Flash News

നോട്ട് അസാധുവാക്കല്‍ രാജ്യത്തിന് ഗുണം ചെയ്തു; വിപണിയില്‍ നോട്ടുകള്‍ക്ക് യാതൊരു ക്ഷാമവുമില്ല: അരുണ്‍ ജയ്‌റ്റ്‌ലി

February 17, 2017

arun-jaitly-2ന്യൂഡല്‍ഹി: രാജ്യത്തു പ്രചാരത്തിലുണ്ടായിരുന്ന 86% നോട്ടുകള്‍ അസാധുവാക്കിയ നടപടി നടപ്പിലാക്കി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കാര്യങ്ങള്‍ സാധാരണഗതിയിലായെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി. വിപണിയില്‍ നോട്ടുകള്‍ക്കു ക്ഷാമം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. നോട്ട് അച്ചടിക്കുന്ന റിസര്‍വ് ബാങ്ക് പ്രസുകളിലും എസ്പിഎംസിഐഎല്‍ പ്രസുകളിലും യാതൊരു മുടക്കവുമില്ലാതെയാണു ജോലികള്‍ നടക്കുന്നതെന്നും ജയ്റ്റ്‌ലി പറഞ്ഞു.

എസ്പിഎംസിഐഎല്ലിന്റെ 11ാമതു സ്ഥാപന ദിനവുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ടു വാചകമടിക്കാന്‍ വളരെ എളുപ്പമാണ്; അതു പ്രായോഗികമാക്കാന്‍ വലിയ ബുദ്ധിമുട്ടും. അഴിമതിയും കള്ളപ്പണവും അവസാനിപ്പിക്കുന്നതിനായി ലോകത്തു തന്നെ നടപ്പാക്കിയതില്‍ ഏറ്റവും വലിയ നീക്കമായിരുന്നു ഇന്ത്യയില്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കലെന്നും ധനമന്ത്രി അവകാശപ്പെട്ടു.

നോട്ട് അസാധുവാക്കിയ നടപടിയുടെ പ്രശ്‌നങ്ങള്‍ അവസാനിക്കാന്‍ ഏതാനും മാസങ്ങള്‍ എടുക്കുമെന്നായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അസാധുവാക്കിയ നടപടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചു കാര്യങ്ങള്‍ സാധാരണഗതിയില്‍ എത്തിക്കാന്‍ സാധിച്ചുവെന്ന് അരുണ്‍ ജയ്റ്റ്!ലി പറഞ്ഞു. രാജ്യത്തെവിടെയും നോട്ടിനു ക്ഷാമം ഇല്ല. ഒരിടത്തുപോലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

2016 നവംബര്‍ എട്ടിനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതായി പ്രഖ്യാപിച്ചത്. ഏതാണ്ട് 15.45 ലക്ഷം കോടിയുടെ കറന്‍സിയാണ് അസാധുവാക്കിയത്. പകരം പുതിയ 500 രൂപയും 2000 രൂപയും പുറത്തിറക്കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top