Flash News

ഗള്‍ഫ് രാജ്യങ്ങളില്‍ ‘സുനാമി’ ഉണ്ടാകുമെന്ന വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് ഖത്തര്‍

February 16, 2017

pearlദോഹ: ഗള്‍ഫ് രാജ്യങ്ങളില്‍ ‘സൂനാമി’ ഉണ്ടാകുമെന്നുള്ള തരത്തില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് ഖത്തര്‍ കാലാവസ്ഥ വകുപ്പ്. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ഇത്തരം വാര്‍ത്തകള്‍ പരന്നിട്ടുള്ളത്. ജി.സി.സി രാജ്യങ്ങളില്‍ സൂനാമി ഉണ്ടാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഇന്നലെ മുതലാണ് അറബ് മാധ്യമങ്ങളില്‍ പ്രചരിച്ചുതുടങ്ങിയത്. ആളുകള്‍ പുറത്തിറങ്ങരുതെന്നും തിരമാലകള്‍ പത്ത് മീറ്ററോളം ഉയരത്തില്‍ ഉയര്‍ന്ന് അലയടിക്കാന്‍ സാധ്യതയുണ്ടെന്നും വാര്‍ത്തകള്‍ പടര്‍ന്നതിനാല്‍ ജനം ഭീതിയിലായി. എന്നാല്‍, ഇത് വ്യാജ വാര്‍ത്തയാണെന്നും കാലാവസ്ഥ വകുപ്പിന്‍െറ ഒൗദ്യോഗിക അറിയിപ്പുകള്‍ മാത്രം വിശ്വസിക്കുകയാണ് നല്ലതെന്നും കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു. സൗദിയില്‍ കനത്ത മഴ തുടരുകയാണ്.

അതേസമയം, ഇന്ന് ശക്തമായ മഴയും ഇടിയും കാറ്റും ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top