Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    കൈതച്ചക്കയില്‍ വെച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ച് ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തു   ****    പൗരത്വഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടന്ന കലാപം വര്‍ഗീയവത്ക്കരിച്ചെന്ന പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസ്   ****    കോവിഡ്-19: ലോക്ക്ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ എല്ലാ തൊഴിലാളികളേയും പതിനഞ്ച് ദിവസത്തിനകം അവരവരുടെ നാട്ടില്‍ എത്തിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം   ****    കോവിഡ്-19-നെ നിയന്ത്രിക്കാനാകാതെ ഇന്ത്യ, 24 മണിക്കൂറിനുള്ളില്‍ 9851 പേര്‍ക്ക് രോഗബാധ, ഇറ്റലിയേയും കടത്തിവെട്ടുമെന്ന് വിദഗ്ധര്‍   ****    കോവിഡിന്റെ വ്യാപനത്തില്‍ നിന്ന് നമ്മള്‍ മുക്തി നേടിയിട്ടില്ല, സമൂഹ വ്യാപനം ഒരു വിപത്താണെന്ന് മുഖ്യമന്ത്രി   ****   

വിവാഹം യാന്ത്രികമായ കൂദാശയായി മാറി- ജോസഫ് മാര്‍ ബര്‍ണബാസ്

February 17, 2017

Mar-Barnabas2കോഴഞ്ചേരി: പ്രേമം വരട്ടാറുപോലെ വരണ്ടുപോയെന്ന് ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്കോപ്പ. മാരാമണ്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് നടന്ന യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. നമുക്ക് ചുറ്റും കാണുന്നത് യഥാര്‍ഥസ്നേഹവും പ്രേമവുമല്ല. നീരുറവ വറ്റുകയും വന്ധ്യമാകുകയും ചെയ്ത പ്രേമത്തിന്‍െറ പൊയ്മുഖമാണ് ഉള്ളത്. വിവാഹം ഇന്ന് യാന്ത്രികമായ കൂദാശയായി മാറുകയാണ്. ഒച്ചയും ബഹളവും ധാരാളിത്തവും വിവാഹത്തെ അതിന്‍െറ പവിത്രതയില്‍നിന്ന് ഞെരിച്ചുകളയുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെയാണ് വിവാഹമോചനങ്ങള്‍ വ്യാപകമാകുന്നത്. വിവാഹം മോചിച്ചുകഴിഞ്ഞാലുടന്‍ അടുത്ത വിവാഹത്തിനുവേണ്ടിയുള്ള അന്വേഷണവും തയാറെടുപ്പുകളുമാണ് നടക്കുക. പ്രേമവും സ്നേഹവും കലര്‍ന്നതാണ് വിവാഹമെന്ന തിരിച്ചറിവ് സമൂഹത്തിനു നഷ്ടമായിക്കൊണ്ടിരിക്കുന്നു. ഇത് കുടുംബത്തിന്‍െറയും സമൂഹത്തിന്‍െറയും തകര്‍ച്ചക്കാണ് ഇടവരുത്തുന്നത്.

ഇന്ന് സുഭിക്ഷമായ വിപണിയാണ് നമുക്ക് ചുറ്റുമുള്ളത്. ആഞ്ഞിലിച്ചക്കയൊഴിച്ച് ബാക്കിയെല്ലാം കിട്ടും. ജീവിതം സുഖിക്കാനും സന്തോഷിക്കാനും മാത്രമുള്ളതാണെന്ന് പഠിപ്പിക്കുന്നവര്‍ നമുക്കിടയിലുണ്ട്. ധനവും ഉയര്‍ച്ചയുമാണ് ദൈവശാസ്ത്രമെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സഭാവിഭാഗങ്ങള്‍ വരെയുണ്ട്. ഇത് ആപത്കരമായ ചിന്തയാണ്. സൃഷ്ടിയുടെ മഹത്ത്വം തന്നെ വൈവിധ്യമാണ്. സുഖവും ദു$ഖവും സന്തോഷവും സന്താപവും ജനനവും മരണവും അടങ്ങുന്നതാണ് ജീവിതം. തോല്‍വിയും ദു$ഖവും അറിഞ്ഞുവേണം കുട്ടികള്‍ വളരാന്‍. എന്നാല്‍, ഇന്ന് കുട്ടികള്‍ കൂട്ടിലടച്ച മുട്ടക്കോഴികളെ പോലെയാണ്. കളിയില്ല, വിനോദമില്ല. മരിച്ച വീടുകളില്‍ പോകില്ല. പള്ളികളിലും അമ്പലങ്ങളിലും പോകില്ല. ഇങ്ങനെ വളര്‍ന്നുവരുന്നവരാണ് ചെറുവിഷയങ്ങള്‍ക്കു മുമ്പില്‍പോലും ആത്മഹത്യക്ക് മുതിരുന്നത്. രാജ്യത്തോട് നന്ദിയുള്ളവരാകണം ക്രൈസ്തവ സമൂഹം -ജോസഫ് മാര്‍ ബര്‍ണബാസ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “വിവാഹം യാന്ത്രികമായ കൂദാശയായി മാറി- ജോസഫ് മാര്‍ ബര്‍ണബാസ്”

  1. John Panicker says:

    Your Grace
    I don’t know you wills ee this response. I am so glad that you came open and addressed this topic so spiritually, biblically. What you said is the truth which almost all our spiritual leaders are reluctant to address. Conveniently they ignore or they are part of it. I wish we have a movement to redirect our life strengthened with our traditional Christian faith while we are rich or poor. Irrespective of what denomination we are , we need a movement before it is too late. This can be done only with the leadership of the shepherd’s Church and the laity leaders.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top