‍ഡ് ഇനി ഇന്ത്യക്ക് സ്വന്തം

February 15, 2017

ISRO missionബംഗളൂരു: ഐഎസ്ആര്‍ഒയ്ക്ക് ചരിത്രനേട്ടം. 104 ഉപഗ്രഹങ്ങളും വഹിച്ചുള്ള പിഎസ്എല്‍വി സി-37 റോക്കറ്റിന്‍റെ വിക്ഷേപണം വിജയകരം. ലോക റിക്കോര്‍ഡാണിത്. രാജ്യാന്തര ബഹിരാകാശചരിത്രത്തില്‍ ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളെന്നത് ആദ്യ സംഭവമാണ്. ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളും ആറു വിദേശ രാജ്യങ്ങളുടെ 101 സാറ്റ്‌ലൈറ്റുകളുമാണ് വിക്ഷേപിച്ചത്. ഉപഗ്രഹങ്ങള്‍ക്കെല്ലാം കൂടി 1500 കിലോഗ്രാം ഭാരമുണ്ട്.

ബുധനാഴ്ച രാവിലെ 9.28 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് കേന്ദ്രത്തില്‍ നിന്ന് ഉപഗ്രഹങ്ങളും വഹിച്ച് പിഎസ്എല്‍വി കുതിച്ചുയര്‍ന്നത്. ഐഎസ്ആര്‍ഒയുടെ വിശ്വസ്ത വാഹനമായ പിഎസ്എല്‍വിയുടെ മുപ്പത്തൊമ്പതാം ദൗത്യമാണ് സി-37. പിഎസ്എല്‍വിയില്‍ വിക്ഷേപിച്ച 104 ഉപഗ്രഹങ്ങളില്‍ 80 എണ്ണം അമേരിക്കയുടേതാണ്. ഭൂമിയെ നിരീക്ഷിക്കാനുള്ള ഉപഗ്രഹ സമൂഹമാണിവ. ഇതുകൂടാതെ ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, യുഎഇ അടക്കമുള്ള രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമുണ്ട്. ഇന്ത്യയുടെ മൂന്ന് സാറ്റ്‌ലൈറ്റുകളില്‍ കാര്‍ട്ടോസാറ്റ് രണ്ട് ശ്രേണിയിലെ ഉപഗ്രഹത്തിന് മാത്രം 714 കിലോയാണ് ഭാരം. ഐഎന്‍എസ് ഒന്ന് എ, ഐഎന്‍എസ് ഒന്ന് ബി എന്നിവയ്ക്ക് 18 കിലോ വീതം ഭാരവുമുണ്ട്. ഒറ്റയടിക്ക് 83 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. പിന്നീട് 21 വിദേശ ഉപഗ്രഹങ്ങള്‍കൂടി ചേര്‍ന്നു. ഇതേ തുടര്‍ന്നാണ് 2016 ഡിസംബര്‍ 26 ല്‍ നിന്ന് വിക്ഷേപണം 2017 ഫെബ്രുവരി 15 ലേക്ക് മാറ്റിയത്.

വിക്ഷേപണത്തിന്‍െറ പകുതിയിലധികം ചെലവും മറ്റ് ആറു രാജ്യങ്ങളാണ് വഹിക്കുന്നത്.  ജര്‍മനി, ദക്ഷിണ കൊറിയ, ബെല്‍ജിയം, ഇന്തോനേഷ്യ, അര്‍ജന്‍റീന, ഇറ്റലി, ഇസ്രായേല്‍, കനഡ, ജപ്പാന്‍, നെതര്‍ലാന്‍ഡ്സ്, ഡെന്മാര്‍ക്, തുര്‍ക്കി, സ്വിറ്റ്സര്‍ലന്‍ഡ്, അള്‍ജീരിയ, ലക്സംബര്‍ഗ്, സിംഗപ്പൂര്‍, ഫ്രാന്‍സ്, ഓസ്ട്രിയ, ബ്രിട്ടന്‍, യു.എസ്.എ, യു.എ.ഇ, കസാഖ്സ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഉപഗ്രഹങ്ങളാണ് ഐ.എസ്.ആര്‍.ഒയുടെ റോക്കറ്റുകളില്‍ ബഹിരാകാശത്തത്തെിയത്.

20 ഉപഗ്രഹങ്ങളെ ഒരുമിച്ച് കഴിഞ്ഞ വര്‍ഷം ഭ്രമണപഥത്തിലെത്തിച്ചതാണ് ഐഎസ്ആര്‍ഒയുടെ ഇതുവരെയുള്ള വലിയ ദൗത്യം. 2014 ല്‍ ഒറ്റ വിക്ഷേപണത്തില്‍ 37 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ച റഷ്യയാണ് നിലവില്‍ മുന്നില്‍. യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ ഒറ്റ വിക്ഷേപണത്തില്‍ 29 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്.

 

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top