Flash News

റായ്ഗഡില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ശിവസേന- കോണ്‍ഗ്രസ് സഖ്യം

February 16, 2017

shiv sena congress posterമുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ പഞ്ചായത്ത്, ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പില്‍ ശിവസേനയുമായി കോണ്‍ഗ്രസിന് സഖ്യം. സഖ്യത്തിന് ശിവസേനാ സ്ഥാപകന്‍ ബാല്‍താക്കറെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും വോട്ട് ചോദിക്കുന്ന പോസ്റ്റര്‍ ജില്ലയുടനീളം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബി.ജെ.പിയുടെ കുതിപ്പ് തടയാനാണ് സഖ്യമെന്ന് ഇരു പാര്‍ട്ടികളുടെയും പ്രാദേശിക നേതൃത്വം അവകാശപ്പെടുമ്പോള്‍ തങ്ങളൊന്നും അറിഞ്ഞില്ളെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്.

സഖ്യം സംബന്ധിച്ച് പാര്‍ട്ടി ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടിയതായി കോണ്‍ഗ്രസ് സംസ്ഥാന വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു. മുംബൈ നഗരസഭ അടക്കമുള്ള തെരഞ്ഞെടുപ്പില്‍ ശിവസേന-കോണ്‍ഗ്രസ് ‘മാച്ച് ഫിക്സിങ്‘ ഉണ്ടെന്ന തങ്ങളുടെ ആരോപണമാണ് റായ്ഗഡില്‍ തെളിയുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. അടുത്ത ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top