Flash News

കമലിന്റെ ‘ആമിയില്‍’ മഞ്ജു വാര്യര്‍ അഭിനയിക്കുന്നതിനോട് ദിലീപിന് എതിര്‍പ്പെന്ന്; വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി കമല്‍

February 16, 2017

manjuമാധവിക്കുട്ടിയുടെ കഥപറയുന്ന ആമി എന്ന ചിത്രത്തില്‍ വിദ്യാബാലന് പകരം മഞ്ജുവാര്യര്‍ നായികയാകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെ തന്നെ മഞ്ജുവിനെ ഈ സിനിമയില്‍ അഭിനയിപ്പിക്കരുതെന്ന്് ദിലീപ് കമലിനോട് ആവശ്യപ്പെട്ടതായും വാര്‍ത്തകള്‍ പരന്നു. എന്നാല്‍ മഞ്ജുവാര്യരെ അഭിനയിപ്പിക്കുന്നതില്‍ ദീലീപിന്റെ ഭാഗത്ത് നിന്നും ശ്രമങ്ങളുണ്ടായി എന്ന വിവാദത്തോട് സംവിധായകന്‍ കമല്‍ തന്നെ പ്രതികരിച്ചു.

ഇത്തരം വിവാദങ്ങള്‍ പറഞ്ഞുപരത്തുന്നത് ആരാണെന്ന് അറിയില്ലെന്നും പ്രഫഷണലായ ഒരു അഭിനേതാവാണ് ദിലീപ് എന്നും കമല്‍ പറയുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ആളല്ല ദിലീപ്. അദ്ദേഹം ഒരു പ്രഫഷണലാണ്. മഞ്ജുവും അങ്ങനെ തന്നെ- കമല്‍ പറയുന്നു.

ഈ വേഷം മഞ്ജുവിനു വെല്ലുവിളി തന്നെയാണ്. പക്ഷേ ഇത്തരം മുന്‍ധാരണകള്‍ക്കു പ്രസക്തിയില്ലെന്നു താന്‍ കരുതുന്നു. എഴുത്തില്‍ തുറന്നെഴുതലുകള്‍ നടത്തിയ സാഹിത്യകാരിയാണ് മാധവിക്കുട്ടി. ധീരമായ നിലപാടുകള്‍ മഞ്ജുവിന്റെ ജീവിതത്തിലും കാണാം.

ഈ കഥാപാത്രത്തെ മഞ്ജുവിനു നന്നായി ഉള്‍ക്കൊള്ളാനാകുമെന്നാണു പ്രതീക്ഷ. കഥാപാത്രത്തിനായി മഞ്ജു ചില തയാറെടുപ്പുകള്‍ നടത്തുന്നുണ്ട്. കഥാപാത്രത്തിനായി കുറച്ചുകൂടി വണ്ണംവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമല്‍ പറയുന്നു.

വിദ്യ ആമിയില്‍ നിന്നും പിന്‍മാറിയതിന്റെ കാരണം തനിക്ക് ഇപ്പോഴും അറിയില്ലെന്നും സിനിമയ്ക്ക് വേണ്ടി ആദ്യമായി വിദ്യയെ ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തിയ തന്നോട് ഇത് ചെയ്തതില്‍ വ്യക്തിപരമായി വളരെ വിഷമമുണ്ടെന്നും കമല്‍ പറയുന്നു.

എന്റെ 37 വര്‍ഷം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ ഇത് ആദ്യത്തെ സംഭവമാണ്. ചിത്രത്തില്‍ നിന്നും പിന്‍മാറിയത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തേണ്ടത് വിദ്യയാണ്. ഞാന്‍ ഫോണ്‍ വിളിച്ചിട്ടും സംസാരിക്കാന്‍ വിദ്യ തയ്യാറായില്ല.

റസൂല്‍ പൂക്കുട്ടി വഴി ബന്ധപ്പെട്ടപ്പോള്‍ ചിത്രത്തില്‍ നിന്നും പിന്മാറിയതില്‍ വിഷമമുണ്ടെന്നും സിനിമ ഉപേക്ഷിക്കാനുണ്ടായ കാരണം പിന്നീടു നേരില്‍ കാണുമ്പോള്‍ എന്നോട് പറയുമെന്നുമാണ് പൂക്കുട്ടിയോടു പറഞ്ഞതെന്നും കമല്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top