Flash News

ഉത്സവങ്ങള്‍ക്ക് ആനയ്ക്കു പകരം “ആന വണ്ടികള്‍”; ക്ഷേത്രാചാരങ്ങളില്‍ അടിമുടി മാറ്റം

February 18, 2017

aana-vandi-elephant-festiva-830x412ആന എഴുന്നള്ളിപ്പിനുള്ള നൂലാമാലകള്‍ കൂടിയതോടെ ക്ഷേത്രാചാരങ്ങളില്‍നിന്ന് കരിവീരന്മാരെ ഒഴിവാക്കിത്തുടങ്ങുന്നുവോ? ഇതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആനകളെ ഒഴിവാക്കി, ആചാര അനുഷ്ഠാനങ്ങളില്‍ മാറ്റമുണ്ടാകാത്ത വിധത്തിലാണ് ചില ക്ഷേത്രങ്ങള്‍ ഉത്സവങ്ങളെ പരിഷ്‌കരിക്കുന്നത്. ഇത്തരം സമാന്തര മാര്‍ഗങ്ങള്‍ അഭിനന്ദാര്‍ഹമാണെന്നും മൃഗാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

കരിവീരന്മാരെ ഒഴിവാക്കി മോട്ടോര്‍ വാഹനങ്ങളില്‍ തിടമ്പേറ്റിയാണു മൂവാറ്റുപുഴയില്‍ ഒരു ക്ഷേത്രത്തില്‍ ഉത്സവം നടത്തിയത്. അലങ്കരിച്ച പെട്ടിയോട്ടോറിക്ഷകളോ വലിയ വാനുകളോ ടിപ്പര്‍ ലോറികളോ ഒക്കെയാണ് ആനകളുടെ പകരക്കാരന്‍. പൂക്കള്‍ കൊണ്ട് അലങ്കരിച്ചും നെറ്റിപ്പട്ടം കെട്ടിയും അണിയിച്ചൊരുക്കിയാണ് “ആനവണ്ടികള്‍” ആനകള്‍ക്കു പകരക്കാര്‍ ആകുന്നത്. ആനപ്പുറത്ത് തിടമ്പും കുടയും പിടിച്ചിരിക്കുകയാണെങ്കില്‍ വാഹനത്തില്‍ തിടമ്പു കെട്ടിവച്ചും അതിനു മുകളില്‍ കുട പിടിച്ചും നില്‍ക്കുകയുമാണിപ്പോള്‍.

ആനകളെ എഴുന്നള്ളിപ്പിക്കുന്നതിനു ചെലവേറിയതിനു പുറമേ നിബന്ധനകള്‍ കര്‍ശനമാക്കുകയും ചെയ്തതോടെയാണു മാറ്റങ്ങള്‍ക്കു കളമൊരുങ്ങിയത്. ക്ഷേത്രങ്ങളില്‍ കൊണ്ടുവന്നു തളയ്ക്കുന്ന ആനകളുടെ പരിപാലനം മുമ്പത്തേക്കാളും ചെലവേറിക്കഴിഞ്ഞു. എഴുന്നള്ളിപ്പിന് 72 മണിക്കൂര്‍ മുമ്പ് ആഘോഷക്കമ്മിറ്റി ബന്ധപ്പെട്ട ഫോറസ്റ്റ് റേഞ്ചറെയും പോലീസ് സ്‌റ്റേഷനിലും വിവരം നല്‍കണം. ആന സ്‌ക്വാഡിലെ വെറ്ററിനറി ഡോക്ടര്‍ എഴുന്നള്ളിപ്പിനുള്ള സ്ഥലത്ത് ഉണ്ടായിരിക്കണം.

അഞ്ചോ അതില്‍ക്കൂടുതലോ ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ഉത്സവക്കമ്മിറ്റി ഇന്‍ഷുറന്‍സ് എടുക്കണം. ഒന്നരമീറ്ററില്‍ താഴെ ഉയരമുള്ള കുട്ടിയാനകളെ ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കാന്‍ പാടില്ല. പറ എഴുന്നള്ളിപ്പിനുള്ള ആനകളെ രാവിലെ ആറു മുതല്‍ പതിനൊന്നു വരേയും വൈകീട്ട് മൂന്നു മുതല്‍ ആറുവരേയും മാത്രമേ നടത്താന്‍ പാടുള്ളൂ. മദപ്പാടുള്ളതും മദം ഒലിക്കുന്നതുമായവയെ എഴുന്നള്ളിക്കാന്‍ പാടില്ല. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് മൃഗഡോക്ടര്‍മാരില്‍ നിന്ന് വാങ്ങിക്കണം. അസുഖം, പരുക്ക് എന്നിവയുള്ളവയെ എഴുന്നള്ളിക്കാന്‍ പാടില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top