Flash News

പളനിസാമി കളി തുടങ്ങി, എം.എല്‍.എമാര്‍ തടവില്‍ തന്നെ, പന്നീര്‍സെല്‍വം കാത്തിരിക്കേണ്ടിവരും

February 16, 2017

Tamil-nadu-kznG--621x414@LiveMintചെന്നൈ: ശശികലയുടെ വിശ്വസ്ത വിധേയന്‍ എന്നറിയപ്പെടുന്ന എടപ്പാടി കെ. പളനിസാമി മുഖ്യമന്ത്രിയായി നിമിഷങ്ങള്‍ക്കകം കളി തുടങ്ങി. 15 ദിവസത്തിനകം വിശ്വാസവോട്ട് നേടണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചപ്പോള്‍ ഒട്ടും താമസിയാതെ ശനിയാഴ്ച തന്നെ വിശ്വാസവോട്ട് തേടാന്‍ അദ്ദേഹം തീരുമാനിച്ചു. ഇത് പളനിസാമി നേടിയ ആദ്യ ജയമാണ്. കാരണം, 15 ദിവസം ഗവര്‍ണര്‍ അനുവദിച്ചതിനുപിന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. 15 ദിവസത്തിനകം ശശികല പക്ഷത്തെ ഏതാനും എം.എല്‍.എമാര്‍ കൂടി പന്നീര്‍സെല്‍വത്തിന്‍െറ പക്ഷത്തേക്ക് വരുമെന്നും അങ്ങനെ പളനിസാമിക്ക് ഭൂരിപക്ഷം നഷ്ടപ്പെടുമെന്നായിരുന്നു കണക്കുകൂട്ടല്‍. സാധാരണ ഗതിയില്‍ വിശ്വാസവോട്ട് തേടാന്‍ 15 ദിവസം അനുവദിക്കാറില്ല. എന്നാല്‍, ഗവര്‍ണറുടെ തന്ത്രം മുന്‍കൂട്ടി കണ്ട് പളനിസാമി ഉടന്‍ തീയതി പ്രഖ്യാപിക്കുകയായിരുന്നു. എം.എല്‍.എമാര്‍ക്ക് ഒന്ന് ആലോചിക്കാന്‍ പോലും സമയം കിട്ടുംമുമ്പ്.

ശശികല പക്ഷത്ത് 124 എം.എല്‍.എമാര്‍ ഉണ്ടെന്നാണ് പളനിസാമി അവകാശപ്പെടുന്നത്. പന്നീര്‍ശെല്‍വം പക്ഷത്ത് പത്ത് പേരും. എ.ഐ.എ.ഡി.എം.കെ നിയമസഭ സാമാജികരുടെ എണ്ണം 136 ആണ്. കേവല ഭൂരിപക്ഷത്തിന് 117 പേരുടെ പിന്തുണയാണ് വേണ്ടത്. ഡി.എം.കെ- കോണ്‍ഗ്രസ് – മുസ്ലിംലീഗ് സഖ്യത്തിലെ 98 പേരുടെ പിന്തുണ ലഭിച്ചാലും പന്നീര്‍സെല്‍വത്തിന് മന്ത്രിസഭാ രൂപവത്ക്കരിക്കാന്‍ കഴിയുമായിരുന്നില്ല. കൂറുമാറ്റനിരോധന നിയമത്തില്‍ നിന്ന് രക്ഷപെടാന്‍ പന്നീര്‍സെല്‍വം പക്ഷത്തത്തെുന്നവരുടെ എണ്ണം 45 വേണം. എന്നാല്‍ സര്‍ക്കാര്‍ രൂപവത്കരിച്ച സ്ഥിതിക്ക് പളനിസാമി പക്ഷത്തിനായിരുക്കുംമുന്‍തൂക്കം. എം.എല്‍.എമാര്‍ ചാടിപ്പോകാതിരിക്കാന്‍ പളനിസാമി പഠിച്ചപണി പതിനെട്ടും പയറ്റുന്നുണ്ട്. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തത് വിശ്വസ്തരായ 40ഓളം എം.എല്‍.എമാര്‍ മാത്രമാണ്. ഭൂരിപക്ഷം പേരെയും മഹാബലിപുരം കൂവത്തൂര്‍ റിസോര്‍ട്ടില്‍നിന്ന് പുറത്തിറക്കിയില്ല. മറുചേരിയിലെത്തുമെന്ന് സംശയമുണ്ടായിരുന്ന അംഗങ്ങള്‍ പാര്‍ട്ടിയുടെ തടവറയിലാണ്. കൂടുതല്‍ വിശ്വസ്തരായ എം.എല്‍.എമാരെ മന്ത്രിമാരുടെ വാഹനങ്ങളിലാണ് എത്തിച്ചത്.

