Flash News

കിരീടവും ചെങ്കോലും നഷ്ടപ്പെട്ട പനീര്‍ശെല്‍‌വത്തെ ബി.ജെ.പി.യും കൈയ്യൊഴിഞ്ഞു; വീടിന് നേരെ കല്ലേറ്

February 17, 2017

Panneerselvam_2132290fപളനിസാമി അധികാരത്തിലെത്തിയതിനു പിന്നാലെ ഒ.പി.എസ്. ക്യാമ്പിലെ വിശ്വസ്തര്‍ പഴയ പാളയത്തിലേക്കു പോകുമോ? അണ്ണാഡിഎംകെയില്‍ ഭിന്നിപ്പ് ഉണ്ടാകില്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് അമ്മ എന്നും ആഗ്രഹിച്ചിരുന്നതെന്ന ചിന്നമ്മ ക്യാമ്പില്‍ നിന്നും ഒപിഎസിനൊപ്പം എത്തിയ പാണ്ഡ്യരാജന്റെ വാക്കുകള്‍ക്കു പിന്നാലെയാണ് ഇത്തരമൊരു സൂചനകള്‍.

മുഖ്യമന്ത്രി മോഹം പൊലിഞ്ഞെന്നു മാത്രമല്ല, പളനിസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ഒപിഎസിന്റെ ഗ്രീന്‍വേയ്‌സ് റോഡിലെ വീടിന് നേരെ ആക്രമണമുണ്ടായി. ശശികലയുടെ അനുയായികളാണ് കല്ലേറിനു പിന്നിലെന്നാണു കരുതുന്നത്. ധര്‍മ്മയുദ്ധത്തിനുള്ള പോരാട്ടം അമ്മ അനുയായികളുടെ പിന്തുണയോടെ തുടരുമെന്നാണു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ പളനിസ്വാമിയെ ക്ഷണിച്ചതിന് പിന്നാലെ ഒപിഎസിന്റെ ആദ്യ പ്രതികരണം. പാര്‍ട്ടിയും സര്‍ക്കാരും ഒരു കുടുംബത്തിന് കീഴിലാകുന്നത് അംഗീകരിക്കാനാകില്ലെന്നും ഒ.പി.എസ് പറഞ്ഞിരുന്നു. റിസോര്‍ട്ടില്‍ കഴിയാന്‍ നിര്‍ബന്ധിതരായ എംഎല്‍എമാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം സര്‍ക്കാര്‍ രൂപീകരിച്ചതില്‍ ജനം രോഷാകുലരാണ്. ജനങ്ങളുടേയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും വികാരങ്ങള്‍ മനസിലാക്കാതെയാണ് സര്‍ക്കാര്‍ രൂപീകരണമെന്നും ഒപിഎസ് കുറ്റപ്പെടുത്തി.

ശശികലയ്‌ക്കെതിരായ ഒപിഎസിന്റെ നീക്കങ്ങള്‍ക്ക് ബിജെപിയുടേയും കേന്ദ്രസര്‍ക്കാരിന്റേയും പിന്തുണയുണ്ടെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പളനിസ്വാമി അധികാരമേറ്റതോടെ ഒപിഎസില്‍ നിന്നും അകലം പാലിക്കാനാണ് ബിജെപിയുടെ ശ്രമം. ശശികല ഉള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിധി വരുന്ന ദിനം കാര്യങ്ങള്‍ മാറിമറിയുമെന്നാണു കരുതിയതെന്നും അണ്ണാ ഡി.എം.കെ. പിളരുമെന്നാണു കരുതിയതെന്നും അമ്പത് ശതമാനം എംഎല്‍എമാരുടെ പിന്തുണ പനീര്‍ശെല്‍വത്തിന് ലഭിക്കുമെന്നും കരുതി. അത് സംഭവിച്ചില്ല. കണക്കൂകൂട്ടലുകള്‍ തെറ്റി. ഒപിഎസ് ക്യാമ്പ് പരാജയപ്പെട്ടെന്നു മുതിര്‍ന്ന ബി.ജെ.പി. നേതാവ് പ്രതികരിച്ചു.

അടുത്ത രാഷ്ട്രപതിയ്ക്കായുള്ള തെരഞ്ഞെടുപ്പ് ഉടന്‍ നടക്കും. തെരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ എംപിമാരുടെ നിലപാടുകള്‍ നിര്‍ണായകമാണെന്നും ബിജെപി നേതാവ് പറയുന്നു. 50 എംപിമാരാണ് അണ്ണാഡിഎംകെയ്ക്ക് ഉള്ളത്. 12 എംപിമാര്‍ ഒ.പി.എസിനൊപ്പം നില്‍ക്കുന്നു. പൊതുജന പിന്തുണയും അഴിമതി കേസുകള്‍ ഇല്ലാത്തതിനാലുമാണ് പനീര്‍ശെല്‍വത്തെ തങ്ങള്‍ പിന്തുണച്ചിരുന്നതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. എംഎല്‍എമാര്‍ ആരും ഇപ്പോള്‍ തെരഞ്ഞെടുപ്പ് നേരിടാന്‍ ഒരുക്കമല്ല. പക്ഷെ അണ്ണാഡിഎംകെയില്‍ ഭാവിയില്‍ പിളര്‍പ്പുണ്ടായേക്കും. പക്ഷെ സമീപ ഭാവി ലക്ഷ്യമിട്ട് തങ്ങള്‍ക്ക് ഒരുങ്ങേണ്ടതുണ്ടെന്നും ബിജെപി നേതാക്കള്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top