മുതിര്‍ന്ന നേതാക്കള്‍ ചെന്നൈയില്‍ സത്യപ്രതിജ്ഞക്കത്തെുമ്പോള്‍ തമ്പിദുരൈയും മറ്റുചില എം.പിമാരും അടങ്ങിയ സംഘമാണ് എം.എല്‍.എമാരെ നിരീക്ഷിക്കാന്‍ റിസോര്‍ട്ടില്‍ തങ്ങിയത്. ശശികല വിഭാഗത്തിലെ എം.എല്‍.എമാരുടെ കൂവത്തൂര്‍ റിസോര്‍ട്ട് തടവറവാസം വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന ശനിയാഴ്ച വരെ തുടരും. ഒപ്പമുള്ളവരില്‍ ചിലര്‍ പന്നീര്‍സെല്‍വം ചേരിയിലേക്ക് കൂറുമാറുമോയെന്ന ഭയം പളനിസാമിയെ അലട്ടുന്നുണ്ട്. സത്യപ്രതിജ്ഞക്ക് എത്തിയ ചുരുക്കംചില എം.എല്‍.എമാര്‍ ഒമ്പത് ദിവസത്തിനുശേഷമാണ് പുറംലോകം കണ്ടത്. പളനിസാമി സത്യപ്രതിജ്ഞ ചടങ്ങിനത്തെിയതും മുഖ്യമന്ത്രിയായി തിരികെപോയതും കൂവത്തൂര്‍ റിസോര്‍ട്ടിലേക്കാണ്.

പളനിസാമി മന്ത്രിസഭയിലെ 30 പേരും പഴയ മന്ത്രിമാര്‍, പന്നീര്‍സെല്‍വം സത്യപ്രതിജ്ഞാചടങ്ങിന് വന്നില്ല

C4yFSlAXUAEocikചെന്നൈ: എടപ്പാടി കെ. പളനിസാമി മുമ്പ് വഹിച്ചിരുന്ന ഹൈവെയ്സ്- തുറമുഖ വകുപ്പുകള്‍ക്ക് പുറമെ പന്നീസെല്‍വം വഹിച്ചിരുന്ന ആഭ്യന്തരം, ധനകാര്യം, പൊതുമരാമത്ത് വകുപ്പുകളാണ് കൈകാര്യം ചെയ്യുക. പന്നീര്‍സെല്‍വം മന്ത്രിസഭയിലുള്ളവരെ നിലനിര്‍ത്തി അതേ വകുപ്പുകളും നല്‍കി. പാര്‍ട്ടി പ്രസിഡീയം ചെയര്‍മാന്‍ കെ.എ സെങ്കോട്ടയ്യനാണ് ഏക പുതുമുഖം. ഒ.പി.എസ് പക്ഷത്തേക്ക് കൂറുമാറിയ കെ. പാണ്ഡ്യരാജന് പകരമാണ് സെങ്കോട്ടയ്യനെ ഉള്‍പ്പെടുത്തിയത്.

പളനിസാമി അധികാരമേറ്റതിനത്തെുടര്‍ന്ന് കാവല്‍ മുഖ്യമന്ത്രിയായിരുന്ന പന്നീര്‍സെല്‍വത്തിന്‍െറ ഒൗദ്യോഗിക വസതിയിലെ പൊലീസ് സുരക്ഷ പിന്‍വലിച്ചു. പന്നീര്‍സെല്‍വവും അദ്ദേഹത്തിനൊപ്പമുള്ള എം.എല്‍.എമാരും സത്യപ്രതിഞ്ജാ ചടങ്ങിനത്തെിയില്ല. ശശികലയെ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി നിശ്ചയിച്ചത് പാര്‍ട്ടിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പന്നീര്‍സെല്‍വം വിഭാഗം തെരഞ്ഞെടുപ്പു കമീഷനെ സമീപിച്ചു. രാജ്യസഭാ എം.പി വി. മൈത്രേയന്‍െറ നേതൃത്വത്തില്‍ 12 അംഗ സംഘമാണ് പളനിസാമിയുടെ സത്യപ്രതിജ്ഞക്ക് മുമ്പ് കമീഷനെ സമീപിച്ചത്.

വിശ്വാസവോട്ട് നേടുമെന്നും ജയലളിതയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്ന ഭരണം തുടരുമെന്നും അധികാരമേറ്റതിന് പിന്നാലെ ചെന്നൈ മറീനാ ബീച്ചിലത്തെിയ പളനിസാമി പറഞ്ഞു. ജയലളിത, എം.ജി.ആര്‍, അണ്ണാദുരൈ എന്നിവരുടെ സമാധിയില്‍ അദ്ദേഹം പ്രാര്‍ഥന നടത്തി.

റിസോര്‍ട്ടില്‍ ആഹ്ളാദം, പന്നീര്‍വീട്ടില്‍ ശ്മശാനമൂകത

ചെന്നൈ: പളനിസാമി മുഖ്യമന്ത്രിയായതോടെ റിസോര്‍ട്ടില്‍ കഴിയുന്ന എം.എല്‍.എമാര്‍ക്ക് ശ്വാസം വീണു. ദിവസങ്ങളായി തടവില്‍ കഴിയുന്ന തങ്ങള്‍ക്ക് ഇനിയെങ്കിലും പുറത്തുവരാമെന്നാണ് അവരുടെ പ്രതീക്ഷ. എന്നാല്‍, വിശ്വാസവോട്ട് തേടുന്ന ശനിയാഴ്ച വരെ എം.എല്‍.എമാരുടെ തടങ്കല്‍ തുടരും.

അതേസമയം, പനീര്‍സെല്‍വത്തിന്‍െറ വീടായ ചെന്നൈ ഗ്രീന്‍സ്വെയസ്റോഡിലെ ക്യാമ്പ് ശോകമൂകമാണ്. ധര്‍മ്മയുദ്ധം തുടരുമെന്ന് പന്നീര്‍സെല്‍വം പ്രഖ്യാപിച്ചു. പ്രവര്‍ത്തകരെ കാണാന്‍ സംസ്ഥാന പര്യടനം ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ശശികലാ വിഭാഗത്തിനൊപ്പം നില്‍ക്കുന്നഎം.എല്‍.എമാരെ മണ്ഡലങ്ങളിലേക്ക്തിരിച്ചയക്കണമെന്നും ജനങ്ങളുടെ വികാരം മാനിച്ചും വിശ്വസ പ്രമേയത്തില്‍ വോട്ട് ചെയ്യണമെന്നു പന്നീര്‍സെല്‍വം വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ വിശ്വാസവോട്ട് നേടാന്‍ 15 ദിവസം അനുവദിച്ചത് കുതിരക്കച്ചവടത്തിന് വഴിവെക്കുമെന്ന് പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്‍ പറഞ്ഞു.

എം.എല്‍.എമാരുടെ ഭൂരിപക്ഷമുള്ള പളനിസാമിയെ മന്ത്രിസഭാ രുപവത്കരിക്കാന്‍ ഗവര്‍ണ്ണര്‍ വ്യാഴാഴ്ച്ച ഉച്ചയോടെയാണ് ക്ഷണിച്ചത്. മണിക്കൂറുകള്‍ക്കകം സത്യപ്രതിജ്ഞാ ചടങ്ങും നടന്നു. പളനിസാമിയുടെ സത്യപ്രതിജഞന തടയണമെന്നാവശ്യപ്പെട്ട് മദ്രാസ്ഹൈക്കോടതിയില്‍ ജ്യേതി എന്നയാള്‍ പൊതുതാല്‍പര്യഹര്‍ജി നല്‍കിയെങ്കിലും പിന്‍വലിച്ചു. ഇതിനിടെ എം.എല്‍.എമാരെ തട്ടിക്കൊണ്ട്പോയെന്ന ഹേബിയസ് കോര്‍പ്പസ് ഹര്‍ജി മദ്രാസ്ഹൈക്കോടതി തള്ളി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top